- എത്ര അനുഭവിച്ചാലും പഠിക്കാത്തവര്‍ ആണ് മലയാളികള്‍ ,പണം പണം എന്ന ഒരു മോഹം മാത്രം ഉള്ള ഈ മലയാളികള്‍ പല കെണികളിലും ദിനേന പെട്ട് കൊണ്ടിരിക്കുന്നു.ഇനിയും പെടണം .അബൂദാബിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം 26 മണിക്കൂര്‍ യാത്രക്കാരെ വട്ടം കറക്കിയതാണ് ഈ എഴുത്തിനാധാരം.എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഇതാദ്യമല്ല,ഇനി സാങ്കേതിക കാരണങ്ങളാല്‍ വിമാനം വൈകിയാല്‍ തന്നെ യാത്രക്കാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഇവര്‍ ചെയ്യാറുമില്ല,ഇതൊക്കെ അറിയാമായിരുന്നിട്ടും കേവലം 100 അല്ലെങ്കില്‍ 150 ദിര്‍ഹാമിന്റെ ലാഭത്തിനു വേണ്ടി ഈ എയര്‍ ഇന്ത്യ തന്നെ തെരഞ്ഞെടുക്കുന്ന മലയാളികളെ ആണ് കുറ്റം പറയേണ്ടത്.അല്പം കാശ് കൂടിയാലും വിമാനങ്ങള്‍ ധാരാളം ലഭ്യമാണ്,എന്നാലും മലയാളി 50 ദിര്‍ഹം ലാഭം കിട്ടുമ്പോള്‍ മുന്‍പുണ്ടായ ദുരനുഭങ്ങള്‍ എല്ലാം മറക്കുന്നു.മലയാളിക്ക് അഭിമാനം അല്ലെല്ലോ വലുത് ,പണം ,പണം അതാണ് അവനു വലുത്.അഭിമാനം ഉള്ള വല്ല മലയാളികള്‍ ഉണ്ടെങ്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പൂര്‍ണ്ണമായും ബഹിഷ്കരിക്കാന്‍ തയ്യാറാവണം.
- എങ്ങിനെയെങ്കിലും പണം കൊയ്യുക എന്ന് മാത്രം ആയിരിക്കുന്നു ഇന്ന് മലയാളിയുടെ ലക്ഷ്യം ,അത് കൊണ്ട് തന്നെ ഒരു ഭാഗത്ത് കൂടെ പല തട്ടിപ്പ് കഥകള്‍ പുറത്തു വരുമ്പോഴും മറു ഭാഗത്ത് കൂടെ ഇത്തരം തട്ടിപ്പ് കമ്പനികളില്‍ പണം നിക്ഷേപിച്ചു കൊണ്ടിരിക്കുന്നു,ആപ്പിള്‍ എ ഡേ,നാനോ എക്സ് സെല്‍ തുടങ്ങി ഒന്നൊന്നായി പുറത്തു വരുമ്പോഴും ഒരു ലക്ഷം കൊടുത്താല്‍ 5000 എന്ന് കേള്‍ക്കുമ്പോള്‍ മലയാളി ഇതെല്ലാം മറക്കുന്നു.നമ്മുടെ മുഖ്യ മന്ത്രിയോട് ഒരു അപേക്ഷ ഉള്ളത്:ഇത്തരം തട്ടിപ്പുകള്‍ അന്വേഷിച്ചു വെറുതെ സമയം കളയരുത്,അതിനു പകരം ഇതില്‍ പണം നിക്ഷേപിച്ചു മലയാളിലെ അപമാനിച്ച നിക്ഷേപകരെ ഒരു പാഠം പഠിപ്പിക്കുകയാണ് വേണ്ടത്.
മലയാളി വിദ്യാ സമ്പന്നന് ആണ് പോലും ,എന്നിട്ട് ഈ തട്ടിപ്പുകളിലും എയര്‍ ഇന്ത്യ സമരങ്ങളിലും എന്നും കരുവാകുന്നതും മലയാളി.ഹ ഹ ഹ
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.