നാണം ഇല്ലല്ലോ കേരള പോലീസിന് ഒരു തമാശ് കാണിച്ചു എന്ന് വച്ച് ഒരു പാവം ചെറുക്കനെ പിടിച്ചു ജയിലില്‍ ഇടാന്‍.. ഇതിനേക്കാള്‍ വലിയ ക്രിമിനലുകളും, പെണ്‍വാണിഭക്കാരും ഉണ്ട് അവരെ ഒന്നും തൊടാന്‍ പറ്റുന്നില്ല...
shame shame very shame
--- On Wed, 15/6/11, Mathew Philip <tpmathew2003@gmail.com> wrote:
From: Mathew Philip <tpmathew2003@gmail.com>
Subject: [www.keralites.net] മാതൃഭൂമിയുടെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നെറ്റില്‍ വ്യാജവാര്‍ത്ത - നേമം സ്വദേശി പിടിയില്‍
To: "Keralites" <Keralites@YahooGroups.com>
Date: Wednesday, 15 June, 2011, 12:40 PM
കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജ് കൃത്രിമമായി രൂപകല്‍പ്പനചെയ്ത് അതില്‍ നടന്‍ പൃഥ്വിരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നിര്‍മിച്ച് ഇന്‍റര്‍നെറ്റില്‍ പ്രചാരണം. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നേമം സ്വദേശി എസ്. ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമാണ് നടന്റെ ഫോട്ടോ സഹിതം അപകീര്‍ത്തിസന്ദേശം പ്രചരിക്കുന്നത്.'സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു' എന്ന തലക്കെട്ടുള്ള വാര്‍ത്തയാണ് വ്യാജമായി നിര്‍മിച്ചത്. 2011 ജൂണ്‍ പത്തിലെ മാതൃഭൂമി ദിനപത്രത്തിന്റെ മാസ്റ്റ്‌ഹെഡാണ് ഇതിനായി ദുരുപയോഗപ്പെടുത്തിയത്. കൈകൂപ്പി നില്‍ക്കുന്ന നടന്റെ ചിത്രത്തോടൊപ്പം ഹാസ്യംകലര്‍ന്ന ഒട്ടേറെ പ്രതികരണങ്ങളും ചേര്‍ത്തിട്ടുണ്ട്. ടിന്‍റുമോന്‍-എഫ്.എക്‌സ് എന്ന വാട്ടര്‍മാര്‍ക്കും വാര്‍ത്തയില്‍ പതിച്ചിട്ടുണ്ട്.
'കേരളമൊട്ടാകെ ആഹ്ലാദപ്രകടനങ്ങള്‍; ഒബാമ നടുക്കം രേഖപ്പെടുത്തി' എന്ന തലക്കെട്ടും സുപ്രിയ പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, മുഖ്യമന്ത്രി, സംവിധായകന്‍ വിനയന്‍ എന്നിവരുടെ പ്രതികരണങ്ങളും വാര്‍ത്തയോടൊപ്പം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. ലണ്ടനില്‍ നിന്ന് എഴുതിയ വാര്‍ത്തയുടെ രൂപത്തിലാണ് വാര്‍ത്ത തയ്യാറാക്കിയിട്ടുള്ളത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണിന്റെ സൈബര്‍ ടീം നടത്തിയ അന്വേഷണത്തിലാണ് നേമം ശിവന്‍കോവില്‍ ജങ്ഷന് സമീപം ഷിബു നിവാസില്‍ എസ്. ഷിബു (22) പിടിയിലായത്. ഇയാളുടെ പേരിലുള്ള ഫേസ്ബുക്ക്, ഓര്‍ക്കുട്ട് അക്കൗണ്ടുകളില്‍ ഈ വാര്‍ത്ത ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
എന്നാല്‍, ഇയാള്‍ തന്നെയാണോ ഇത് നിര്‍മിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി കോഴിക്കോട് ടൗണ്‍ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയ മാനേജര്‍ കെ.ആര്‍. പ്രമോദ് നല്‍കിയ പരാതിയിലാണ് കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് ഫിലിംസിന്റെ ഓഫീസില്‍ നിന്ന് സന്ദേശത്തിന്റെ രണ്ട് ലിങ്കുകള്‍ പരാതിക്കാരന് നല്‍കിയിരുന്നു.
http://www.mathrubhumi.com/ story.php?id=193281
www.keralites.net ![]()
![]()
![]()
![]()
![]()
![]()
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___