പ്രാഞ്ചിയേട്ടന്‍ പിന്‍വലിക്കണമായിരുന്നു: സലിം
അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ വിശ്വാസമില്ലെങ്കില്‍ സ്വന്തം ചിത്രം പിന്‍വലിക്കുകയാണു സംവിധായകന്‍ രഞ്ജിത് ചെയ്യേണ്ടിയിരുന്നതെന്നു മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ സലിം കുമാര്‍. കെ.ജി. ജോര്‍ജ് ദേശീയ ജൂറിയില്‍ ഉണ്ടായിരുന്നെങ്കില്‍ തന്റെ ചിത്രത്തിന് അവാര്‍ഡ് കിട്ടുമായിരുന്നുവെന്ന് രഞ്ജിത് പറഞ്ഞുവെന്നാണ് അറിയുന്നത്. അതേ കെജി ജോര്‍ജാണു പണ്ടു നന്ദനത്തിനു കിട്ടേണ്ടിയിരുന്ന അവാര്‍ഡ് മുടക്കിയതെന്നും രഞ്ജിത് പറഞ്ഞിട്ടുണ്ട്. വലിയൊരു തമാശയല്ലേ അദ്ദേഹം പറയുന്നതെന്നും സലീം കുമാര്‍ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചയുടനെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റിലെ മമ്മൂട്ടിയാണ് നൂറ് ശതമാനവും മികച്ച നടനെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് അഭിപ്രായപ്പെട്ടിരുന്നു. താന്‍ കണ്ടതില്‍ വച്ച് നൂറ് ശതമാനവും മികച്ച നടന്‍ ആ കഥാപാത്രം തന്നെയാണ്.
നടന്റെ പ്രകടനത്തിനാണോ കഥാപാത്രത്തിന്റെ ദുരന്തഛായയ്ക്കാണോ അവാര്‍ഡ് നല്‍കുന്നതെന്ന് രഞ്ജിത് ചോദിച്ചു. ഇതില്‍ ഏതിനാണ് അവാര്‍ഡെന്ന് വ്യക്തമാക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടി പറയവെയാണ് സലിം കുമാര്‍ രഞ്ജിത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചത്. ദേശീയ ജൂറി അധ്യക്ഷനായിരുന്ന ജെപി ദത്ത ബോളിവുഡിലെ മേജര്‍ രവിയാണെന്നാണു രഞ്ജിത് പറയുന്നത്. എന്തിനാണു മേജര്‍ രവിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്. ബോര്‍ഡര്‍ പോലുള്ള ദേശസ്‌നേഹം തുളുമ്പുന്ന ചിത്രങ്ങള്‍ എടുത്തിട്ടുള്ള സംവിധായകനാണു ജെ.പി. ദത്ത. അദ്ദേഹം എടുക്കുന്നതുപോലുള്ള ഒരു ഷോട്ടെങ്കിലും എടുക്കാന്‍ രഞ്ജിത്തിനു കഴിയുമോയെന്നും സലിം ചോദിച്ചു.
സ്വന്തം ചിത്രങ്ങള്‍ക്കെല്ലാം അവാര്‍ഡ് കിട്ടണമെന്നു വാശി പിടിക്കാന്‍ കഴിയുമോ? വീട്ടില്‍ ഭിക്ഷ ചോദിച്ചു വരുന്നയാള്‍ അതു കിട്ടാതെ വരുമ്പോള്‍ വീട്ടുകാരെ ചീത്ത വിളിക്കുന്നതിനു തുല്യമാണിതെന്നും സലിം പറഞ്ഞു. ഏറെ നിരൂപകപ്രശംസ നേടിയ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന് കലാമൂല്യവും ജനപ്രതീയുമുള്ള ചിത്രമെന്ന പുരസ്‌കാരം മാത്രമാണ് ലഭിച്ചത്.
Thanks & Best Regards,
Leesh.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net


