റീ എന്‍ട്രി വിസയില്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ത്തില്ളെങ്കില്‍ യാത്ര മുടങ്ങും
Gulf Madyamam Report 31/12/2011
റിയാദ്: നാട്ടിലേക്ക് പുറപ്പെടുന്നവരുടെ റീ എന്‍ട്രി വിസയില്‍ രേഖപ്പെടുത്തുന്ന പാസ്പോര്‍ട്ട് നമ്പറിലെ വ്യത്യാസം കാരണം യാത്ര മുടങ്ങുന്നവരുടെ എണ്ണം കൂടുന്നു. യാത്ര ചെയ്യാനുപയോഗിക്കുന്ന നിയപരമായ കാലാവധിയുള്ള പാസ്പോര്‍ട്ടിലെ നമ്പര്‍ തന്നെ റീഎന്‍ട്രി വിസയില്‍ രേഖപ്പെടുത്താത്താണ് വിമാനത്താവളത്തിലെത്തിയ ശേഷം യാത്ര മുടങ്ങാന്‍ കാരണമാകുന്നത്.
കാലാവധി തീര്‍ന്ന പാസ്പോര്‍ട്ട് പുതുക്കിയാല്‍ സൗദി വിസ പുതിയ പാസ്പോര്‍ട്ടിലേക്ക് മാറ്റുന്ന നടപടി ക്രമങ്ങള്‍ക്കിടെ ('നഖല്‍ മഅ്ലൂമാത്') പുതിയ പാസ്പോര്‍ട്ട് നമ്പര്‍ കമ്പ്യൂട്ടറില്‍ ചേര്‍ക്കാന്‍ വിട്ടുപോകുന്നതാണ് വിനയാകുന്നത്. പഴയ പാസ്പോര്‍ട്ട് നമ്പറാണ് റീഎന്‍ട്രി വിസയില്‍ ഉള്ളതെങ്കിലും ഈ നമ്പറുള്ള കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ട് ല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചാല്‍ മുമ്പ് യാത്രാനുമതി നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെയായി യാത്ര ചെയ്യാനുപയോഗിക്കുന്ന അതേ പാസ്പോര്‍ട്ടിലെ നമ്പര്‍ തന്നെയായിരിക്കണം മടക്കയാത്രക്കുള്ള റീഎന്‍ട്രി വിസയിലും രേഖപ്പെടുത്തിയിരിക്കേണ്ടതെന്ന് അധികൃതര്‍ നിഷ്കര്‍ശിച്ചിരിക്കുകയാണ്.
പാസ്പോര്‍ട്ട് നമ്പറിലെ വ്യത്യാസം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് യാത്രമുടങ്ങുകയുണ്ടായി. യാത്രക്കാരുടെ അശ്രദ്ധ മൂലമാണ് ഇത് സംഭവിക്കുന്നതെന്നതിനാല്‍ വിമാനക്കമ്പനി അധികൃതര്‍ക്കോ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ കാര്യമായൊന്നും ചെയ്യാനില്ളെന്നിരിക്കെ രേഖകള്‍ ശരിപ്പെടുത്തി തിരിച്ചുവരാനുള്ള നിര്‍ദ്ദേശമാണ് വിമാനത്താവളത്തില്‍ നിന്നും ലഭിക്കുന്നത്. യാത്രക്ക് തൊട്ട് മുമ്പ് മാത്രമാണ് പലരും ഇതറിയുന്നതെന്നത്. യാത്രമുടങ്ങുന്നത് സാമ്പത്തിക - സമയ നഷ്ടം വരുത്തിവെക്കുന്നു.
റിയാദിലെ ബൂഫിയ ജീവനക്കാരനായ കൊല്ലം സ്വദേശി നുജൂബ് കഴിഞ്ഞ ദിവസത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കാന്‍ വിമാനത്താവളത്തിലെത്തിയെങ്കിലും പഴയ പാസ്പോര്‍ട്ട് നമ്പറായിരുന്നു റീ എന്‍ട്രിയില്‍ രഖപ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ യാത്ര മുടങ്ങി. തനിക്കൊപ്പം ഇതേ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന മറ്റ് മൂന്ന് പേര്‍ക്കും ഇതേ അനുഭവമുണ്ടായതായി അദ്ദേഹം 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. സ്പോണ്‍സറോ അല്ളെങ്കില്‍ ഉത്തരവാദപ്പെട്ട ആളുകളോ പാസ്പോര്‍ട്ട് ഓഫീസില്‍ ഹാജരായി കമ്പ്യൂട്ടറില്‍ പാസ്പോര്‍ട്ട് നമ്പറിലെ വ്യത്യാസം ശരിപ്പെടുത്തിയാല്‍ മാത്രമേ റീ എന്‍ട്രിയില്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തുകയുള്ളൂവെന്ന് റിയാദിലെ വസീം ജനറല്‍ സര്‍വീസ് മാനേജര്‍ അബ്ദുലത്തീഫ് പറഞ്ഞു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net