മെഡിക്കല്‍ പി.ജി സീറ്റുകള്‍ ഏറ്റെടുത്തപ്പോള്‍ അമൃതയെ ഒഴിവാക്കിhttp://www.madhyamam.com/news/87209/110611 കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പി.ജി സീറ്റില്‍ 50 ശതമാനം സര്‍ക്കാര്‍ ഏറ്റെടുത്ത ഉത്തരവില്‍നിന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെ ഒഴിവാക്കി. പത്ത് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 62 പി.ജി സീറ്റും എട്ട് പി.ജി ഡിപ്ലോമ സീറ്റും ഏറ്റെടുത്ത് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍നിന്നാണ് സംസ്ഥാനത്ത് കൂടുതല്‍ പി.ജി സീറ്റുള്ള അമൃത വിശ്വവിദ്യാപീഠത്തിന്റെ മെഡിക്കല്‍ കോളജിനെ ഒഴിവാക്കിയത്. തുടര്‍നിലപാട് സംബന്ധിച്ച് മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അഭിപ്രായം തേടി. ഇതേക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ തയാറായില്ല. 2008ലാണ് 49 പി.ജി സീറ്റുകളും 34 പി.ജി ഡിപ്ലോമ സീറ്റുകളും ഉള്‍പ്പെടെ അമൃതക്ക് 73 സീറ്റ് അനുവദിച്ചത്.നാലുവര്‍ഷമായി മുഴുവന്‍ സീറ്റിലും അമൃത സ്വന്തമായി പ്രവേശം നടത്തുകയാണ്. ഇതുവരെ 292 സീറ്റില്‍ പ്രവേശം നടത്തിയത് വഴി അമൃത നേടിയത് കോടികളാണ്. പ്രോസ്‌പെക്ടസ് പ്രകാരം 5.19 ലക്ഷമാണ് ഫീസെങ്കിലും പത്തിരട്ടി വരെ വാങ്ങിയെന്ന് അറിവായി. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡീംഡ് സര്‍വകലാശാലയാണെന്നും കേന്ദ്ര നിയമത്തിന്റെയും യു.ജി.സി ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാന നിയമങ്ങള്‍ ബാധകമല്ലെന്നും പ്രിന്‍സിപ്പല്‍ ഡോ.പ്രതാപന്‍ നായര്‍ വ്യക്തമാക്കി. അഖിലേന്ത്യാ പരീക്ഷ നടത്തിയാണ് പ്രവേശം നല്‍കുന്നത്. സ്വന്തമായി പ്രവേശം നടത്താന്‍ 2004ല്‍ കോടതി അനുമതി നല്‍കിയിരുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008ല്‍ മെഡിക്കല്‍ പി.ജി കോഴ്‌സുകള്‍ അനുവദിക്കപ്പെട്ട അമൃതക്ക് 2004ലെ കോടതി വിധി എങ്ങനെ ബാധകമാകുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറിതര സ്ഥാപനങ്ങളാണെങ്കിലും 50 ശതമാനം സീറ്റിലെ പ്രവേശം സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്ന് 2000ത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇറക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ ചട്ടത്തിന്റെ ഒമ്പതാം വകുപ്പിലുണ്ട്. ഡീംഡ് സര്‍വകലാശാലാ പദവിയുണ്ടെങ്കിലും 73 സീറ്റില്‍ 36 എണ്ണത്തില്‍ പ്രവേശത്തിന് അര്‍ഹത സര്‍ക്കാറിനാണെന്ന് നിയമത്തില്‍ പറയുന്നു. ഫലത്തില്‍ നാല് വര്‍ഷം കൊണ്ട് സര്‍ക്കാറിന് നഷ്ടപ്പെട്ടത് 144 സീറ്റാണ്. സംസ്ഥാന നിയമം ബാധകമല്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും സര്‍ക്കാറോ ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയോ ഇടപെടാത്തത് ദുരൂഹതക്ക് ഇടയാക്കുന്നു. രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മക്കളടക്കം എം.ബി.ബി.