ട്രോഫികള്‍ എന്റെ ആദ്യനാടകം
കുട്ടിക്കാലം തൊട്ടേ അഭിനയത്തോട് വല്യൊരു മതിപ്പായിരുന്നു, ആ ഒരു മതിപ്പ് തന്നെ ആയിരിക്കാം പലപ്പോഴും പലഘട്ടങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചിട്ടുള്ളതും, എന്തായാലും സിനിമയിലോ, അല്ലെങ്കില്‍ നാടകത്തിലോ ഒന്നും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കില്ല എന്നാപിന്നെ ജീവിതത്തില്‍ അത് അഭിനയിച്ച് തീര്ക്കാളന്‍ തന്നെ തീരുമാനിച്ചു, ചമ്മല്‍ എന്റെ കൂടെപ്പിറപ്പ് ആയിരുന്നു അതുകൊണ്ട് തന്നെ ആരും കാണാതെ കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ടുള്ള അഭിനയം ആയിരുന്നു ആദ്യമൊക്കെ, എന്നും ഇങ്ങിനെ കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് അഭിനയിച്ചിട്ട് എന്ത് ഗുണം എന്റെ കഴിവ് വീട്ടുക്കാരും, നാട്ടുക്കാരും ഒക്കെ അറിയണം അല്ലെങ്കില്‍ അറിയിച്ചിട്ട് തന്നെ ബാക്കികാര്യം എന്ന് മനസ്സില്‍ ഒരു തീരുമാനമെടുത്തു, അന്ന് ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, അടുത്ത മാസം സ്കൂള്‍ യൂത്ത്‌ഫെസ്റ്റിവലാണ് ഇതുത്തന്നെ നല്ല ചാന്സ്ു, എനി ഇങ്ങിനെ ഒരു ചാന്സ്് ഒരിക്കലും കിട്ടത്തില്ല ആരുടെ എങ്കിലും കാലുപിടിച്ച് ഇത്തവണ ഏതെങ്കിലും ഒരു നാടകത്തില്‍ കയറിപ്പറ്റണം അതോടെ ഞാന്‍ ഫെയ്മസ് ആവും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട, (?) എന്തിനും ഒരു തുടക്കം വേണമല്ലോ അങ്ങിനെ ഒരു തുടക്കം കിട്ടാന്‍ വേണ്ടി ഞങ്ങളുടെ സ്കൂളില്‍ മൂന്നുതവണ നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട പത്താംതരത്തില്‍ പഠിക്കുന്ന ഷാജഹാനെ പോയി കണ്ടു കാര്യം അവതരിപ്പിച്ചു, അവന്‍ ഇത്തവണയും അതേ സ്ഥാനം നിലനിര്ത്താ നുള്ള പരിപാടിയിലാ ആ സമയത്ത് അവനൊരു പാരയെ അതും എന്നെപോലെയുള്ള ഒരു കമ്പിപ്പാരയെ എടുത്ത് തോളത്ത് വെക്കുമോ? കണ്ടറിയണം... പക്ഷെ ഞാന്‍ കരുതിയ പോലെ അല്ലട്ടൊ അവന്‍, വളരെ മാന്യതയോടെ തന്നെ നാളെ അവരുടെ റിഹേഴ്സല്‍ ക്യാമ്പിലേക്ക് എന്നോട് ചെല്ലാന്‍ പറഞ്ഞു.
