[www.keralites.net] മുല്ലപ്പെരിയാര്‍ സമിതി പ്രത്യക്ഷസമരത്തിന്‌

 

നിരാഹാരം നിര്‍ത്തി മുല്ലപ്പെരിയാര്‍ സമിതി പ്രത്യക്ഷസമരത്തിന്‌

ഉപ്പുതറ: മുല്ലപ്പെരിയാര്‍ സമരസമിതി അനിശ്‌ചിതകാല നിരാഹാരം അവസാനിപ്പിച്ച്‌ ശക്‌തമായ പ്രത്യക്ഷസമരത്തിലേക്ക്‌. 1848 ദിവസം പിന്നിട്ട റിലേ ഉപവാസസമരം പ്രശ്‌നപരിഹാരംവരെ തുടരും. നവംബര്‍ 27-നു തുടങ്ങിയ അനിശ്‌ചിതകാല നിരാഹാരസമരം 50-ാം ദിവസമായ 17-ന്‌ അവസാനിപ്പിച്ച്‌ സംസ്‌ഥാനഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കും.

അഞ്ചിലേറെ എം.എല്‍.എമാര്‍ ദിവസങ്ങളോളം നിരാഹാരം നടത്തുകയും സംസ്‌ഥാനമന്ത്രിമാരും രാഷ്‌ട്രീയനേതാക്കളും ഏകദിന ഉപവാസം നടത്തുകയും ചെയ്‌ത ചപ്പാത്ത്‌ സമരപ്പന്തലില്‍ ഇനി റിലേ ഉപവാസസമരം മാത്രം. ആഴ്‌ചകള്‍ക്കുമുമ്പ്‌ ജനസഞ്ചയം വീര്‍പ്പുമുട്ടിച്ച ചപ്പാത്തില്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ നൂറു കണക്കിനാളുകള്‍ എത്തുന്നുണ്ട്‌. ഭരണ-പ്രതിപക്ഷ കക്ഷികളുടെ പ്രാദേശികതല പ്രവര്‍ത്തനങ്ങള്‍ സമരസമിതിക്കൊപ്പമാണ്‌. സംസ്‌ഥാന ഹര്‍ത്താലിനുശേഷം രാജ്‌ഭവന്‍ മാര്‍ച്ചും സര്‍ക്കാര്‍ ഓഫീസ്‌ ഉപരോധവും നടത്തും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___