ആ സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടാലോ ?
അവളെ ഞങ്ങള്‍ കൊല്ലും…
അപ്പോള്‍ പീഡകരെ അങ്ങ് സംരക്ഷിക്കുകയല്ലേ ?
പീഡകര്‍ അവന്‍മാരുടെ പാര്‍ട്ടിയില്‍ മാത്രമേയുള്ളൂ…
മേരിയുടെ ഘാതകരെ പിടികൂടുമെന്നു പറഞ്ഞല്ലേ കഴിഞ്ഞ തവണ അങ്ങ് വോട്ടു പിടിച്ചത് ?
ഞാന്‍ വാക്കുമാറിയില്ല, ഇത്തവണയും അതു തന്നെ പറഞ്ഞാണ് വോട്ടു പിടിക്കുന്നത്..
ശരിക്കും അങ്ങേയ്‍ക്ക് രാഷ്ട്രീയമായി ഒന്നിനും ശേഷിയില്ല എന്നത് സത്യമാണോ ?
എല്ലാവരെയും ഞാന്‍ ജയിലിലയക്കും.. കൂടുതല്‍ ചോദ്യം ചോദിച്ചാല്‍ നിന്നേം അയക്കും.. ഇവിടെ ഞങ്ങളും ഞങ്ങടെ പാര്‍ട്ടിക്കാരും മാത്രം മതി…
യുവജന നേതാവ് ബിന്ദു പാര്‍ട്ടി വിട്ടുപോയല്ലോ ?
പീഡകന്‍മാര്‍, ഐസ്‍ക്രീം തീറ്റക്കാര്‍ അവിടെ കാത്തിരിക്കുന്നിടത്തേക്ക് ഒരുത്തി കൂടി പോയി..
അപ്പോള്‍ ഷസി ?
അത് ഉള്‍പ്പാര്‍ട്ടി പ്രശ്നമാണ്..
ആ സ്ത്രീ അങ്ങയുടെ പെങ്ങളായിരുന്നെങ്കില്‍ ?
പാര്‍ട്ടിക്ക് അമ്മയോ പെങ്ങളോ എന്നൊന്നും ഭേദമില്ല..
എന്നു വച്ചാല്‍ തിരിച്ചറിയാനുള്ള വകതിരിവില്ല എന്നാണോ ?
കേരളത്തിലെ സ്ത്രീകള്‍ ഇന്നും മാനത്തോടെ ജീവിക്കുന്നത് ഞങ്ങള്‍ ഭരിച്ചതു കൊണ്ടാണ്..
അല്ലെങ്കില്‍ എന്തു സംഭവിച്ചേനേ ?
മറ്റവന്‍മാര്‍ പെണ്‍വാണിഭ ബില്‍ പാസാക്കിയേനെ.. 30ല്‍ താഴെയുള്ള എല്ലാ പെണ്‍കുട്ടികളെയും വാണിഭം ചെയ്യാന്‍ നിയമമുണ്ടാക്കിയെനെ…
അങ്ങ് സ്ത്രീകളെപ്പറ്റി വളരെ മോശമായാണല്ലോ സംസാരിക്കാറുള്ളത് ?
എനിക്കെന്തും പറയാം.. ഞാനാണ് കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കുന്നത്.. അവരുടെ മാനം കാക്കുന്നത്..
എന്നിട്ട് അങ്ങയുടെ എതിര്‍ സ്ഥാനാര്‍ഥിയെപ്പറ്റി എന്താണഭിപ്രായം ?
വല്യ പ്രശസ്തയല്ലേ ? കവലേലിറങ്ങി അന്വേഷിച്ചു നോക്കിയാലറിയാം ഏതു തരം പ്രശസ്തിയാണെന്ന്..
അങ്ങ് ഈ പറയുന്നത് സ്ത്രീവിരുദ്ധമല്ലേ ?
സ്ത്രീസംരക്ഷകനായ എനിക്കെതിരേ മല്‍സരിക്കുന്നതല്ലേ അതിനെക്കാള്‍ സ്ത്രീവിരുദ്ധം ?