അടുത്ത ദിവസം എന്റെ (?) ഹെര്ക്കു ലീസ് സൈക്കിള്‍ ആഞ്ഞു ചവിട്ടി ക്യത്യ സമയത്ത് തന്നെ അവിടെ ഹാജറായി, നല്ലൊരു നടന്‍ ആവണേല്‍ ഇങ്ങിനെ കുറച്ച് കഷ്ടപ്പാട് അനുഭവിക്കണം എന്ന് ആരോ പറഞ്ഞ് തന്നിട്ടുണ്ട്. അവര്‍ എല്ലാവരും വന്നു, ഷാജഹാന്‍ അവരുടെ സംവിധായകന് എന്നെ പരിചയപ്പെടുത്തി... ഇക്കാ ഇതാണ് ഷാനു, ഞാന്‍ ഇന്നലെ പറഞ്ഞയാള്‍, ഇവന്‍ നല്ലൊരു നടനാണ്, മറ്റേതാണ്, മറിച്ചതാണ് അങ്ങിനെ ഒരുപാട് അങ്ങ് പൊക്കി... ശരി ശരി ഇവന്‍ നല്ലൊരു നടന്‍ ആണെന്ന് കണ്ടിട്ട് എനിക്ക് തോന്നുന്നില്ല എങ്കിലും ശ്രമിച്ചു നോക്കാം (പൊക്കിയത് കുറച്ച് കൂടിയെന്നാ തോന്നുന്നത് അതുകൊണ്ടാ സംവിധായകന്‍ എന്നെയൊന്ന് ആക്കി പറഞ്ഞതും) നീ ഇതിനു മുന്നെ അഭിനയിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അല്ലേ അതേയെന്ന് പറയാന്‍ പറ്റു അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു, സാരമില്ല എല്ലാം നമുക്ക് ശരിയാക്കാം, “ട്രോഫികള്‍” എന്നൊരു നാടകമുണ്ട് നിന്നെ അതിലെ കേന്ദ്രകഥാപാത്രമാക്കാനാ എന്റെ പ്ലാന്‍... പറഞ്ഞു തീരും മുന്നേ നിന്നനില്പ്പി നു ഞാന്‍ രണ്ടുവട്ടം ചാടി... പക്ഷെ ഷാനു ഒരു പ്രശ്നം ഉണ്ടല്ലോ... എന്ത് പ്രശ്നം? ഞാന്‍ ചോദിച്ചു, കുറച്ച് പൈസ ചിലവ് വരുന്ന നാടകമാണ് ഈ ട്രോഫികള്‍ എന്ന നാടകം, ഇറക്കാന്‍ പൈസയുണ്ടോ? സൈക്കിള്‍ പഞ്ചറായാല്‍ പോലും അത് ശരിയാക്കാന്‍ ഉപ്പച്ചിയുടെ മുന്നില്‍ കൈനീട്ടേണ്ടി വരുന്ന ഞാന്‍ നാടകത്തിനുള്ള പൈസ എവിടെന്ന് ഒപ്പിക്കും? ഞാന്‍ ചോദിച്ചു എത്ര രൂപ വേണ്ടി വരും? ആയിരത്തിന്റെ ഉള്ളില്‍ അത്രേ വരത്തുള്ളു, ഓ അത്രയുള്ളു... ഞാന്‍ വളരെ നിസ്സാരമായി മറുപടി കൊടുത്തു. നാടകത്തിന്റെ പേരില്‍ അഞ്ചു രൂപ പോലും വീട്ടില്‍ നിന്നും പ്രതീക്ഷിക്കേണ്ട, എങ്കിലും ഒന്ന് പരിശ്രമിച്ച് നോക്കാം. അതിനിടയില്‍ നാടകത്തിനു താല്പര്യമുള്ള മറ്റു പിള്ളേര്‍ അവരുടെ ഷെയര്‍ എന്ന നിലക്ക് 800 രൂപ തന്ന് സഹായിക്കാമെന്ന് ഏറ്റു. ആശ്വാസമായി എനി ബാക്കിയുള്ളത് ഒപ്പിച്ചാല്‍ മതിയല്ലോ, എനി ഉമ്മച്ചി തന്നെ രക്ഷ നേരേ സൈക്കിള്‍ വീട്ടിലേക്ക് വെച്ചുപിടിച്ചു... ഉമ്മച്ചിയോട് കാര്യം അവതരിപ്പിച്ചു, ആദ്യം ഒന്ന് എതിര്ത്തെ ങ്കിലും എന്റെ നിര്ബ്ന്ധത്തില്‍ ഉമ്മച്ചി വീണു, ശരി… എനിക്ക് ഉറപ്പില്ല എങ്കിലും ഞാന്‍ ഉപ്പച്ചിയോട് പറഞ്ഞ് നോക്കാം, 200 ചോദിക്കാന്‍ പോയ ഉമ്മച്ചിയെ 400 ന്റെ ചീത്ത പറഞ്ഞ് വെറും കയ്യോടെ ഉപ്പച്ചി തിരിച്ചയച്ചു. അത്രയ്ക്കായോ എന്നോടാ കളി... വീടിന്റെ അടുത്ത് ബല്ക്കീപസ് ഹോട്ടല്‍ ഉള്ളതിന്റെ ധൈര്യത്തില്‍ രണ്ടു ദിവസം ഞാന്‍ വീട്ടില്‍ നിന്നും ഒന്നും തന്നെ കഴിച്ചില്ല, രണ്ടു ദിവസവും ഹോട്ടല്‍ ഭക്ഷണം തന്നെ... ആ പൈസയും എനി ഉപ്പച്ചി തന്നെ കൊടുക്കണം അതുകൊണ്ടായിരിക്കണം മൂന്നാമത്തെ ദിവസം ഉപ്പച്ചി പറഞ്ഞു... ഇതാ നീ പറഞ്ഞ പൈസ ഇതോടെ നിര്ത്തിരയേക്കണം എല്ലാം… സമ്മതിച്ചോ? ഞാന്‍ അതെയെന്ന് മൂളി.
പിന്നീട് കുറച്ച് ദിവസം രാത്രിയും പകലുമില്ലാതെ റിഹേഴ്സല്‍ തന്നെയായിരുന്നു, വായില്‍ കൊള്ളാത്ത ഡയലോഗുകള്‍ അതും പോരാഞ്ഞിട്ട് അതിന്റെ കൂടെ ഒരുപാട് ചീത്തയും, തലക്ക് കൊട്ടലും ഒക്കെ മതിയാവോളം കിട്ടി... എനി ജന്മത്ത് നാടകം പോയിട്ട് കണ്ണാടിയുടെ മുന്നില്‍ നിന്ന് അഭിനയിക്കില്ല എന്നുവരെ തീരുമാനിച്ച് പോയി... അങ്ങിനെ യൂത്ത്‌ഫെസ്റ്റിവല്‍ ദിവസം ആയി, ആദ്യത്തെ ദിവസം ഒപ്പനയും, കഥകളിയും ഒക്കെയാ അതൊക്കെ ആരു കാണാന്‍ രണ്ടാമത്തെ ദിവസത്തെ നാടകത്തിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നത്... എനിക്ക് മാത്രം ടെന്ഷ,ന്‍, മറ്റവന്മാരൊക്കെ ഭയങ്കര സന്തോഷത്തിലും കാരണം കൂടുതലും ഡയലോഗുകള്‍ എനിക്കാണ് അതുമല്ല ഏറ്റവും കൂടുതല്‍ സമയം സ്റ്റേജില്‍ ഞാന്‍ മാത്രേ കാണു, വല്ല പൊട്ടന്റെ കഥാപാത്രം ആയിരുന്നേല്‍ ഇത്രേം ടെന്ഷ ന്റെ കാര്യമില്ലായിരുന്നു. രണ്ട് ദിവസമായിട്ട് ശരിക്കും ഭക്ഷണം കഴിച്ചിട്ടില്ല, ഒന്ന് ഉറങ്ങിയിട്ടില്ല... ഇതൊക്കെ ആരോട് പറയാന്‍? നാടകത്തിനു വേണ്ടി മെയ്ക്കപ്പ് പരിപാടി ആരംഭിച്ചു... ഒരു സ്കൂള്‍ കുട്ടിയുടെ വേഷമാണ് എനിക്ക് തന്നിട്ടുള്ളത്, ഒരു ട്രൗസറും പിന്നെ ഒരു ഷര്ട്ടും അതിലേക്ക് ഒരു ടൈയ്യും