[www.keralites.net] KM Mani, next Kerala CM

 

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്ക് ഇത് മോശം സമയം. സംസ്ഥാന ബജറ്റ് അവതരണത്തെത്തുടര്‍ന്ന്‌ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരസ്യമായി മാണിക്കെതിരെ രംഗത്തുവന്നതിനുപിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ മകന്റെ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് നിഷേധിച്ചതും മാണിയെ പിണക്കിയിരിക്കുകയാണ്‌. തന്റെ പരിഭവം മാണി ഉമ്മന്‍ ചാണ്ടിയേയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും അറിയിച്ചുകഴിഞ്ഞു.
 
കോണ്‍ഗ്രസില്‍ നിന്നുള്ള ഒറ്റ തിരിഞ്ഞുള്ള ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസിന്റെ പാര്‍ ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി.കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ മകന്‍ ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് മാണി പ്രതീക്ഷിച്ചിരുന്നത്. ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ എത്തി മാണി ഇക്കാര്യം ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പാരവയ്പ്പ് മൂലം ജോസ് കെ മാണിയുടെ പേര് പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു. ഇ അഹമ്മദിന് ഒരു വകുപ്പിന്റെ അധിക ചുമതല നല്‍കിയിട്ടുകൂടി ജോസ് കെ മാണിയുടെ പേര് പരിഗണിക്കപ്പെടാതെ പോയത് മാണി വിഭാഗത്തെ കുറച്ചൊന്നുമല്ല പിണക്കിയിരിക്കുന്നത്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___