കൊച്ചി: സായാഹ്നങ്ങളില്‍ മലയാളികുടുംബങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന റിയാലിറ്റോഷോകളുടെ അണിയറല് മാര്‍ക്ക് തട്ടിപ്പ് മുതല്‍ അടിപിടി വരെ അരങ്ങേറുന്നു. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ചാനലില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റിഷോയുടെ അണിയറയില്‍ അടിപിടി വരെ അരങ്ങേറിയതായി വാര്‍ത്തകള്‍ വരുന്നു. ഇതേത്തുടര്‍ന്ന് റിയാലിറ്റിഷോയില്‍ ജഡ്ജിയായി വന്ന നടി നവ്യാ നായര്‍ നിരാശയിലാണെന്നും ഒരു സിനിമാവാരിക പറയുന്നു. പ്രമുഖചാനലിലെ നൃത്തത്തിന്റെ പേരിലുള്ള റിയാലിറ്റി ഷോയിലാണ് അടിപിടി.
ഓമനത്തിങ്കള്‍ കിടാവ്, ദേവിമാഹാത്മ്യം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ പെണ്‍കുട്ടിയും അലാവുദ്ദീനിലൂടെ പ്രശസ്തനായ ആണ്‍കുട്ടിയും ചേര്‍ന്ന ജോടിയെ ആറു റൗണ്ടുവരെ എത്തിയ്ക്കാമെന്ന് ചാനല്‍ ഉറപ്പ് നല്കിയിരുന്നത്രേ. ബാലനടീനടന്മാര് എന്ന പ്രശസ്തിയാണത്രേ ഇതിന് കാരണം. എന്നാല്‍ ജൂറി അംഗങ്ങളായ നവ്യ നായര്‍ക്കും അരവിന്ദിനും ഇവരുടെ പെര്‍ഫോമന്‍സ് അത്ര ബോധിച്ചില്ല. അതുകൊണ്ടു തന്നെ നൃത്തമത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ ഇരുവരും ഡെയ്ഞ്ചറസ് സോണിലെത്തി. ഇതു കരാര്‍ ലംഘനമാണെന്നാരോപിച്ച് പെണ്‍കുട്ടി നൃത്ത മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി. ഈ ഒഴിവിലേയ്ക്കാണ് അമ്മക്കിളിയിലെ ബാലതാരം മുത്തശ്ശിയ്ക്കൊപ്പം എത്തിയത്.
പെണ്‍കുട്ടിയെ ആറു റൗണ്ടു വരെ എത്തിയ്ക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നുവത്രേ ചാനല്‍ അധികൃതര്‍ മത്സരത്തിലേയ്ക്ക് കൊണ്ടുവന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ നൃത്തം തീരെ പോരെന്ന് ആദ്യ നൃത്തത്തിലൂടെ തന്നെ ജഡ്ജസിന് മനസ്സിലായി. എന്നാല്‍ പെണ്‍കുട്ടിയെ ആറു റൗണ്ടു വരെ എത്തിയ്ക്കണമെന്ന് ചാനല്‍ അധികൃതര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ മാര്‍ക്കിട്ടാല്‍ നൃത്തം കാണുന്ന പ്രേക്ഷകര്‍ക്ക് തങ്ങളെ കുറിച്ച് മോശം അഭിപ്രായമുണ്ടാവുമെന്നായിരുന്നു ജഡ്ജസായ നവ്യയുടേയും അരവിന്ദിന്റേയും അഭിപ്രായം. ഫലമോ മൂന്നാം റൗണ്ടില്‍ പെണ്‍കുട്ടി മത്സരത്തില്‍ നിന്ന് ഔട്ടായി.
ഇക്കാര്യമറിഞ്ഞ പെണ്‍കുട്ടിയുടെ മുത്തശ്ശി അക്രമാസക്തയായി. അരവിന്ദിന് നേരെ തെറിയഭിഷേകം നടത്തിയ ശേഷമാണ് മുത്തശ്ശി അരങ്ങു വിട്ടു പോയതെന്നും മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും റിയാലിറ്റി ഷോയ്ക്കകത്തെ 'റിയാലിറ്റി' കണ്ട് പ്രേക്ഷകരുടെ റോളില്‍ സദസ്സില്‍ ഇരുന്നവരെല്ലാം ഞെട്ടിയത്രേ. വിവാഹത്തോടെ അഭിനയജീവിതം അടച്ചുവെച്ച മലയാളതാരസുന്ദരിമാരില് ശ്രദ്ധേയയായ നവ്യാനായര്‍ക്ക് ചെറിയരീതിയിലെങ്കിലും ശാപമോക്ഷം ലഭിച്ച പരിപാടിയായിരുന്നു റിയാലിറ്റിയിലെ ജഡ്ജിന്റെ പദവി. അതാണ് ഇപ്പോള്‍ തവിടുപൊടിയായിരിക്കുന്നത്. റിയാലിറ്റി ഷോകളുടെ ജഡ്ജിമാരായ് എത്തിയാല്‍ പിന്നെ കാര്യങ്ങള്‍ വളരെ സേഫാണെന്നാണ് താരങ്ങളുടെ പക്ഷം.
സംഗീതവും നൃത്തവുംകൊണ്ട് കൊഴുപ്പിക്കുന്ന റിയാലിറ്റിഷോകള്‍ എല്ലാം വമ്പന്‍ ഹിറ്റുകളാണ്. പക്ഷെ അണിയറയില്‍നിന്നും വരുന്നതെല്ലാം ചീഞ്ഞുനാറുന്ന കഥകളാണ്. രണ്ടുവര്‍ഷം മുമ്പ് മുംബൈയിലെ ബിസിനസ്സുകാരനായ സന്തോഷ് എന്‍ മേനോനുമായുള്ള വിവാഹത്തിന് ശേഷം നവ്യ സിനിമയില്‍ നിന്ന് അകലംപാലിച്ചിരുന്നു. ഇതിനിടെ ഒരു കുഞ്ഞിന് നവ്യ ജന്മം നല്‍കുകയും ചെയ്തു. ഇതിനുശേഷം കഴിഞ്ഞവര്‍ഷം അവസാനമാണ് ഡാന്‍സ് പ്രോഗ്രാമിലെ വിധികര്‍ത്താവിന്റെ റോളില്‍ നവ്യ മുഖ്യധാരയിലേക്കു തിരിച്ചുവന്നത്. നൃത്തവേദികളില്‍ തിളങ്ങിക്കൊണ്ടാണ് നവ്യ വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്.
സ്കൂള്‍ കലോത്സവത്തില്‍ കലാതിലകപ്പട്ടത്തിനായി നടിയും അവതാരകയുമായി അമ്പിളി ദേവിയുമായുള്ള നവ്യയുടെ പോര് പലരും മറന്നിരിയ്ക്കില്ല. അന്ന് അമ്പിളി ദേവി ജയിച്ചെങ്കിലും പില്ക്കാലത്ത് വെള്ളിത്തിരയിലെ തിളങ്ങുന്ന അമ്പിളിയാവാന് നവ്യയ്ക്ക് കഴിഞ്ഞു. സാക്ഷാല്‍ അമ്പിളിയ്ക്കാവട്ടെ സിനിമയില്‍ നവ്യയ്ക്കൊപ്പം മത്സരിയ്ക്കാനും കഴിഞ്ഞില്ല
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___