ഇത്രേയുള്ളു എനിക്കുള്ള വേഷം... ആദ്യത്തേത് ഒരു കൂതറ നാടകമായിരുന്നെന്ന് പുറത്തേ കൂക്കുവിളി കേട്ടപ്പോള്‍ മനസ്സിലായി അതിനേക്കാള്‍ വല്യ കൂക്കുവിളി ഞങ്ങളുടെ നാടകത്തിനു ഞാന്‍ എന്തായാലും പ്രതീക്ഷിച്ചു... അടുത്തത് ഞങ്ങളുടെ നാടകം... അനൗണ്സ്മെ ന്റ് കഴിഞ്ഞു അറക്കാന്‍ കൊണ്ടു പോവുന്ന പോത്തിനെ പോലെ ഞാന്‍ സ്റ്റേജിന്റെ പിറകിലേക്ക് കയറി നിന്നു… കര്ട്ടലന്‍ പതുക്കെ പൊക്കി... നാടകം തുടങ്ങുന്നതിനു മുന്നെ കൂക്കുവിളി തുടങ്ങി, ഞാന്‍ പേടിച്ച് വിറച്ച് രംഗത്തെത്തി എന്റെ ആദ്യത്തെ ഡയലോഗ് ഒരു തെറ്റും വരുത്താതെ പറഞ്ഞൊപ്പിച്ചു... ഒരുപാട് കയ്യടിയും, പിന്നെ കുറച്ച് കൂക്കുവിളിയും കിട്ടി, ഹാവു സമാധാനമായി... പിന്നെ ധൈര്യമൊക്കെ ചെറുതായിട്ട് വന്നു തുടങ്ങി... നാടകം വളരെ ഉഷാറായി തന്നെ മുന്നോട്ട്... എല്ലാവരും തകര്ത്തുഭിനയിച്ചു നാടകം അവസാനഘട്ടമായി... ബെഞ്ചിന്റെ മുകളില്‍ നിന്ന് ട്രോഫികൊണ്ട് ഒരുപാട് വട്ടം തലയ്ക്കടിച്ച് പിന്വ ശത്തേക്ക് മരിച്ച് വീഴുന്നതാണ് അവസാനത്തെ ഭാഗം, വീഴുമ്പോള്‍ പിടിക്കാനായി രണ്ടു മൂന്നുപേരെ പിന്‍വശത്ത് സംവിധായകന്‍ നിര്ത്തി യിരുന്നു... എന്തോ എന്റെ ഗംഭീര പ്രകടനം കണ്ടിട്ടാണെന്ന് തോന്നുന്നു അവന്മാര് സ്റ്റേജിന്റെ മുന്നില്‍ വന്നിരുന്നു, ട്രോഫി കൊണ്ടുള്ള അടിയും, ഭക്ഷണം കഴിക്കാത്തതിന്റെയും ഉറങ്ങാത്തതിന്റെയും ഒക്കെ ക്ഷീണം കൊണ്ട് ക്യത്യ സമയത്ത് തന്നെ ഞാന്‍ ബോധംകെട്ട് അപ്പുറത്തേക്ക് വീണു. എല്ലാവരും കരുതിയത് ഞാന്‍ തകര്ത്ത് അഭിനയിച്ചു എന്നാണ്, എന്തായാലും ആ ഒരു വീഴ്ച കൊണ്ട് മാത്രം ആ വര്ഷ ത്തെ ഏറ്റവും നല്ല നാടകവും, നല്ല നടനുള്ള (എനിക്ക്) പുരസ്ക്കാരവും "ട്രോഫികള്‍" നേടിയെടുത്തു എന്നതില്‍ ഞാന്‍ ഇപ്പോഴും അഭിമാനം കൊള്ളുന്നു, പിന്നീട് ഒരുപാട് അവസരങ്ങള്‍ വന്നെങ്കിലും ഇത്‌വരെയും നാടകത്തില്‍ അഭിനയിച്ചിട്ടില്ല, പക്ഷെ ഒരു നല്ല നടനായി ജീവിതത്തില്‍ ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുന്നു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___