മുല്ലപ്പെരിയാര്‍; ആത്മസംയമനം ബലഹീനതയല്ല, ശക്തിയാണെന്ന് മുഖ്യമന്ത്രി
തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേരളം ആത്മസംയമനം പാലിക്കുന്നത് ബലഹീനതയല്ലെന്നും നമ്മുടെ ശക്തിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് പ്രശ്‌നപരിഹാരമാണ് കേരളം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജി സ്റ്റഡിസെന്ററിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന കാര്‍ഷികമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം സ്വീകരിച്ച നിലപാട് വളരെ വ്യക്തമാണ്.
തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ഒരു സംഘടനയോ ഒരു വ്യക്തി പോലും എതിര് പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് പ്രശ്‌നമായത്. ഡി എം കെ നേതാവ് കരുണാനിധിക്ക് അയച്ച കത്തിന് ലഭിച്ച മറുപടിയിലും മാധ്യമങ്ങളെയാണ് അദ്ദേഹം ആശ്രയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ നടത്തിയ കുപ്രചാരണം വിശ്വസിച്ച രീതിയിലാണ് മറുപടി. കേരളം ആര്‍ക്കും എതിരല്ല. നെഗറ്റീവ് നിലപാടും സ്വീകരിക്കുന്നില്ല. 1979-ല്‍ പുതിയ ഡാം എന്ന ആശയം ആദ്യം കൊണ്ടുവന്നത് തമിഴ്‌നാടാണെന്ന സത്യം ആരും മറക്കരുത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നല്ല ഒരു തീരുമാനം എടുക്കാന്‍ തമിഴ്‌നാട് തയ്യാറാകുമെന്നാണ് വിശ്വാസം. നമ്മുടെ നിലപാട് ദേശീയതലത്തില്‍ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net