[www.keralites.net] അരളി അഥവാ ആത്മാവുമായി ഒരഭിമുഖം

 

അരളി അഥവാ ആത്മാവുമായി ഒരഭിമുഖം.

പൊതു സമൂഹ പുരോഗമനപക്ഷം ദലിതുകളോടും മറ്റ് സംവരണീയസമുദായങ്ങളോടും പുലര്‍ത്തുന്ന സൈഹൃദസമീപനത്തിന്റെ അടിത്തട്ടുയാഥാര്‍ത്ഥ്യമാണ് ഇവിടെ പരിശോധിക്കപ്പേടുന്നത്. തങ്ങളുടെ മത-ജാതിവിരുദ്ധ പുരോഗമനപരത എത്രത്തോളം വാസ്തവമാണ് എന്നറിയാനുള്ള സ്വയം പരിശോധന-അഥവാ ആത്മാവുമായി ഒരു അഭിമുഖം.

1.മറ്റാര്‍ക്കും കൊടുക്കുന്ന സ്വീകരണവും പരിഗണനയും തന്നെയാണോ എന്റെ വീട്ടില്‍ നാട്ടിലെ ദലിതുകള്‍ക്കും കൊടുക്കാറ്. Yes/No.
2.അപ്പൂപ്പന്‍,അമ്മൂമ്മ,അങ്കിള്‍,ആന്റി തുടങ്ങിയ ബഹുമാന്യ പദങ്ങള്‍ കൊണ്ടുതന്നെയാണോ ഞാനും കുടുംബവും അവരെ സംബോധന ചെയ്യാറ്. Yes/No
3.എന്റെ വീട്ടിലെ ഗ്രഹപ്രവേശം,വിവാഹം തുടങ്ങിയ വിശേഷങ്ങള്‍ക്ക് അവരേയും ക്ഷണീക്കാറുണ്ടോ.? Yes/No
4.അവരുടെ വീടുകളിലെ വിവാഹം പോലുള്ള ചടങ്ങുകളീല്‍ പങ്കെടുക്കേണ്ടിവരുമ്പോള്‍ ഭക്ഷണം കഴിക്കുവാൻ ഞാന്‍ മടിക്കുന്നുണ്ടോ? Yes/No
5.മറ്റുള്ളിടങ്ങളീലെന്നപോലെ ചുറ്റുവട്ടത്തെ ദലിതുവീടുകളിലെ വിശേഷങ്ങള്‍ക്കും കുടുംബവുമൊത്താണോ ഞാന്‍ പോകാറ് ? Yes/No
6.മറ്റുള്ളവരോടെന്നപോലെ അവരുടെ കുട്ടികളോടും ഇടപഴകിയാണോ എന്റെ വീട്ടിലെ കുഞ്ഞുങ്ങള്‍ വളരുന്നത് ? Yes/No
7.തികഞ്ഞ മതേതരവാദിയായിരിക്കുമ്പോഴും എന്റെ വീടിന്റെ,സ്ഥാപനത്തിന്റെ,മക്കളുടെ പേരുകള്‍ മതത്തെ സൂചിപ്പിക്കാത്തതുതന്നെയാണോ ? Yes/No
8.ബോധവല്‍ക്കരണമെന്ന നിലക്ക് വീട്ടില്‍ ജാതി ഒരു ചർച്ചാവിഷയമാക്കാന്‍ എനിക്കു കഴിയുന്നുണ്ടോ? Yes/No
9.മനുഷ്യവിരുദ്ധമായ ഉപരിവർഗ്ഗ ഉല്‍‌പ്പന്നമെന്നനിലയില്‍ ജാതിവ്യവസ്ഥയെ ദുര്‍ബലമാക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള ശ്രമം ഞാന്‍ നടത്തുന്നുണ്ടോ ? Yes/No
10.ഒരു ജാതിരഹിത സമൂഹത്തിനുവേണ്ടി ജാതിവിട്ടുള്ള വിവാഹ ആഹ്വാനം മക്കള്‍ക്കുനല്‍കുവാന്‍ എനിക്കു കഴിയുമോ ? Yes/No
11.എന്റെ സൌഹൃദങ്ങള്‍ക്ക് സമുദായം  മാനദണ്ഡമാകുന്നുണ്ടോ  ? Yes/No
12.സ്വന്തം സമുദായക്കാര്‍ മാത്രമോ,സമാന ജാതികളില്‍ പെടുന്നവര്‍ കൂടിമാത്രമോ ഉള്ളതാണോ എന്റെ സൌഹൃദവലയം? Yes/No
13.ചുറ്റുവട്ടത്തെ ദലിതുകള്‍ കൂടീന്റെയോ കുടുബാംഗങ്ങളുടേയോ നാട്ടുസൌഹൃദങ്ങളീല്‍ അംഗങ്ങളായുണ്ടോ? Yes/No.
14.എന്റെ സുഹൃത്തുക്കളുടെ,മറ്റുപരിചയക്കാരുടെ ബിസിനസ് കൂട്ടായ്മകളില്‍ ദലിതുകള്‍ ഉള്‍പ്പെടുന്നുണ്ടോ ? Yes/No
15.ജാതിനോക്കി ഞാന്‍ വോട്ടു ചെയ്തിട്ടുണ്ടോ? Yes/No
16.ജാതിവാലിന്റെ ഉപയോഗം പച്ചയായ ജാതിയുടെ ഉപയോഗം തന്നെയാകയാല്‍ ആ പ്രവണതയെ ഞാന്‍ എതിര്‍ക്കുന്നുണ്ടോ? Yes/No.
17.ജാതിവാലുള്ളവരെ ബഹിഷ്ക്കരിക്കുക എന്ന ഏറ്റവും പുരോഗമനപരമായ മുദ്രാവാക്യം ഉയർന്നാല്‍ ഞാന്‍ അതിനെ പിന്തുണയ്ക്കുമോ? Yes/No
18.കുട്ടിയുടെയോ കൂടപ്പിറപ്പിന്റേയോ കാമുകന്‍/കാമുകി താണജാതിയില്‍ പെടുന്നു എന്നറിയുമ്പോള്‍ ഞാനതിനെ എതിര്‍ക്കുമോ,സ്വീകരിക്കുമോ ? Yes/No.
19.കുട്ടിയുടെയോ,കൂടപ്പിറപ്പിന്റേയോ കാമുകന്‍/കാമുകി ഉയര്‍ന്ന ജാതിയില്‍ പെടുന്നു എന്നറിയുമ്പോള്‍ ഞാനതിനെ എതിര്‍ക്കുമോ സ്വീകരിക്കുമോ ? Yes/No
20.പ്രേമിക്കുന്ന  വ്യക്തി താണജാതിയില്‍ പെടുന്നു എന്നറിയുമ്പോള്‍ ഞാനതില്‍ തുടരുമോ,പിന്മാറുമോ ? Yes/No.
21.കാമിക്കുന്ന വ്യക്തി താണജാതിയില്‍ പെടുന്നു എന്നറിയുമ്പോള്‍ ഞാനതില്‍ തുടരുമോ,പിന്മാറുമോ ? Yes/No.
22.ജാതിവ്യവസ്ഥയ്ക്കെതിരെ ജീവിതംകൊണ്ട് ചെയ്യുന്ന വോട്ട് എന്നനിലയില്‍ ജാതിവിട്ടുള്ള വിവാഹത്തിന് എനിക്കു സാധിക്കുമോ? Yes/No
23.ഒരു ദലിത് വ്യക്തിയെ വിവാഹം കഴിക്കുന്നതിന് എനിക്കു കഴിയുമോ ? Yes/No.
24.മനസ്സുകൊണ്ട് ജാതിവിട്ടിറങ്ങുവാന്‍ എനിക്കു സാധിക്കുമോ ? Yes/No
25.പുരോഗമന വാദിയായി മനസാക്ഷി എന്നെ അംഗീകരിക്കുന്നുണ്ടോ ? Yes/No.

