► Kerala Friends ◄ മറവിയെ നിങ്ങള്‍ക്കു മറക്കാം...ഇതാ അതിനായ് ഒരു സോഫ്റ്റ് വെയര്‍

ര്‍ണീം..ര്‍ണീം...
ഹോ നാശം ആരാണാവോ രാവിലെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്നത്...
നമ്മുടെ പൗരധ്വനി മന്‍സൂറിക്ക പിറു പിറുത്തു കൊണ്ട് എഴുന്നേറ്റു

ഹലോ ഇക്ക ഇതു ഞാനാണു...ചോലക്കല്‍...

ഹോ എന്താടോ ഈ അതിരാവിലെ...?
ഉറക്കം നഷ്ടപ്പെട്ട നീരസം  സ്വല്‍പം പ്രതിഫലിപ്പിച്ചു കൊണ്ട് പൗരധ്വനി ചോദിച്ചു.
ഇക്ക...അതിരാവിലെ ഒന്നുമല്ല...സമയം 9 മണി ആയി..

ഓഹ്..പടച്ചോനെ...
ഇക്ക നേരെ മുകളില്‍ ക്ലോക്കിലേക്ക് നോക്കി...ശരിയാണു സമയം 11 മണി ആയല്ലോ..
അപ്പോ ഇന്നിനി ജോലിക്കു ചെല്ലുംബോള്‍ അറബിയുടെ തെറി കേട്ടതു തന്നെ..

എന്താടാ ഇപ്പോള്‍ വിളിച്ചത്...

ഇക്കാ ഇന്നു നമ്മുടെ ബെന്നിച്ചായന്റെ പിറന്നാള്‍ അല്ലേ...
ഓഹ്..അയ്യോടാ ഞാനത് മറന്നു പോയല്ലോ..ആകെ കുളമായല്ലോ..

ചോലക്കല്‍ : കുഴപ്പമില്ല ഇക്ക...അതിന്റെ പാര്‍ട്ടി വൈകീട്ടല്ലേ..മിസ്സായിട്ടില്ല...
പൗരധ്വനി : അതല്ലടാ.. പാര്‍ട്ടിയുടെ കാര്യമല്ല..എനിക്കു നോംബുള്ളതിനാല്‍ അതില്‍ പങ്കെടുക്കല്‍ നടക്കില്ല
ചോലക്കല്‍ : പിന്നെന്താ ഇക്കാ പ്രശ്നം ?
പൗരധ്വനി : ഞാന്‍ നമ്മുടെ കോശിയുമായി ഒരു ബെറ്റ് വച്ചിരുന്നു..അവനേക്കാള്‍ മുന്‍പേ ഞാന്‍ ബെന്നിച്ചായനെ വിളിച്ചു ജന്മദിന ആശംസ പറയുമെന്നു..
അവന്‍ ഇപ്പോള്‍ വിളിച്ചു കാണും..എന്റെ 50 ദിര്‍ഹം പോയികിട്ടി
ചോലക്കല്‍ :ഹ ഹ ഇക്ക ഇതാണു വല്ലപ്പോഴും 
കമ്പ്യൂട്രിക്കിലെ കമ്പ്യൂട്ടറിന്റെ ചര്‍ച്ചകള്‍ കൂടി നോക്കണം എന്ന്‍ പറയുന്ന്തു
പൗരധ്വനി : അതിനു ബെന്നിച്ചായന്റെ ബര്‍ത്ത് ഡേയും കമ്പ്യൂട്രിക്കിലെ (Computric.Com)  കമ്പ്യൂട്ടറിന്റെ ചര്‍ച്ചകളുമായ് എന്തു ബന്ധമാ ?
ചോലക്കല്‍ : ഇക്കാ..അതില്‍ ആ ജഫീറില്ലേ..അവന്‍ എനിക്ക് ഒരു സോഫ്റ്റ് വെയറിനെ പറ്റി പറഞ്ഞു തന്നിരുന്നു,
അതു ഇന്‍സ്റ്റാള്‍ ചെയ്തിട്ടു അതില്‍ ഓരോ കാര്യങ്ങള്‍ സേവ് ചെയ്തിട്ടാല്‍ അതു കൃത്യ സമയത്തു നമ്മെ ഓര്‍മപ്പെടുത്തിക്കോളും..അതിനാല്‍ ഞാന്‍ ഇന്നലെ തന്നെ ബെന്നിച്ചനെ വിളിച്ചു ആശംസകള്‍ നേര്‍ന്നു
പൗരധ്വനി :അപ്പോ എന്റെ 50 ദിര്‍ഹം പോയിട്ടുണ്ടാകില്ല !!
ചോലക്കല്‍ : അതെന്താ ?
പൗരധ്വനി : എടാ..കോശി കമ്പ്യൂട്ടറിന്റെ ചര്‍ച്ച ഒന്നും നോക്കാറില്ല..അവനും എന്നേ പോലെ ആല്‍ത്തറയില്‍ ഇരിപ്പാ പതിവു !!
ചോലക്കല്‍ : ഹ ഹ എന്നാ ഇക്ക രക്ഷപ്പെട്ടു.ശരി ഇക്കാ..അപ്പോ ഞാന്‍ പിന്നെ വിളിക്കാം
പൗരധ്വനി : എന്നാ പിന്നെ ജഫീര്‍ പറഞ്ഞ ആ സോഫ്റ്റ് വെയര്‍ എന്താണെന്നു പറഞ്ഞു താ..ഇനിയെങ്കിലും ഓര്‍മ സ്വല്‍പം കൂട്ടാമല്ലോ...
ചോലക്കല്‍ : ഇക്കാ ആ സോഫ്റ്റ് വെയറിന്റെ പേരു എനിക്കും ഓര്‍മയില്ല ..ആ ജഫീറിനോട് തന്നെ ചോദിക്കാം..

എന്തായിരിക്കും ജഫീര്‍ പറഞ്ഞു കൊടുത്ത സോഫ്റ്റ് വെയര്‍ ? നമുക്കു നോക്കാം

ആ സോഫ്റ്റ് വെയറിന്റെ പേരാണു കാനാ റിമൈന്‍ഡര്‍ സോഫ്റ്റ് വെയര്‍
..
 അതു ഡൌണ്‍ ലോഡ് ചെയ്യാം..ഇതു പൈസ കൊടുത്തു വാങ്ങേണ്ടതുമില്ല

ഇതിനെ പറ്റി കൂടുതല്‍ അറിയാനും സ്ക്രീന്‍ ഷോട്ടുകള്‍ കാണാനും ഇവിടെ ക്ലിക് ചെയ്യുക
ഇതിന്റെ സവിശേഷതകള്‍
ഇതു ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല
ആകെ 556 കെ ബി മാത്രമാണു ഭാരം
നിങ്ങള്‍ സേവ് ചെയ്തു വയ്ക്കുന്ന സമയത്തു സ്പീക്കര്‍ ബോക്സുകളുടെ പവര്‍ ഓണ്‍ അല്ലെങ്കിലും അലാറമായി സിസ്റ്റം സ്പീക്കര്‍ പകരം ഉപയോഗിക്കാം
ആവശ്യമുള്ള സമയത്തു ഒരു നിശ്ചിത സോഫ്റ്റ്വെയര്‍ ഓപ്പണ്‍ അക്കാന്‍ ഇതു വച്ച് കഴിയുന്നു
നിങ്ങള്‍ സേവ് ചെയ്തു വയ്ക്കുന്ന കാര്യം നിങ്ങളെ ഓര്‍മപ്പെടുത്താന്‍ ആയി ഒരു പോപ്പ് അപ്പ് വിന്‍ഡോ തുറന്നു വരുന്നു,ആവശ്യമെങ്കില്‍ അതു കൃത്യ സമയത്തിനു മുന്‍പും ഇടക്കിടയ്ക്കും നിങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും

Malayalam Computer Tips

--
Ulakam Chuttum Valibhan Making Video - http://www.youtube.com/watch?v=lV3VEgUw5K0&feature=related
 
PAMPUKALI - http://www.youtube.com/watch?v=1xUEmJCsKdQ&feature=player_embedded
 
Our Group Member Actress Mithra Kurian Face Book Page ( New Members Pls Click Like In Face Book ) - http://www.facebook.com/actressmithrakurianoffcial
 
Our Group Member Music Directer Vinu Thomas Face Book Page ( New Members Pls Click Like In Face Book )
http://www.facebook.com/pages/Music-Director-Vinu-Thomas/159113804164000
 
 
Our Website - http://onlinekeralafriends.com/
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
Complaints / Suggestions??? Write to keralafriendsmoderator@gmail.com