ചെറുപ്പം നിലനിര്‍ത്താന്‍ മരുന്ന്
ശാസ്‌ത്രം ഈ രീതിയില്‍ പുരോഗമിച്ചാല്‍ 10 വര്‍ഷത്തിനകം വാര്‍ധക്യം ഇല്ലാതാകും? ശാസ്‌ത്രജ്‌ഞയായ പ്രൊഫ. ലിന്‍ഡ പാര്‍ട്രിഡ്‌ജിന്റേതാണ് പ്രവചനം. മധ്യവയസില്‍ മരുന്ന് കഴിച്ചാല്‍ അല്‍ഷിമേഴ്‌സ് , ഹൃദ്രോഗങ്ങള്‍ എന്നിവയില്‍ നിന്നും മോചനം നേടാനാകും. തലമുടി, ത്വക്ക് എന്നിവയേയും വാര്‍ധക്യം ആക്രമിക്കില്ല. മനസിന്റെയും ശരീരത്തിന്റെയും ചെറുപ്പം ദീര്‍ഘകാലം നിലനില്‍ക്കുന്ന സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രവചനം.
ലോകമെമ്പാടുമുള്ള ഗവേഷണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അവര്‍ കണക്കുകൂട്ടല്‍ നടത്തിയത് . വാര്‍ധക്യത്തിന് കാരണമാകുന്ന ചില ജീനുകളെയെങ്കിലും ശാസ്‌ത്ര ലോകം കണ്ടെത്തിയിട്ടുണ്ട് . മൃഗങ്ങളിലെങ്കിലും ഇത്തരം ജീനുകളില്‍ മാറ്റം വരുത്താനായിട്ടുണ്ട് . ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു ഗവേഷകന്‍ പ്രായം ചെന്ന എലിക്ക് യൗവനം തിരികെ നല്‍കിയത്രേ. മനുഷ്യരില്‍ 80 വയസിന് തുല്യമായ അവസ്‌ഥയായിരുന്നു എലിക്ക് . എന്നാല്‍ രണ്ടു മാസത്തെ ചികിത്സക്കു ശേഷം എലിയുടെ ശരീരകോശങ്ങള്‍ക്ക് യൗവനം തിരികെ ലഭിച്ചു. പ്രത്യുല്‍പാദന ശേഷിയും തിരികെ ലഭിച്ചു.
മരുന്നുകള്‍ മനുഷ്യനില്‍ പരീക്ഷിച്ച് വിജയം നേടാനാണ് പത്തുവര്‍ഷമെടുക്കുകയെന്ന് ലിന്‍ഡ പറയുന്നു.
thanks mangalam com
regards..maanu
thanks mangalam com
regards..maanu
www.keralites.net ![]() ![]() ![]() ![]() ![]() ![]() |