| | മരിയ ഡി നസാരെ എന്ന 25 കാരി ഗര്‍ഭിണി കടുത്ത വയറുവേദനയെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്‌ച ആശുപത്രിയില്‍ എത്തിയത്. ഗര്‍ഭാവസ്‌ഥയില്‍ അന്നുവരെ പ്രശ്‌നമൊന്നും തോന്നാതിരുന്ന മരിയ അതോടുകൂടി ഒന്നുറപ്പിച്ചു-തനിക്ക് ഇരട്ടകളാവും പിറക്കുക. എന്നാല്‍, ദൈവം കരുതിവച്ചത് മറ്റൊന്നായിരുന്നു. മരിയയ്‌ക്ക് ദൈവം ഒരു ആണ്‍കുഞ്ഞിനെ നല്‍കി, രണ്ട് തലകളുളള ആരോഗ്യവാനായ ഒരു കുഞ്ഞിനെ! യഥാര്‍ത്ഥത്തില്‍, മരിയ്‌ക്ക് പിറന്നത് ഇരട്ടക്കുഞ്ഞുങ്ങളാണോ അല്ലയോ എന്ന് ഡോക്‌ടര്‍മാര്‍ക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത അവസ്‌ഥയിലാണ്. കാരണം കുഞ്ഞിന് രണ്ട് തലയും രണ്ട് നട്ടെല്ലുമാണുളളത്. അതേസമയം, ഹൃദയവും ശ്വാസകോശവും അടക്കമുളള ആന്തരാവയവങ്ങളെല്ലാം പങ്കിടുകയും ചെയ്യുന്നു. പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന കുഞ്ഞിന്റെ ഏതു ശിരസ്സ് മുറിച്ചുമാറ്റി സ്വാഭാവിക രൂപം നല്‍കണമെന്നതും ഡോക്‌ടര്‍മാരെ കുഴക്കുന്നു. എന്നാല്‍, തന്റെ കുഞ്ഞിന്റെ രണ്ട് വായിലൂടെയും മാറിമാറി പാലു നല്‍കി വാത്സല്യം ചൊരിയുന്ന അമ്മയെ ഈ ചിന്തകളൊന്നും ബാധിച്ചിട്ടേ ഇല്ല. കുഞ്ഞിനെ അതിരറ്റ് സ്‌നേഹിക്കുന്ന മരിയയും കുടുംബവും തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ എത്രയും വേഗം സ്വന്തം വീട്ടിലെത്തിക്കാനുളള തയ്യാറെടുപ്പിലാണ്. ബ്രസീലിലെ വടക്കന്‍ പരയില്‍ നിന്നുളള മരിയ ഗര്‍ഭിണിയായിരിക്കെ സ്‌കാനിംഗിന് വിധേയയായിരുന്നില്ല. അതിനാല്‍, തന്റെ വയറ്റില്‍ വളരുന്നത് ഇരട്ടത്തലയുളള കുഞ്ഞാണെന്ന് അറിഞ്ഞിരുന്നുമില്ല. അനാജസിലുളള ആശുപത്രിയില്‍ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇരട്ടത്തലയുളള കുഞ്ഞാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ബ്രസീലില്‍ ഇതാദ്യമായല്ല ഇരട്ടത്തലയുളള കുഞ്ഞ ് ജനിക്കുന്നത ്. സുവേലി ഫെരീര എന്ന 27 കാരി ഇരട്ടത്തലയുളള ഒരു കുഞ്ഞിന് ജന്‍മം നല്‍കിയതാണ് ഇത്തരത്തിലെ ആദ്യ സംഭവം. എന്നാല്‍, ഒരു തലയിലേക്കുളള ഓക്‌സിജന്‍ പ്രവാഹം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞ് മരണത്തിനു കീഴടങ്ങുകയായിരുന്നു. |