[www.keralites.net] സിനിമാമന്ത്രിക്ക് മുന്നില്‍ പ്രശ്‌നങ്ങളുമായി ചലച്ചിത്രപ്രവര്‍ത്തകര്‍

Fun & Info @ Keralites.net

Fun & Info @ Keralites.net

തിരുവനന്തപുരം: ചലച്ചിത്രമേഖലയില്‍ നിന്നെത്തിയ 'സിനിമാമന്ത്രി' യ്ക്ക് ചലച്ചിത്ര-ടെലിവിഷന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മലയാള ചലച്ചിത്രരംഗം നേരിടുന്ന പ്രതിസന്ധികളെ സിനിമയുടെ സ്വന്തം മന്ത്രിക്ക് മുന്നില്‍ കലാകാരന്മാര്‍ പങ്കുവെച്ചപ്പോള്‍ അത് ഒരു 'കുടുംബസദസ്' ആയി മാറുകയായിരുന്നു. 'സ്‌നേഹോത്സവം' എന്നു പേരിട്ട് ടാഗോര്‍ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ സിനിമാ-ടെലിവിഷന്‍ രംഗത്തെ നടീ നടന്മാരും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

നല്ല സിനിമകള്‍ക്ക് തിയേറ്ററുകള്‍ ലഭിക്കുന്നില്ലെന്നായിരുന്നു മലയാളസിനിമയുടെ യശസ്സുയര്‍ത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. അന്യഭാഷാ തട്ടുപൊളിപ്പന്‍ സിനിമകള്‍ക്ക് പോലും തീയേറ്ററുകള്‍ കിട്ടുമ്പോള്‍ കഠിനയത്‌നത്തിലൂടെ പൂര്‍ത്തിയാക്കിയ നല്ല സിനിമകള്‍ക്ക് തീയേറ്ററുകളിലേക്കെത്താനാവുന്നില്ലെന്നും അടൂര്‍ ചൂണ്ടിക്കാട്ടി. ഭരണതലപ്പത്തിരിക്കുന്നയാളുടെ ധീരമായ പ്രവൃത്തിയാണ് കാലം വിലയിരുത്തുക. ഗണേഷ് കുമാറിനെ സംബന്ധിച്ച് ഇവ സത്യമാണെന്നും നടന്‍ നെടുമുടി വേണു പറഞ്ഞു. വ്യക്തിബന്ധത്തിന്റെ ഊഷ്മളത പങ്കിട്ടുകൊണ്ടാണ് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി സംസാരിച്ചത്.

മലയാള സിനിമയെ കരകയറ്റുന്നതിന് ഗണേഷ് കുമാറിന്റെ ഇടപെടലാവശ്യപ്പെട്ടുകൊണ്ടാണ് സിനിമാ പ്രവര്‍ത്തകരായ മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, എം. രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചത്. സിനിമയുടെ ഭാഗമെന്ന നിലയ്ക്ക് പ്രതിസന്ധികള്‍ നേരിട്ടറിയാവുന്നയാളാണ് താനെന്നും ഈ മേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാണ് തന്റെ നിയോഗമെന്നും ഗണേഷ്‌കുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Thanks webdunia com


www.keralites.net