► Kerala Friends ◄ തിഹാര്‍ ജയിലില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിപണിയിലേക്ക്‌

തിഹാര്‍ ജയിലില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിപണിയിലേക്ക്‌



ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലിലെ അന്തേവാസികള്‍ നിര്‍മിച്ച ഭക്ഷ്യോത്പന്നങ്ങളും തുണിത്തരങ്ങളുമൊക്കെ വിപണിയിലിറക്കാനൊരുങ്ങുന്നു. ടീജേസ് (TJ's) എന്ന ബ്രാന്‍ഡിലാണ് ഇവ വിപണിയിലെത്തിക്കുക. ഇതിനായി ജയില്‍ അധികൃതര്‍ മദര്‍ ഡെയറി ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ശൃംഖലകളുമായി ചര്‍ച്ച നടത്തി വരികയാണ്.

ഇതോടെ 'മെയിഡ് ഇന്‍ തിഹാര്‍' ഉത്പന്നങ്ങള്‍ ആധുനിക സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകും. മദര്‍ ഡെയറി ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള വിതരണത്തിന് അന്തിമ അനുമതി കൂടിയേ ആവശ്യമുള്ളൂവെന്നു തിഹാര്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് പ്രതീക് ശര്‍മ്മ പറഞ്ഞു. അനുമതി കിട്ടിയാലുടന്‍ ഡല്‍ഹിയിലെയും കേന്ദ്ര തലസ്ഥാന ഭരണ പ്രദേശത്തെയും മദര്‍ ഡെയറി ഔട്ട്‌ലെറ്റുകളില്‍ ടീജേസ് ഉത്പന്നങ്ങള്‍ ലഭ്യമാകും.

റീട്ടെയില്‍ ശൃംഖലകള്‍ക്ക് പുറമെ സാധാരണ കടകളിലും ഇവ വില്‍പനയ്ക്ക് ലഭ്യമാക്കാനാണ് പദ്ധതി. ഇതിനായി വിതരണക്കാരെ ഉടന്‍ നിശ്ചയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി അര ഡസനോളം വിതരണക്കാരെയാവും തുടക്കത്തില്‍ തിരഞ്ഞെടുക്കുക.

തിഹാര്‍ ജയിലില്‍ കഴിയുന്നവര്‍ നിര്‍മിച്ച ബേക്കറി ഉത്പന്നങ്ങള്‍, മറ്റു ഭക്ഷ്യോത്പന്നങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍, മറ്റു തുണിത്തരങ്ങള്‍, ഫര്‍ണീച്ചര്‍, ഹോം ഡെക്കര്‍ ഉത്പന്നങ്ങള്‍ എന്നിവയൊക്കെയാണ് ടീജേസ് ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 15 കോടി രൂപയുടെ വിറ്റുവരവ് നേടാനായതായി ശര്‍മ്മ പറഞ്ഞു. ബേക്കറി ഉത്പന്നങ്ങളില്‍ നിന്ന് മാത്രം 2.5 കോടി രൂപയുടെ കച്ചവടം നടത്തി.

സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റു കടകളിലും ഇവ ലഭ്യമാക്കുന്നതോടെ വില്‍പന വന്‍തോതില്‍ ഉയരുമെന്നാണ് ജയില്‍ അധികൃതരുടെ പ്രതീക്ഷ.

നിലവില്‍ ഡല്‍ഹിയിലെ 35 ഓളം ഇടങ്ങളില്‍ ടീജേസ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. കോടതി വളപ്പിലും ആസ്പത്രികളിലും മറ്റും സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകള്‍ വഴിയും വില്‍പന നടക്കുന്നുണ്ട്. ഡല്‍ഹിയിലെ എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍ വഴി പരസ്യവും നല്‍കുന്നുണ്ട്.

ഭാവിയില്‍ രാജ്യത്തൊട്ടാകെ 'തിഹാര്‍ ജയില്‍ ഉത്പന്നങ്ങള്‍' ലഭ്യമാക്കാനാണ് ജയില്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്

--
with warm regards.....

saju soman
doha qatar
mob:+974-77706627
        


--
For ALL Rain Lover's - http://www.youtube.com/watch?v=vPpgRKyHm_0
 
ഈ പേജ് ഒന്ന് ലൈക്ക് ( LIKE ) ചെയ്യണേ IN FACE BOOK ( Online Kerala Friends Group Member pages,Friends Pls Click Like,Pls Promote )
 
( In Face Book ) http://www.facebook.com/pages/Biyon/160856410643221

http://www.facebook.com/pages/Mahadeven-Thampy/150549765016729

 
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
Complaints / Suggestions??? Write to keralafriendsmoderator@gmail.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml