[www.keralites.net] വൈദ്യുതി:ജീവനക്കാരുടെ അധികബാധ്യത

 

'വൈദ്യുതി:ജീവനക്കാരുടെ അധികബാധ്യത ജനങ്ങളുടെമേല്‍ വേണ്ട: കമ്മിഷന്‍

Fun & Info @ Keralites.net

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ്‌ ജീവനക്കാരുടെ വേതന വ്യവസ്‌ഥയ്‌ക്കായി വേണ്ടിവരുന്ന അധിക സാമ്പത്തിക ബാധ്യത ഉപയോക്‌താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നു വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. ഉല്‍പ്പാദനക്ഷമതയോ വരുമാനമോ വര്‍ധിപ്പിച്ച്‌ ഇതിനുള്ള പണം കണ്ടെത്തണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ബോര്‍ഡിന്റെ ചെലവു കര്‍ശനമായി നിയന്ത്രിക്കണമെന്നാണു കമ്മിഷന്റെ നിലപാട്‌.

ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാനോ അവരുടെ വേതനച്ചെലവു നിയന്ത്രിക്കാനോ ബോര്‍ഡ്‌ ഒരു നടപടിയും എടുത്തില്ലെന്നാണ്‌ കമ്മിഷന്റെ കുറ്റപ്പെടുത്തല്‍. 2005-നു ശേഷം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായി. 2005-ല്‍ 11 ചീഫ്‌ എന്‍ജിനീയര്‍മാരുണ്ടായിരുന്നിടത്ത്‌ 2010 ല്‍ 15 പേരായി. ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ തുടങ്ങിയ തസ്‌തികകളിലും എണ്ണം വര്‍ധിച്ചു. എണ്ണം നിയന്ത്രിക്കുകയും ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമത കൈവരിക്കുകയും ചെയ്‌ത് ജീവനക്കാരുടെ വര്‍ധിച്ച ചെലവിനു ന്യായീകരണം കണ്ടെത്തണം. ശമ്പള പരിഷ്‌കാരം മൂലമുണ്ടാകുന്ന അധികബാധ്യത കാര്യക്ഷമതകൊണ്ടു നികത്തണം.

ചെലവു ചുരുക്കുന്നവര്‍ക്ക്‌ ഇന്‍സെന്റീവ്‌ നല്‍കണം. പെന്‍ഷന്‍ ഫണ്ട്‌ രൂപീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനെക്കൊണ്ട്‌ അംഗീകരിപ്പിക്കാന്‍ ബോര്‍ഡ്‌ ഒരു നടപടിയും എടുക്കില്ല. പെന്‍ഷന്‍ നല്‍കാനുള്ള സാമ്പത്തിക ബാധ്യത ബോര്‍ഡ്‌ കണ്ടെത്താത്തതിനാല്‍ ജീവനക്കാരുടെ ശമ്പളച്ചെലവും പെന്‍ഷനും ഒന്നായേ കാണാനാകൂ. കഴിഞ്ഞ വര്‍ഷം കമ്മിഷന്‍ അംഗീകരിച്ചു നല്‍കിയതിനേക്കാള്‍ 37 ശതമാനത്തിന്റെ വര്‍ധനയാണ്‌ ജീവനക്കാരുടെ ശമ്പളം, ഡി.എ, മറ്റാനുകൂല്യങ്ങള്‍ എന്നീ വിഭാഗത്തില്‍ ബോര്‍ഡ്‌ ഇത്തവണ വരുത്തിയിട്ടുള്ളതെന്നും കമ്മിഷന്‍ കണ്ടെത്തി. 1910.62 കോടി രൂപയാണ്‌ ജീവനക്കാരുടെ ചെലവായി ബോര്‍ഡ്‌ കമ്മിഷനു നല്‍കിയത്‌. കമ്മിഷന്‍ ഇത്‌ പെന്‍ഷന്‍ ഉള്‍പ്പെടെ 1541.30 കോടി രൂപയാക്കി വകയിരുത്തി.

ഇതില്‍ കൂടുതല്‍ തുക ജീവനക്കാര്‍ക്കു നല്‍കണമെങ്കില്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ ബോര്‍ഡ്‌ കണ്ടെത്തണം. ജീവനക്കാര്‍ക്കു കൂടുതല്‍ പരിശീലനം നല്‍കിയും വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും കൂടുതല്‍ ഉല്‍പ്പാദന ക്ഷമത ബോര്‍ഡ്‌ കൈവരിക്കണം.

സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശഭരണ സ്‌ഥാപനങ്ങള്‍, സഹകരണ സ്‌ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍സ്‌ഥാപനങ്ങള്‍ എന്നിവ കോടിക്കണക്കിനു രൂപയുടെ കുടിശിക വരുത്തി.

ഇതു തിരിച്ചുപിടിക്കാന്‍ ബോര്‍ഡ്‌ ശ്രമിച്ചില്ല. നിരവധി കേസുകളില്‍ എതിര്‍ സത്യവാങ്‌മൂലം നല്‍കാന്‍ പോലും ബോര്‍ഡ്‌ തയാറായിട്ടില്ല. കുടിശിക പിരിക്കുന്നതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന്‌ കമ്മിഷന്‍ ബോര്‍ഡിനോട്‌ നിര്‍ദേശിച്ചു. മൂന്നു മാസം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട്‌ നല്‍കണം.

റവന്യൂ റിക്കവറിയിലൂടെ പിരിച്ചെടുത്ത തുക സംബന്ധിച്ച്‌ കൃത്യമായ വിവരം നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. കേടായ മീറ്ററുകളുടെ എണ്ണം ആകെയുള്ള ഉപയോക്‌താക്കളുടെ രണ്ടു ശതമാനമായി കുറയ്‌ക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___