മാതളച്ചാറിന്റെ മഹാല്‍ഭുതം!
സ്വര്‍ഗത്തിലെ പഴമെന്ന വിശേഷണത്തിനുടമയാണ് ഉറുമാമ്പഴം അഥവാ മാതളം. കാണാനും സുന്ദരി സ്വാദാണെങ്കിലോ ബഹുകേമം. വെറുതെ കഴിക്കാനായാലും ജൂസ് ഉണ്ടാക്കാനായാലും ഏറെ പ്രിയങ്കരിയാണ് മാതളം. ഈ പളുങ്ക് മണികള്‍ ഏറെ പോഷക സമൃദ്ധവുമാണ്.
ഒട്ടേറെ ഗുണങ്ങളുള്ള മാതളത്തിന്റെ ജ്യൂസ് കുടിക്കുന്നത് വൃക്കരോഗികള്‍ക്ക് വളരെ നല്ലതാണ് എന്നാണ് പുതിയ പഠനം. ഈ പാനീയത്തില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ ഉപദ്രവകാരികളായ ഘടകങ്ങളെ ഇല്ലതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറക്കാനും ഇത് സഹായകമാണ്.
ഉറുമാമ്പഴത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് ഇസ്രായേലിലെ വെസ്റ്റേണ്‍ ഗലീലി മെഡിക്കല്‍ സെന്ററിലെ ഡോ.ബക്ത്യ ക്രിസ്റ്റല്‍, ഡോ. ലൈലാക് ഷൈമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഡയാലിസിസിന് വിധേയരാകുന്ന 101 രോഗികളിലാണ് പഠനം നടത്തിയത്.
ഇവരില്‍ ഒരു ഗ്രൂപ്പിന് ആഴ്ചയില്‍ മൂന്നുതവണ മൂന്നര ഒണ്‍സ് വീതം മാതളച്ചാറും രണ്ടാമത്തെ ഗ്രൂപ്പിന് ഡമ്മി ഗുളികകളും നല്‍കി.വൃക്ക രോഗികള്‍ക്ക് ഡയാലിസിസ ്ചെയ്യുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ മാതളച്ചാറ് കുടിക്കുന്ന ശീലം സഹായകമാണെന്ന് ഇവര്‍ കണ്ടെത്തി. മാത്രമല്ല ഒരു വര്‍ഷത്തിനു ശേഷം മാതളച്ചാറ് കുടിച്ച വൃക്ക രോഗികള്‍ രക്തസമ്മര്‍ദത്തിനുള്ള ഗുളികകള്‍ കഴിക്കുന്നത് 22 ശതമാനം കുറഞ്ഞു . എന്നാല്‍ ഡമ്മിഗുളികകള്‍ കഴിച്ച ഗ്രൂപ്പില്‍ 7.7 ശതമാനം കുറവ് മാത്രമാണ് കണ്ടെത്തിയത്.
മാതളച്ചാറ് കുടിച്ച രോഗികളില്‍ രക്തസമ്മര്‍ദവും കൊളസ്ട്രോളും ആരോഗ്യകരമായ നിലയിലേക്ക് വന്നതായും പഠനത്തില്‍ തെളിഞ്ഞു
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net