► Kerala Friends ◄ നോര്‍ക വഴി റിക്രൂട്ട്‌മെന്റിന് സാധ്യത സൗദി പരിഗണിക്കും

നോര്‍ക വഴി റിക്രൂട്ട്‌മെന്റിന് സാധ്യത സൗദി പരിഗണിക്കും




ജിദ്ദ: കേരളത്തില്‍ നിന്ന് തൊഴില്‍ വിസയില്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ കേരള സര്‍കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ ആരായുമെന്ന് സൗദി തൊഴില്‍ മന്ത്രാലയ അധികൃതര്‍ പറഞ്ഞതായി നോര്‍ക്ക സെക്രട്ടറി ടി കെ മനോജ് കുമാര്‍ ഐ എ എസ് പറഞ്ഞു. സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന നോര്‍ക്ക സെക്രട്ടറി റിയാദില്‍ സൗദി തൊഴില്‍ മന്ത്രാലയം, ഡീപോര്‍ട്ടേഷന്‍ കേന്ദ്രം എന്നിവയുടെ അധികൃതരുമായി സംസാരിച്ച ശേഷം ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ അംബാസിഡര്‍ തല്‍മീസ് അഹമദും സന്നിഹിതനായിരുന്നു.

നോര്‍ക്കയുടെ സംവിധാനങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ച സൗദി തൊഴില്‍ മന്ത്രാല അധികൃതര്‍ റിക്രൂട്ട്‌മെന്റ് ആവശ്യത്തിനു നോര്‍ക്കയുടെ വെബ് പോര്ടലിനെ ആശ്രയിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും തങ്ങളുടെ ഭാഗത്തുന്നു നിന്ന് ഇതിനു സഹകരണം ഉണ്ടാവുമെന്നും പറഞ്ഞതായും മനോജ് കുമാര്‍ തുടര്‍ന്നു.
'ഒളിച്ചോട്ടം' (ഹുരൂബ്) വിഷയത്തില്‍ ഇന്ത്യന്‍ അധികൃതര്‍ നല്‍കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ മാനുഷികമായ പരിഗണന പരിഗണിക്കും. അതേസമയം, ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യക്കാരുടെ കാര്യം എത്രയും വേഗം നിയമാനുസൃതമാക്കാനുള്ള നടപടികള്‍ എത്രയും വേഗം കൈകൊല്ലനമെന്നു ബന്ദപ്പെട്ട എംബസ്സി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഇന്ത്യന്‍ അമ്ബസ്സദര്‍ തല്‍മീസ് അഹമദ് വ്യക്തമാക്കി. ജോലി ആവശ്യാര്‍ത്ഥം സാഹചര്യങ്ങളുടെ സംമാര്ടത്തില്‍ ഒന്നിലേറെ പാസ്‌പോര്‍ട്ട്കള്‍ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് മാത്രം സ്ഥിരപ്പെടുത്താനുള്ള സാഹചര്യം കൈവരുന്നത് മലയാളികള്‍ ഉള്‍പ്പെടെ സൗദിയിലുള്ള നിരവധി ഇന്ത്യക്കാര്‍ക്കാണ് ആശ്വാസകരമാവുക.

അതേസമയം, സൗദി ഇന്ത്യക്കാരില്‍ ചൂടേറിയ വിഷയമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലെ ഫീ വര്‍ധനവ് നോര്‍ക്കയുടെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്നതിനാല്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ല. എന്നാല്‍ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ദയില്‍ പെടുത്തും. സാര്‍വത്രിക വിദ്യാഭ്യാസം അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യ ഗവര്‍മെന്റ് അക്കാര്യം പുറം നാട്ടിലെ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുകയാണ് വേണ്ടതെന്നു നോര്‍ക്ക സെക്രട്ടറിയെ അനുഗമിക്കുന്ന റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് 'മാതൃഭുമി' യോട് പറഞ്ഞു. ഇക്കാര്യം ഇന്ത്യ സര്‍കാരിനെ കൊണ്ട് അംഗീകരിപ്പിക്കുന്നതിനാണ് ശ്രമം ചിലവിടെണ്ടാതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയും സൗദിയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ സുഹൃബന്ധം ഉപയോഗപ്പെടുത്തി ഇന്ത്യന്‍ അധികൃതര്‍ക്ക് സ്വന്തമായി ഭൂമി വാങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള അവകാശം ലഭിച്ചാല്‍ നാമമാത്രമായ ഫീസോടെ സാര്‍വത്രിക വിദ്യാഭ്യാസ അവകാശം വിദേശങ്ങളിലെ ഇന്ത്യന്‍ വിധ്യാര്‍ത്തികള്‍ക്കും കരഗതമാവുമെന്നും ശിഹാബ് തുടര്‍ന്നു.

--
with warm regards.....

saju soman
doha qatar
mob:+974-77706627
        


--
3 Kings = http://www.youtube.com/watch?v=eGrrNow_h0w&feature=related
 
വീണ്ടുമൊരു മഴക്കാലം കൂടി ... - http://www.youtube.com/watch?v=K5-7pnCqfR8&feature=channel_video_title
 
ഈ പേജ് ഒന്ന് ലൈക്ക് ( LIKE ) ചെയ്യണേ IN FACE BOOK ( ORGINAL PROFILE )
 
( In Face Book ) http://www.facebook.com/pages/Biyon/160856410643221

( In Face Book ) - http://www.facebook.com/pages/Jayasurya/205282869491935
 
 
 
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
Complaints / Suggestions??? Write to keralafriendsmoderator@gmail.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml