ക്രിക്കറ്റ് ആരവത്തിന് മുന്നില് ബോളിവുഡിനും നിറം മങ്ങുന്നു? ആരാധകരെ തേടി ചലച്ചിത്ര താരങ്ങള് ക്രിക്കറ്റ് മൈതാനങ്ങളിലുമെത്തുന്നു. തീയറ്റര് സന്ദര്ശനം, ടിവി ചാനലിലെ അഭിമുഖങ്ങള്, എഫ്എം റേഡിയോകളിലെ വാചകമടി എന്നിവയ്ക്കു ശേഷം പുതിയ സിനിമകളുടെ പ്രചരണത്തിന് ഐപിഎലിലെ ആയുധമാക്കാനാണ് ബോളിവുഡിന്റെ നീക്കം. പുതിയ 'ഐഡിയ' ഉദിച്ചത് സാക്ഷാല് ഷാരൂഖ് ഖാന്റെ തലയിലാണത്രേ. സ്വന്തം ടീമായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രോത്സാഹിപ്പിക്കാന് മൈതാനത്ത് കിംഗ് ഖാന് സജീവമാണ് .
അദ്ദേഹം നിര്മ്മിക്കുന്ന 'ഓള്വേയ്സ് കഭി കഭി' എന്ന ചിത്രത്തിന്റെ പരസ്യത്തിനായി അദ്ദേഹം താരങ്ങളെ ഈഡന് ഗാര്ഡന്സിലിറക്കിയത് . ക്രിക്കറ്റിലെ സൂപ്പര് താരം സച്ചിന് തെണ്ടുല്ക്കര് നയിക്കുന്ന മുംബൈ ഇന്ത്യന്സിനെതിരായ കൊല്ക്കത്തയുടെ മത്സരം കാണാനാണ് താരങ്ങളെത്തുക.
'ഓള്വേയ്സ് കഭി കഭി'യില്‍ അഭിനയിക്കുന്ന അലി ഫൈസല്, ജിസല്ലേ മൊണ്ടേരിയോ, റോഷന് അബ്ബാസ് , സോയ മൊറാനി, സത്യജിത് ദുബൈ എന്നിവര് മത്സരം കാണാനെത്തി. നിരവധി വെല്ലുവിളികള് നേരിടുന്ന ഹൈസ്കൂള് കുട്ടികളെക്കുറിച്ചാണ് സിനിമ. ജൂണ് 17 നാണ് സിനിമ തീയറ്ററിലെത്തുന്നത് .
Thanks mangalam com
Regards..maanu