മാറിടത്തിന്റെ വലിപ്പം കൂടി, ഫ്രഞ്ച് ദേശാഭിമാനിയുടെ പ്രതിമ നീക്കി
പാരീസ്: മാറിടത്തിന്റെ വലിപ്പം കൂടിപ്പോയെന്ന കാരണം ചൂണ്ടിക്കാട്ടി ഫ്രാന്‍സിലെ ധീര ദേശാഭിമാനികളിലൊരാളായിരുന്ന മരിയാന്റെ പ്രതിമ നീക്കം ചെയ്തു. വടക്കന്‍ ഫ്രാന്‍സിലെ ചെറു പട്ടണമായ ന്യൂവില്ലെ എന്‍ ഫെറെയ്ന്‍ ടൌണ്‍ഹാളില്‍ 2007ലാണ് ഈ പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ ഈ പ്രതിമയുടെ വലിപ്പമേറിയ മാറിടങ്ങള്‍ തന്റെ ഭരണകൂടത്തിലുള്ള ചില അംഗങ്ങളെ അലോസരപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിമ നീക്കം ചെയ്യാന്‍ മേയര്‍ ഉത്തരവിട്ടത്.
വിവാഹങ്ങളും മറ്റു പൊതുപരിപാടികള്‍ക്കും ഉപയോഗിക്കാറുള്ള ഈ ഹാളില്‍ സന്ദര്‍ശകര്‍ പ്രതിമയുടെ അതിസുന്ദരമായ രൂപത്തെ വാഴ്ത്തുകയും, കഥകള്‍ മെനയുകയും തുടങ്ങിയപ്പോഴാണ് അധികൃതര്‍ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. ഈ പ്രതിമ നശിപ്പിക്കുന്നതിനും പകരം ഫ്രാന്‍സിലെ അറിയപ്പെടുന്ന മോഡലുമായ ലെറ്റീഷ്യ കാസ്റ്റയുടെ പ്രതിമ പകരം സ്ഥാപിക്കുന്നതിനും വേണ്ടി 900 യൂറോയുടെ ബഡ്ജറ്റ് പാസാക്കാനും മേയര്‍ ജെറാര്‍ഡ് കോര്‍ഡന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
2007ല്‍ കാതറിന്‍ ലമാക്ക് എന്ന സ്ത്രീയാണ് ഈ പ്രതിമ രൂപകല്പന ചെയ്തത്. മഹാമനസ്കത പ്രകടമാക്കുന്നതിന് താന്‍ മനപൂര്‍വമാണ് പ്രതിമയുടെ മാറിടങ്ങള്‍ വലുതായി നിര്‍മ്മിച്ചതെന്ന് അവര്‍ പറഞ്ഞു. 1400 യൂറോയാണ് അന്ന് നിര്‍മ്മാണ ചെലവ് വന്നത്. പ്രതിമ ഇതിനുമുമ്പും മേയറുടെ മൂക്കിന് താഴെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ അത് നശിപ്പിക്കണമെന്ന് ഇപ്പോള്‍ പറയുന്നതില്‍ എന്തു ന്യായമാണുള്ളതെന്നും കാതറിന്‍ ചോദിക്കുന്നു. എല്ലാറ്റിനുപരി മാതൃത്വത്തിന്റെ കൂടി പ്രതീകമാണ് ആ പ്രതിമയെന്നും അവര്‍ പറഞ്ഞു.
ഫ്രാന്‍സില്‍ അറിയപ്പെടുന്ന നടിയും മോഡലും കൂടിയാണ് ലെറ്റീഷ്യ. പീപ്പിള്‍സ് സ്റ്റാര്‍ മാഗസിന്റെ 2010ലെ ഏറ്റവും സുന്ദരികളായ സ്ത്രീകളില്‍ 11-ാം സ്ഥാനമായിരുന്നു ലെറ്റീഷ്യയ്ക്ക്. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.