| 'പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ താങ്കളുടെ സമീപനം തികച്ചും വ്യത്യസ്തമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മിക്കവാറും എല്ലാ ജനകീയ പ്രക്ഷോഭങ്ങളുടെയും മുന്‍നിരയില്‍ എത്തി പിന്തുണച്ചു. മുഖ്യമന്ത്രിയായപ്പോള്‍ അതിലേറെ ചെയ്യുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. വാക്കുപാലിക്കാനാകാഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാകാം. ഇപ്പോള്‍ വീണ്ടും പ്രതിപക്ഷ നേതാവാണ്. ഒരിക്കല്‍ കൂടി ജനകീയപ്രക്ഷോഭങ്ങളുടെ മുന്‍നിരയിലേക്ക്് താങ്കള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു'- ഇനിയെങ്കിലും മൂലമ്പിള്ളിയിലേക്ക് വരൂ... വി.എസിനോട് മഹാശ്വേതാദേവി കൊച്ചി: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സന്ദര്‍ശിക്കാന്‍ തയാറാകാത്ത മൂലമ്പിള്ളിയിലേക്ക് പ്രതിപക്ഷ നേതാവെന്ന നിലയിലെങ്കിലും എത്താന്‍ വി.എസ്. അച്യുതാനന്ദന് ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവിയുടെ ക്ഷണം. വല്ലാര്‍പാടം പദ്ധതിക്കായി മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ 40 മാസത്തിന് ശേഷവും പഴയ ഷെഡുകളില്‍ കഴിയേണ്ടിവന്നതിന്റെ പൂര്‍ണ ഉത്തരവാദി വി.എസ്. സര്‍ക്കാറാണെന്ന് ഓര്‍മിപ്പിച്ചാണ് ഇനിയുള്ള പോരാട്ടത്തിലെങ്കിലും പങ്കെടുക്കാന്‍ ജ്ഞാനപീഠപുരസ്‌കാര ജേതാവായ അവര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച മഹാശ്വേതാദേവി കൂടി പങ്കെടുക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിലും ജനകീയസമരസംഗമത്തിലും പങ്കെടുക്കാനാണ് ക്ഷണം. 'പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ താങ്കളുടെ സമീപനം തികച്ചും വ്യത്യസ്തമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മിക്കവാറും എല്ലാ ജനകീയ പ്രക്ഷോഭങ്ങളുടെയും മുന്‍നിരയില്‍ എത്തി പിന്തുണച്ചു. മുഖ്യമന്ത്രിയായപ്പോള്‍ അതിലേറെ ചെയ്യുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. വാക്കുപാലിക്കാനാകാഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാകാം. ഇപ്പോള്‍ വീണ്ടും പ്രതിപക്ഷ നേതാവാണ്. ഒരിക്കല്‍ കൂടി ജനകീയപ്രക്ഷോഭങ്ങളുടെ മുന്‍നിരയിലേക്ക്് താങ്കള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു'-അവര്‍ കത്തില്‍ പറഞ്ഞു. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സ്ഥിതി വിവരിച്ച് മൂന്ന് കത്തുകള്‍ നേരത്തേ മഹാശ്വേതാദേവി വി.എസിന് അയച്ചിരുന്നു. ഇതില്‍ ഒന്നിന് മാത്രമാണ് വി.എസ്. മറുപടി അയച്ചത്. അതും ഔപചാരികതയുടെ പേരില്‍ മാത്രം. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്ന കത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥയും വിവരിക്കുന്നുണ്ട്. 'കുടിയൊഴിപ്പിക്കപ്പെട്ട 326 കുടുംബങ്ങളില്‍ നാലുപേര്‍ക്ക് ഇനിയും പട്ടയം ലഭിച്ചിട്ടില്ല. മുന്‍ കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് 70 കാരനായ സെലസ്റ്റിന്‍ മാസ്റ്റര്‍ നയിച്ച സമരത്തിന്റെ ഭാഗമായി എന്നതുമാത്രമാണ് ചിലരുടെ പട്ടയം നിഷേധിക്കപ്പെടാന്‍ കാരണം. ദലിത് വിധവ സുഭദ്രയെപ്പോലുള്ളവര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. ഭൂരിഭാഗം പേര്‍ക്കും ലഭിച്ച ഭൂമി വാസയോഗ്യവുമല്ല. പലതും ചതുപ്പ് നിലങ്ങളാണ്. പാവപ്പെട്ടവര്‍ക്ക് അവിടെ വീട് നിര്‍മിക്കുക അസാധ്യം. കുടിവെള്ളം-വൈദ്യുതി കണക്്ഷനുകളില്ല. ഇവയൊരുക്കാതെ വീട് നിര്‍മാണം തുടങ്ങാന്‍ പോലും കഴിയില്ല. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 13 മാസത്തെ വാടക നല്‍കുക മാത്രമാണ് താങ്കളുടെ സര്‍ക്കാര്‍ ചെയ്തത്' നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിനെ അപേക്ഷിച്ച് കേരളത്തില്‍ വി.എസിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് നടത്തിയ പ്രകടനത്തെ അഭിനന്ദിച്ചാണ് കത്ത് തുടങ്ങുന്നത്. ബംഗാളില്‍ ഇടതുമുന്നണി തൂത്തെറിയപ്പെട്ടത് ജനവിരുദ്ധ നയങ്ങള്‍കൊണ്ട് മാത്രമാണെന്ന് കത്തില്‍ പറയുന്നു. വികസനത്തിനായി ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവസ്ഥയറിഞ്ഞ് 2008 മേയില്‍ മഹാശ്വേതാദേവി മൂലമ്പിള്ളി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ പേരില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു
With Regards
Abi "At his best, man is the noblest of all animals; separated from law and justice he is the worst" - Aristotle |