[www.keralites.net] നാക്കുപിഴച്ചു; സോണിയ എല്‍ഡിഎഫിന് വോട്ടു ചോദിച്ചു

 

ആലപ്പുഴ: യുഡിഎഫ് തfരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഹരിപ്പാട് എന്‍ടിപിസി മൈതാനത്ത് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് നാവ് പിഴച്ചു. കേരളത്തിലെ ജനം മാറ്റം ആഗ്രഹിയ്ക്കുന്നുവെന്നും എല്‍ഡിഎഫ് ഭരണത്തില്‍ വരുമെന്നുമായിരുന്നു സോണിയയുടെ പ്രഖ്യാപനം. യുഡിഎഫ് എന്നതിനു പകരം എല്‍ഡിഎഫ് എന്ന് രണ്ടാമതൊരിടത്തും പ്രയോഗിച്ചു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനവികസനത്തിന് എന്തുസഹായവും ചെയ്യുമെന്നും കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കും' എന്നും സോണിയ പറഞ്ഞു.
എല്‍ഡിഎഫ് കേന്ദ്രത്തിലെ യുപിഎയുടെ ഭാഗമാണ്. അധികാരത്തില്‍ വരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കേന്ദ്രം എല്ലാ സഹായവും നല്‍കും. അതുവഴി കേരളത്തിന്റെ സാമ്പത്തിക പുരോഗതി ഉറപ്പാകുമെന്നും സോണിയ പറഞ്ഞു.

ആര്‍ക്കു വോട്ടു ചെയ്യണമെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് അറിയാമെന്നും അത് എല്‍ഡിഎഫിനാണെന്നുമാണ് സോണിയ ആവേശത്തോടെ പറഞ്ഞത്. പ്രസംഗത്തില്‍ സോണിയയ്ക്ക് നാക്കുപിഴച്ചെങ്കിലും വേദിയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കന്മാരായ വയലാര്‍ രവിയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും അത് തിരുത്താന്‍ മുതിര്‍ന്നില്ല. എന്നാല്‍ പരിഭാഷകനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രമോദ് നാരായണന്‍ യുഡിഎഫ് എന്ന് തിരുത്തി പ്രസംഗം പരിഭാഷപ്പെടുത്തി.

എഴുതി തയ്യാറാക്കിയത് നോക്കിവായിച്ചും ഇടയ്ക്കിടെ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുമായിരുന്നു സോണിയയുടെ പ്രസംഗം. കൂട്ടിച്ചേര്‍ക്കലിനിടെയായിരുന്നു സോണിയയ്ക്ക് നാക്കുപിഴച്ചത്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___