എന്നാലും അങ്ങയെപ്പോലൊരാള്‍ ഇതു പറയുന്നത് ചെറ്റത്തരമല്ലേ ?
എനിക്കെതിരെ മല്‍സരിക്കാന്‍ അവള്‍ക്കെങ്ങനെ ധൈര്യം വന്നു ?
എന്നാലും അങ്ങ് വെറും തറയായിപ്പോയില്ലേ ?
എല്ലാത്തിനേം ഞാന്‍ ജയിലിലേക്കയക്കും.. അവളേം അയക്കും.. നിന്നേം അയക്കും..
അങ്ങേയ്‍ക്കു ഭ്രാന്തുണ്ടോ ?
ഭ്രാന്ത് നിന്റെ അമ്മയ്‍ക്കാണ്…
അങ്ങ് ജയിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്നുറപ്പാണോ ?
മുഖ്യമന്ത്രിയാക്കാമെന്ന് മീഡിയ ഉറപ്പു തന്നിട്ടുണ്ട്..
ആക്കിയില്ലെങ്കില് ?
എല്ലാത്തിനേം ഞാന്‍ ജയിലിലേക്കയക്കും…
ഷസി ?
ഷസിക്കെതിരേ കേസൊന്നുമില്ല…
പൊലീസ് കേസെടുത്ത് അന്വേഷിച്ചാല്‍ ??
അവന്റെ തൊപ്പി ഞങ്ങള്‍ തെറിപ്പിക്കും…
വനിതാ കമ്മിഷന്‍ ഇടപെട്ടാല്‍ ?
ഹഹഹഹഹഹഹഹഹഹഹഹഹ…
എന്താ ചിരിച്ചത് ?
ഡമ്മി പരീക്ഷണം കണ്ട് സേതുരാമയ്യര്‍ പേടിക്കാറില്ല !
അങ്ങയുടെ മോന്റെ പേരിലുള്ള അഴിമതി ?
ചുണയുണ്ടെങ്കില്‍ ഇന്റര്‍പോള്‍ അന്വേഷിച്ചു തെളിയിക്കട്ടെ..
മറ്റേ പാര്‍ട്ടി തീവ്രവാദമാണെന്നു നേരത്തെ പറഞ്ഞിട്ട് ഇപ്പോ ധാരണയായല്ലോ..
ഞങ്ങളുടെ കൂടെ നിന്നാല്‍ തീവ്രവാദമില്ല.. മറ്റവന്‍മാരുടെ കൂടെ നില്‍ക്കുന്ന എല്ലാവരും തീവ്രവാദികളാണ്..
ചുരുക്കത്തില്‍ എന്താണ് അങ്ങയുടെ നിലപാട് ? എന്താണ് രാഷ്ട്രീയം ?
എനിക്കു ജയിക്കണം ? മുഖ്യമന്ത്രിയാകണം ?
ജനങ്ങള്‍ വിജയിപ്പിച്ചില്ലെങ്കില്‍ ?
പിന്നെ അഞ്ചു കൊല്ലം മനസമാധാനം എന്താണെന്നറിയില്ല ശവങ്ങള്‍ …
തോറ്റാലും സ്ത്രീകളെ സംരക്ഷിക്കുമോ ?
ഇല്ല, എല്ലാത്തിനേം ജയിലിലേക്കയക്കും…
വല്ല കേസില്‍ അങ്ങയെ ആരെങ്കിലും ജയിലിലേക്കയച്ചാല്‍ ?
ജയില്‍ തകര്‍ക്കും… വിപ്ലവമുണ്ടാക്കും.. തലവെട്ടും…
തിരഞ്ഞെടുപ്പില്‍ ജയിച്ചാലോ ?
എല്ലാത്തിനേയും ജയിലിലേക്കയക്കും..
അപ്പോള്‍ അങ്ങയുടെ മുദ്രാവാക്യം ?
ജയില്‍ അല്ലെങ്കില്‍ ജയില്‍…
നന്ദി സര്‍…
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net