                താങ്കള്‍ ഒരേസമയം ജാതിയിലും ജാതിയില്ലായ്മയിലും ജീവിക്കുന്ന ഉഭയജീവിയാണന്നോ അല്ലെന്നോ പ്രഖ്യാപിക്കുക,ഈ ചോദ്യാവലിയുടെ ലക്ഷ്യമല്ല.മറിച്ച് അനുഭവങ്ങളുടെ ഇത്തരം നൂറുനൂറു സൂക്ഷ്മ മുനകളില്‍ ഉരഞ്ഞുനീറിയാണ് ഒരു ശരാശരി ദലിതുജീവിതം കടന്നു പോകുന്നത് എന്ന യാഥാർത്ഥ്യം  പങ്കുവെയ്ക്കുകയായിരുന്നു അരളി.എവിടെ ജാതി എന്ന വേദനാജനകമായ ചോദ്യത്തിന് ''ഓക്സിജനും ഹൈഡ്രജനും ''പോലെ എവിടെയും എന്നാണുത്തരം.മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്നത് ജാതിയാണന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.അച്ഛന്‍ കട്ടില്‍കീഴിലില്ല എന്ന ശിശു ബുദ്ധിയുപേക്ഷിച്ച് യാഥാർത്ഥ്യങ്ങള്‍ക്കുനേരേ കണ്ണുതുറന്നുപിടിക്കുവാന്‍ നമ്മള്‍ തയ്യാറായേ പറ്റൂ.രഹസ്യമായി ജാതിരാഷ്ട്രീയം പറയുകയല്ല,രാഷ്ട്രീയത്തിന്റെ ജാതിരഹസ്യങ്ങള്‍  പരസ്യമായി പറയുകയാണ് അംബേദ്ക്കറൈറ്റുകള്‍ ചെയ്യുന്നത്.കടലും-കടലാടിയും പോലെ ഇതുരണ്ടും രണ്ടായിരിക്കുന്നു.കേരളത്തിലെ ഞെട്ടിക്കുന്ന ദലിതുപിന്നോക്കാവസ്ഥയെ പുറത്തുള്ള ദലിതാവസ്ഥയുമായി താരതമ്മ്യംചെയ്ത് മഹത്വവൽക്കരിക്കാനുള്ള ശ്രമം ബാലിശമാണ്.സമീപ സംസ്ഥാനങ്ങളീല്‍ നിലനില്‍ക്കുന്ന ചായക്കടകളിലെ ഡബിള്‍ ഗ്ലാസ്സ് സിസ്റ്റം ചില കേന്ദ്രങ്ങള്‍ ഇവിടെ ചർച്ചയാക്കുന്നതിന്റെ ലക്ഷ്യം മറ്റാരേയും പോലെ സ്വന്തം നാട്ടില്‍ ഹോട്ടൽ തുറന്നു ജീവിക്കുവാ ഒരു ദലിതന്‍ എന്തുകൊണ്ട് കേരളത്തില്‍ ഇനിയും സാധിക്കുന്നില്ല എന്ന ചോദ്യത്തിൽ നിന്നുള്ള ശ്രദ്ധതിരിക്കല്‍ തന്നെയാണ്.

http://aralikootam.blogspot.com/2010/06/blog-post_14.html

(c.s.rajesh)


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Find useful articles and helpful tips on living with Fibromyalgia. Visit the Fibromyalgia Zone today!


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___