പെട്രോള്‍ തീരാന്‍ 50 വര്‍ഷം കൂടിമാത്രം!
വാഹനങ്ങളും വ്യവസായങ്ങളും ഇന്ധനങ്ങള്‍ നിലവിലുള്ള തോതില്‍ ഉപയോഗിച്ചാല്‍ 50 വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ പെട്രോള്‍ നിക്ഷേപം അവസാനിക്കുമെന്ന് മുന്നറിയിപ്പ്. ലോകത്തെ രണ്ടാമത്തെ വലിയ ബാങ്കായ എച്ച്.എസ്.ബി.സിയാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പെട്രോള്‍ ഇന്ധനങ്ങളുടെ ഉപഭോഗം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഉത്‌പാദനവും ഉപഭോഗവും തമ്മില്‍ ഇപ്പോഴത്തെ രീതിയിലുള്ള അനുപാതത്തില്‍ പോയാല്‍ ഭൂമിയിലെ പെട്രോളിയം നിക്ഷേപം തീരാന്‍ 50 വര്‍ഷമേ വേണ്ടിവരൂ എന്നാണ് ബ്രിട്ടീഷ് ബാങ്കായ എച്ച്.എസ്.ബി.സിയുടെ നിരീക്ഷണം.
വാഹനങ്ങള്‍ വര്‍ധിക്കുന്നതാണ് പെട്രോളിയം ഇന്ധനങ്ങളുടെ ഉപഭോഗഗം കൂടാനുള്ള പ്രധാനകാരണം. ഉപയോഗത്തിനനുസരിച്ച് ഉത്‌പാദനം വര്‍ധിപ്പിക്കാനാവാത്തതിനാല്‍ പെട്രോളിയും ഉത്‌പന്നങ്ങളുടെ വില വര്‍ധിച്ചുവരികയാണ്. പെട്രോളിനു പകരം ജൈവ ഇന്ധനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളും ലോകത്ത് നടക്കുന്നുണ്ട്. എന്നാല്‍, ഇവയൊന്നും പെട്രോളിയം ഇന്ധനങ്ങള്‍ക്ക് പകരമാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net




