എന്ത് കൊണ്ട് ഈ തിരുകേശ ചിത്രം പ്രസിദ്ധീകരിച്ചില്ല?
നബി(സ) യുടെ മുടിക്കെട്ട്- തുർക്കി.
കിതാബിന്റെ പേര്:
أسرار الآثار النبوية
أدلة شرعية وحالات شفائية وصور نادرة للآثار المحمدية
തിരുകേശവുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണല്ലോ. വിവാദം പല ഘട്ടങ്ങളിലായി നീങ്ങി. മര്‍ക്കസില്‍ സനദ് ഉണ്ടെങ്കിലും ഇല്ലങ്കിലും അബൂദാബിയിലെ ഖസ്രജിയുടെ വീട്ടില്‍ ചെന്ന് സനദ് പരിശോധിക്കണമെന്നും അത് സംബന്ധമായ വെല്ലുവിളിയുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിവാദം അതിന്റെ അന്ത്യ ഘട്ടത്തിലാണ് എന്നാണ് തോനുന്നത്. വിവാദം പെട്ടെന്ന് അവസാനിക്കട്ടെ എന്ന് പ്രത്യാശികുന്നു.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലൊന്നും തിരുകേശത്തിന്റെ നീളത്തെ കുറിച്ച് കേള്‍ക്കാറില്ല. നീളം വിവാദമാക്കിയവര്‍ വാദത്തില്‍ നിന്ന് പിന്‍വാങ്ങിയെന്നാണ് മനസ്സില്ലക്കാന്‍ കഴിയുന്നത്.
നീളമുള്ള തിരുകേശത്തിന്റെ ഫോട്ടോ ആണ് മേലില്‍ കൊടുത്തിട്ടുള്ളത്. ഖസ്രജിയുടെ വീട്ടിലുള്ള മുടിയല്ല. മറിച്ച് തുര്‍ക്കിയില്‍ നിന്നാണ് ഈ ഫോട്ടൊ. "ഖസ്രജി സ്വന്തം ഇറക്കിയ ഗ്രന്ഥത്തില്‍" ഖസ്രജിയുടെ വീട്ടില്‍ ഉള്ള തിരുകേശത്തിന്റെ ഫോട്ടൊ ഇല്ലെന്നാണ് സംശയമുള്ളവര്‍ പറഞ്ഞിരുന്നത്.അത് വലിയ "തെളിവ്" ആക്കി അവര്‍ രംഗത്ത് വന്നിരുന്നു. അവരുടെ മാസികയില്‍ ഇത് സംബന്ധമായി വലിയ ലേഖനം പോലും പ്രസിദ്ദീകരിച്ചിരുന്നു. ലേഖനത്തില്‍ പ്രസ്തുത പുസ്തകത്തില്‍ ഉള്ള കുറേ ഫോട്ടോകളും കൊടുത്തിരുന്നു. എല്ലാ തിരുകേശവും ചെറുത് എന്ന് വരുത്തിത്തീർക്കാന്‍ വേണ്ടിയായിരുന്നു അത്. പുസ്തകത്തില്‍ ഉള്ള നീളം കൂടിയ തിരുകേശത്തിന്റെ ചിത്രം അവിടെ പ്രസിദ്ദീകരിച്ചിരുന്നില്ല. അത് കാണാതെ പോകാന്‍ സാധ്യമല്ല. മനപൂർവ്വം ഒഴിവാക്കി എന്ന് സംശയിക്കേണ്ടിരിക്കുന്നു.
¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´
Bahrain
00973-39414379
www.keralites.net |