എസിന് ഇവിടെ പ്രവേശം നേടിയിട്ടുണ്ടെന്നറിയുന്നു. സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍നിന്നൊക്കെ അമൃതയെ ഒഴിച്ചുനിര്‍ത്തിയതും സംശയകരമാണ്. പത്ത് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 70 സീറ്റുകളും ഏറ്റെടുത്ത് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശം റദ്ദാക്കിയ ആരോഗ്യ വകുപ്പ് സെക്രട്ടറി അമൃതക്ക് മാത്രം ഇളവ് നല്‍കി. സര്‍ക്കാര്‍ ഏറ്റെടുത്ത സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് നടപടി ആരംഭിച്ചെങ്കിലും അമൃതയെ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമില്ല. പരിയാരം,അമല,കാരക്കോണം, ജൂബിലി, കണ്ണൂര്‍, പെരിന്തല്‍മണ്ണ എം.ഇ.എസ്, കോലഞ്ചേരി,പുഷ്പഗിരി,ഗോകുലം എന്നീ മെഡിക്കല്‍ കോളജുകളിലെ 70 സീറ്റുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 69 സീറ്റുകള്‍ മാനേജ്‌മെന്റിന് നല്‍കി. പി.ജി മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്കും ഉത്തരവ് ബാധകമാണ്. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പകുതി സീറ്റ് സര്‍ക്കാറിന് നല്‍കാമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വര്‍ഷം പി.ജി സീറ്റ് അനുവദിച്ചത്. യഥാസമയം പ്രവേശം നടത്താന്‍ സര്‍ക്കാറിന് കഴിയാതിരുന്നതോടെ മുഴുവന്‍ സീറ്റുകളും വന്‍തുക വാങ്ങി മാനേജ്‌മെന്റുകള്‍ വിറ്റു. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതോടെ പി.ജി പ്രവേശം ഇക്കൊല്ലം നിയമക്കുരുക്കിലാകും. അമൃതയിലെ സീറ്റ് വിവാദം: തീരുമാനം മെഡി. കൗണ്‍സിലിന് വിടും തിരുവനന്തപുരം: കല്പിത സര്‍വകലാശാലയായ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പി. ജി പ്രവേശനം സംബന്ധിച്ച തീരുമാനം മെഡിക്കല്‍ കൗണ്‍സിലിന് വിടും. അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെരിറ്റില്‍ നിന്ന് പ്രവേശനം നല്‍കാന്‍ അവര്‍ ബാധ്യസ്തരാണോ എന്നാണ് മെഡിക്കല്‍ കൗണ്‍സിലിനോട് ആരായുന്നത്. കല്പിത സര്‍വകലാശാല ആയതിനാല്‍ സ്വന്തം നിലയ്ക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാമെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. വര്‍ഷങ്ങളായി ഈ നില തുടരുകയുമാണ്. മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയ സ്വാശ്രയ സ്ഥാപനങ്ങളുടെ പട്ടികയില്‍ വര്‍ഷങ്ങളായി അമൃത സ്ഥാനം പിടിച്ചിട്ടുമില്ല. എം. ബി. ബി. എസിന്റെ കാര്യത്തിലും അമൃതയില്‍ സര്‍ക്കാരിന് നിയന്ത്രണമില്ല. കല്പിത സര്‍വകലാശാലയിലെ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് മെഡിക്കല്‍ കൗണ്‍സിലാണ്. അതിനാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച തന്നെ മെഡിക്കല്‍ കൗണ്‍സിലിന് കത്ത് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. കൗണ്‍സില്‍ നിര്‍ദ്ദേശമുണ്ടായാല്‍ അമ്പത് ശതമാനമെന്ന അനുപാതം അമൃതയ്ക്കും ബാധകമാക്കും. http://www.mathrubhumi.com/online/malayalam/news/story/988745/2011-06-12/kerala "At his best, man is the noblest of all animals; separated from law and justice he is the worst" - Aristotle |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___