[www.keralites.net] ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.

 

Fun & Info @ Keralites.net

പരുമല(മാന്നാര്‍): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന മെത്രാപ്പോലീത്തയും മുന്‍ നിരണം ഭദ്രാസനാധിപനുമായിരുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.വ്യാഴാഴ്ച രാത്രി 8.15ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആസ്​പത്രിയിലായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു.

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഒസ്താത്തിയോസ് മെത്രാപ്പോലീത്തയെ പരുമല മിഷന്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു.



1918 ഡിസംബര്‍ 9ന് മാവേലിക്കര മുണ്ടുവേലില്‍ കൊച്ചിട്ടിയുടെയും മറിയാമ്മയുടെയും മകനായി ജനിച്ചു. കെ.വി. ജോര്‍ജ് എന്നായിരുന്നു അന്നത്തെ പേര്.മലങ്കരസഭയില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആന്ധ്ര, ഒറീസ്സ സംസ്ഥാനങ്ങളില്‍ കുഷ്ഠരോഗികളുടെയും എയ്ഡ്‌സ് രോഗികളുടെയും പുനരധിവാസത്തിനായി പ്രവര്‍ത്തിച്ചു.
കുറച്ചുകാലം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. അറുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
നാല്പത് ആതുരസേവനകേന്ദ്രങ്ങള്‍ ആരംഭിച്ചു. 100ഓളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചു.



1956ല്‍ വൈദികപട്ടം സ്വീകരിച്ചു. 1975ല്‍ മേല്‍പ്പട്ട സ്ഥാനം കിട്ടി. 1976 ല്‍ നിരണം ഭദ്രാസനാധിപനായി. 2007 മുതല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെത്രാപ്പോലീത്തയെ ആസ്​പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___