[www.keralites.net] ഐശ്വര്യ പുസ്തകരചനയിലേക്ക്...

 

പതിമൂന്നാം വയസ്സില്‍ ഇന്റര്‍നെറ്റില്‍ 400ല്‍ അധികം കവിതയും മൂന്ന് നോവലും അന്‍പതോളം ചെറുകഥകയും പ്രസിദ്ധീകരിച്ച് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയായിക്കഴിഞ്ഞു ഈ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി.

 
ഇ-കഥാകാരി പുസ്തകരചനയിലേക്ക്‌ 
http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-198788

Fun & Info @ Keralites.netഹരിപ്പാട്: ഇന്റര്‍നെറ്റില്‍ കഥാലോകം കെട്ടിപ്പൊക്കിയ ഐശ്വര്യ പുസ്തകരചനയിലേക്ക്. പതിമൂന്നാം വയസ്സില്‍ ഇന്റര്‍നെറ്റില്‍ 400ല്‍ അധികം കവിതയും മൂന്ന് നോവലും അന്‍പതോളം ചെറുകഥകയും പ്രസിദ്ധീകരിച്ച് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയായിക്കഴിഞ്ഞു ഈ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി. ഏഴുവര്‍ഷമായി ഇന്റര്‍നെറ്റിലൂടെ രചനകള്‍ പ്രസിദ്ധീകരിക്കുന്ന ഐശ്വര്യയുടെ കൃതികള്‍ ഇതിനോടകം ഒരുലക്ഷത്തോളം പേര്‍ വായിച്ചു. ഒന്നാംക്‌സാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ എഴുതിത്തുടങ്ങിയ കവിതകളും കഥകളുമാണ് വിവിധ ഇന്റര്‍നെറ്റ് സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

ഐശ്വര്യയുടെ 41 കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നത് 'ദി ക്രസന്റ് സ്‌മെല്‍' എന്നാണ് സമാഹാരത്തിന്റെ പേര്. കൊല്ലം എസ്.എന്‍ കോളേജ് ജീവനക്കാരനായ ആറാട്ടുപുഴ മംഗലം മാവനാല്‍ പുതുവല്‍ അനീഷിന്റെയും താരയുടെയും മകളായ ഐശ്വര്യ ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ് കവിതകള്‍ എഴുതിത്തുടങ്ങിയത്.

ഐശ്വര്യയുടെ കവിതകള്‍ വായിച്ച അമേരിക്കയിലെ പ്രമുഖ പുസ്തകപ്രസാധക സ്ഥാപനത്തിലെ ചീഫ് എഡിറ്റര്‍ ജാനറ്റ് കെ.ബ്രനന്‍ കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍, ഐശ്വര്യക്ക് 18 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ കവിതാ സമാഹാരം അമേരിക്കയില്‍ പ്രസിദ്ധീകരിക്കാന്‍ സാങ്കേതിക തടസമുണ്ടായി. തുടര്‍ന്ന് ജാനറ്റിന്റെ പരിചയത്തിലുള്ള അലഹബാദിലെ 'സൈബര്‍വിറ്റ്' എന്ന സ്ഥാപനമാണ് കവിതാ സമാഹാരത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തത്.

നങ്ങ്യാര്‍കുളങ്ങര എസ്.എന്‍.ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ യു.കെ.ജി.യില്‍ പഠിക്കുമ്പോള്‍, അധ്യാപിക ഇംഗ്ലീഷില്‍ സംസാരിക്കുന്നതു കേട്ടാണ് ഐശ്വര്യക്ക് ഇംഗ്ലീഷിനോട് ഇഷ്ടം തോന്നിയത്. വീട്ടില്‍ ഇംഗ്ലീഷ് കാര്‍ട്ടൂണുകള്‍ കാണുന്നത് ശീലമാക്കിയ അവള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സംസാരം അനുകരിച്ചു. പിന്നീട്, ഇംഗ്ലീഷ് വാക്കുകള്‍ ഉച്ചാരണശുദ്ധിയോടെ സംസാരിച്ചു തുടങ്ങിയ ഐശ്വര്യയെ അധ്യാപകരും പ്രോത്സാഹിപ്പിച്ചു.

ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഇംഗ്ലീഷ് കവിത എഴുതിയത്. അമ്മയെക്കുറിച്ചുള്ള ഈ കവിതയും ശനിയാഴ്ച പ്രസിദ്ധീകരിക്കുന്ന കവിതാ സമാഹാരത്തിലുണ്ട്.

ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഐശ്വര്യ വീട്ടില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് നടത്തുന്നുണ്ടായിരുന്നു. കോളേജ് അധ്യാപകരും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും അടക്കം 150ല്‍ അധികംപേര്‍ ഐശ്വര്യയുടെ ശിക്ഷണത്തില്‍ ഇംഗ്ലീഷ് പഠിച്ചുകഴിഞ്ഞു. ഇപ്പോള്‍ തിരുവനന്തപുരം ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ ചേര്‍ന്ന ഐശ്വര്യ കുടുംബസമേതം ആറ്റിങ്ങലിലാണ് താമസിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലെ നിരവധി പ്രബന്ധമത്സരങ്ങളില്‍ ഐശ്വര്യ സമ്മാനം നേടിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി അടുത്തിടെ തിരുവനന്തപുരത്തുനടന്ന സെമിനാറില്‍ ഐശ്വര്യയും പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ലോര്‍ഡ് ക്രിസ്റ്റഫര്‍ മോണ്‍ക്ടണ്‍ സെമിനാറിനെത്തിയിരുന്നു. ഐശ്വര്യയുടെ വീക്ഷണങ്ങളെ പിന്തുണച്ച അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഈ ഒന്‍പതാം ക്ലാസ്സുകാരിയുടെ കഴിവുകളെ പ്രത്യേകം അഭിനന്ദിച്ചു.

കവിതാ സമാഹാരത്തിന്റെ പുറംചട്ട രൂപകല്‍പ്പന ചെയ്തതും ഐശ്വര്യയാണ്. കവിതകള്‍ക്കും നോവലുകള്‍ക്കുമൊപ്പം നൂറിലധികം ചിത്രങ്ങളും ഐശ്വര്യ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

With Regards
Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___