[www.keralites.net] രക്‌താര്‍ബുദ രോഗി അടിയന്തര സഹായം അഭ്യര്‍ത്ഥിക്കുന്നു

 

----- Forwarded Message ----
From: Asok Meethal <asok201066@gmail.com>
To: Jaya Prakashan <jprakashan@yahoo.com>
Sent: Thu, July 7, 2011 10:03:45 AM
Subject: രക്‌താര്‍ബുദ രോഗി അടിയന്തര സഹായം അഭ്യര്‍ത്ഥിക്കുന്നു.

http://www.keralites.net/രണ്ടു വര്‍ഷമായി രക്‌താര്‍ബുദത്തിന്‌ റിജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലാണ്‌ ഞാന്‍. പെയിന്റിംഗ്‌ തൊഴിലാളിയായിരുന്ന എനിക്കു കിട്ടുന്ന തുച്‌ഛമായ വരുമാനത്തിലായിരുന്നു വൃദ്ധരായ മാതാപിതാക്കളും ഭാര്യയും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്‌. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ എനിക്ക്‌ രക്‌താര്‍ബുദം എന്ന അസുഖം ബാധിച്ചതായി പരിശോധനയില്‍ തെളിഞ്ഞത്‌. തുടര്‍ന്ന്‌ തിരുവനന്തപുരം റിജണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) പരിശോധനക്ക്‌ വിധേയനായി. എന്നാല്‍ ചികില്‍സാ ചിലവുകള്‍ക്ക്‌ എന്റെ കൈയ്യില്‍ പണമില്ലായിരുന്നു. ആകെയുണ്ടായിരുന്ന വീട്‌ പണയപ്പെടുത്തിയാണ്‌ ചികില്‍സ ആരംഭിച്ചത്‌.

ഇപ്പോള്‍ ആര്‍.സി.സിയില്‍ തന്നെ ഡോക്‌ടര്‍ എന്‍.പി പ്രകാശിന്റെ (അസിസ്‌റ്റന്റ്‌ പ്രൊഫസര്‍ - മെഡിക്കല്‍ ഓങ്കോളജി) ചികില്‍സയിലാണ്‌ ഞാന്‍. ഇപ്പോഴത്തെ ചികില്‍സാ ചിലവ്‌ ഏറെ പണച്ചിലവേറിയതാണ്‌. ഒരു മാസത്തെ മരുന്ന്‌ എഴുപതിനായിരം (70000/ -) രൂപ വിലവരുന്നതാണ്‌. ഇത്‌ വാങ്ങുക എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രാപ്യമായി കാര്യമാണ്‌. ഇത്തരത്തില്‍ ഒരു വര്‍ഷത്തോളം മരുന്ന്‌ തുടരണമെന്നാണ്‌ ഡോക്‌ടര്‍ പറയുന്നത്‌. എന്നെ സംബന്ധിച്ചിടത്തോളം ഒരു മാസത്തെ തുക പോലും താങ്ങാന്‍ കഴിയുന്നതല്ല. 

അസുഖം കാരണം എനിക്ക്‌ ജോലി ചെയ്യാന്‍ കഴിയാതെയായിട്ട്‌ മാസങ്ങളാകുന്നു. ആകെയുണ്ടായിരുന്ന സ്വത്തായ രണ്ടുസെന്റും വീടും ഇപ്പോള്‍തന്നെ പണയത്തിലാണ്‌. എന്റെ മാതാപിതാക്കള്‍ ( അച്‌ഛന്‍ - ദേവന്‍, അമ്മ - ഗൗരി )പ്രായാധിക്യം കാരണം ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ കഴിയുന്ന സാഹചര്യത്തിലുള്ളവരല്ല. ഭാര്യ കയര്‍തൊഴിലാളിയായി ദിവസക്കൂലിക്ക്‌ പോകുന്നതുകൊണ്ടാണ്‌ വീട്ടിലെ ദൈനംദിന ചിലവുകള്‍ ഇപ്പോള്‍ കഴിയുന്നത്‌. എന്നെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ഒരു കുടുംബം ഇപ്പോള്‍ മുമ്പോട്ട്‌ എങ്ങനെ ജീവിക്കും എന്ന്‌ അറിയാതെ പകച്ചു നില്‍ക്കുകയാണ്‌.

ഈ സാഹചര്യത്തിലാണ്‌ ഞാന്‍ ബഹുമാനപ്പെട്ട നിങ്ങളോരോരുത്ത രോടും എന്തെങ്കിലും കഴിയുന്ന സഹായം അപേക്ഷിക്കുന്നത്‌. എന്റെ സാഹചര്യങ്ങളില്‍നിങ്ങള്‍ക്ക്‌ ദയവുണ്ടാകണമെന്ന്‌ അപേക്ഷിച്ചുകൊണ്ട്‌.

സ്‌നേഹപൂര്‍വ്വം,
ബാബു.ടി.പി

സഹായം അയക്കേണ്ട വിലാസം:

ബാബു ടി.പി
പുതുവല്‍നികര്‍ത്ത്‌ ഹൗസ്‌,
അരൂര്‍ പി.ഒ. ചേര്‍ത്തല, ആലപ്പുഴ ജില്ല
പിന്‍ - 688 534. ഫോണ്‍- 9446716045

ബാങ്ക്‌ അക്കൗണ്ട്‌
ബാബു.ടി.പി
ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ - 20086981721
എസ്‌.ബി ഐ ബ്രാഞ്ച്‌. അരൂര്‍, ആലപ്പുഴ ജില്ല


With Sincere Regards
Asok Meethal

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___