സല്‍മാന്‍ ദുല്‍ഖര്‍ വിവാഹിതനായി
നടന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദീന്റെ മകള്‍ അമാല്‍ സൂഫിയ യും വിവാഹിതരായി. ഡിസംബര്‍ 22 വ്യാഴാഴ്ച വൈകിട്ട് ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചെന്നൈയിലുള്ള മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും നിക്കാഹില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിനെത്തിയ എല്ലാവരെയും സ്വീകരിച്ച മമ്മൂട്ടി മുഴുവന്‍ സമയവും വേദിയിലുണ്ടായിരുന്നു.
യേശുദാസ്, സുരേഷ് ഗോപി, ദിലീപ്, രാമു, കുഞ്ചന്‍, സുകുമാരി, സീമ, സംവിധായകന്‍ ഹരിഹരന്‍, തമിഴ് സിനിമാ രംഗത്തു നിന്നും ശരത്കുമാര്‍, ഭാര്യ രാധിക, അര്‍ജുന്‍, പ്രഭു, ഡി. എംകെ നിയമസഭാ കക്ഷി നേതാവ് എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മറ്റുമായി ഡിസംബര്‍ 26 ന് കൊച്ചിയിലെ റമദ റിസോര്‍ട്ടില്‍ പ്രത്യേക വിവാഹ സല്‍ക്കാരം ഒരുക്കുന്നുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net