★.·•Kerala Friends•·.★ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

 

സമ്മാനപ്പൊതികള്‍ കൈമാറുകയും വാങ്ങുകയും ചെയ്യുന്ന കാലം. കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവര്‍ക്കെന്ത് ക്രിസ്മസ് സമ്മാനം നല്‍കുമെന്ന കാര്യത്തില്‍ ചെറിയൊരു ചിന്താക്കുഴപ്പമുണ്ടാകും.


കുഞ്ഞുങ്ങള്‍ക്ക് സാന്റയുടെ സോക്‌സോ തൊപ്പിയോ സമ്മാനം നല്‍കാം. ഇത്തരം സാധനങ്ങള്‍ കുഞ്ഞുങ്ങള്‍ ധരിച്ചു കാണുന്നതും കൗതുകം തന്നെ.

 
കളിപ്പാട്ടങ്ങള്‍ ഏതു പ്രായത്തിലെ കുട്ടികളും ഇഷ്ടപ്പെടും. സാന്റാക്ലോസിന്റെ രൂപത്തിലെ പാവ
, കളിവീട് എന്നിവ നല്ല സമ്മാനങ്ങളാണ്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് കീ കൊടുത്ത് ഓടിക്കാവുന്ന ട്രെയിനോ കാറോ കൊടുക്കാം. അല്ലെങ്കില്‍ സമ്മാനവണ്ടി വലിച്ചു കൊണ്ടു പോകുന്ന സാന്റാ അപ്പൂപ്പനും നല്ലൊരു സമ്മാനം തന്നെ.

ക്രിസ്മസ് തണുപ്പുകാലമായതു കൊണ്ട് തണുപ്പുകാലത്തിന് ചേരുന്ന വസ്ത്രങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന നല്ല സമ്മാനമായിരിക്കും. കുഞ്ഞിക്കാലിന് രോമം കൊണ്ടുണ്ടാക്കിയ ഷൂസ് മറക്കരുത്. സാന്റയുടെ സ്‌റ്റോക്‌സും സമ്മാനമായി നല്‍കാം.

അല്‍പം വില കൂടിയ സമ്മാനമാണ് കുഞ്ഞിന് നല്‍കാനുദ്ദേശിക്കുന്നതെങ്കില്‍ ബ്രേസ്്‌ലെറ്റ് നല്‍കാം. കുഞ്ഞിന് ആജീവനാന്തം ഉപകാരപ്പെടുന്ന സമ്മാനം കൂടിയാണ് ഇത്.
 
 
 
എല്ലാവര്ക്കും എന്റെ ഹൃദയം

    നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

--
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml