ന്യൂദല്‍ഹി: ദല്‍ഹിക്കാര്‍ 'മെട്രോ മനുഷ്യന്‍ ' എന്ന് വിശേഷിപ്പിക്കുന്ന ഇ. ശ്രീധരന്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് ഇന്ന് പടിയിറങ്ങും. സ്വന്തം സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ ചുമതലയേല്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിബന്ധം സൃഷ്ടിച്ചതിന്റെ വേദനയോടെയാണ് പട്ടാമ്പി എള്ളാട്ടുവളപ്പില്‍ ശ്രീധരന്‍ ദല്‍ഹി മെട്രോ കോര്‍പറേഷന്‍ ഓഫിസിന്റെ പടിയിറങ്ങുന്നത്.
65ാം വയസ്സില്‍ ദല്‍ഹി മെട്രോയുടെ സാരഥ്യമേറ്റെടുത്ത ശ്രീധരന്‍ തുടര്‍ച്ചയായ 15 വര്‍ഷവും കോര്‍പറേഷന്റെ തലപ്പത്തായിരുന്നു. 1997ല്‍ ദല്‍ഹി മെട്രോയുടെ ചുമതല ഏറ്റെടുത്ത ശ്രീധരന്‍ 2002ല്‍ ആദ്യ സര്‍വീസ് തുടങ്ങി ദല്‍ഹിക്കാരെ കൈയിലെടുത്തു. ഒരു കാലത്തും ഗതാഗത വികസനം സാധ്യമല്ലെന്ന് കരുതിയിരുന്ന പുരാതന ദല്‍ഹിയിലെ കുടുസ്സായ പ്രദേശങ്ങളിലും റോഡുമാര്‍ഗം മണിക്കുറുകള്‍ ഓടിയെത്തേണ്ട ദല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും മിനിറ്റുകള്‍ക്കകം എത്താവുന്ന തരത്തില്‍ 190 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശൃംഖലയായി ശ്രീധരന്‍ ദല്‍ഹി മെട്രോയെ വികസിപ്പിച്ചു.
ശ്രീധരനെന്ന വ്യക്തി മാത്രമല്ല, അദ്ദേഹത്തിന്റെ കഴിവുകള്‍പോലും ആദരണീയമാണെന്നും അദ്ദേഹത്തിന്റെ സേവനം ദല്‍ഹിക്ക് നഷ്ടപ്പെടുകയാണെന്നും മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. എന്നെന്നും ഓര്‍മിക്കാവുന്ന മെട്രോ ശൃംഖലയാണ് അദ്ദേഹം ദല്‍ഹിക്ക് സമ്മാനിച്ചത്. അദ്ദേഹത്തെക്കുറിച്ച് പറയാന്‍ തന്റെ പക്കല്‍ വാക്കുകളില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net