Re: [www.keralites.net] ആരോഗ്യമന്ത്രിക്ക് ഒരു സംഘം ഡോക്ടര്‍മാരുടെ തുറന്ന കത്ത്

 

പ്രിയ ഡോക്ടര്‍ സ്നേഹിതരെ, നിങള്‍ എന്നും പവപെട്ടവരുടെയും രോഗികളുടെയും കാണപ്പെട്ട ദൈവം ആണ്. എന്നാല്‍ വളരെകുറച്ച് പണകൊതിയന്‍ ഡോക്ടര്‍ മാര്‍ ഈ profession നെ തന്നെ അപമാനിക്കുന്നു. എത്ര അമ്മമാര്‍, സഹോദരിമാര്‍ തന്റേ ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും പോറ്റാന്‍ സ്വയം വില്‍ക്കപ്പെടുന്ന അവസ്ഥയിലേക്ക് വലിച്ചിഴക്കപെടുന്ന., അവര്‍ നമ്മുടെ നാട്ടിലെ പട്ടിണിപാവങ്ങളാണ് സാര്‍.
 
ഇവിടേ നാം ആരെ യാണ് സാര്‍ എന്ന് വിളിക്കെടത്, ആരോടാണ് അപേക്ഷിക്കെടത് . ഭരണം കിട്ടി മണിക്കുറുകള്‍ അകം ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവതിക്കും എന്ന് പ്രഖ്യഭിക്കുന്ന മന്ത്രിയോടോ. നിങള്‍, അല്ല നമ്മള്‍ എത്ര വലിയ മണ്ടന്മാര്‍. 80 തും 90 ലക്ഷം കൊടുത്തു മകള്‍ക് MBBS സീറ്റ്‌ ഒപ്പിക്കുന മന്ത്രിക് അറിയുമോ ബഹുഭുരിപക്ഷം വരുന്ന സതാരണ കാരുടെ ദുഖം.
ആര് ക്ഷമിച്ചാലും ദൈവം ക്ഷമിക്കില്ല... ഒരുനാള്‍ ആ വളിയവന്റ്റെ മുമ്പില്‍ സമാധാനം പറയ്യേണ്ടി വരും അന്ന് ഈ ഭരണമോ, ഭരണകുടമോ ഒന്നുമുടാവില്ല...
 
സുശാന്ത്

2011/6/7 Sam <bpshameer@yahoo.com>

ആരോഗ്യമന്ത്രിക്ക് ഒരു സംഘം ഡോക്ടര്‍മാരുടെ തുറന്ന കത്ത്

ബഹുമാനപ്പെട്ട സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി അറിയുവാന്‍,

രോഗനാളുകളില്‍ ഇവിടുത്തെ സാധാരണക്കാരന്റെ ചികിത്സാവഴിയിലെ അവസാനത്തെ ആശ്രയമാണ് നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍. വൈദ്യശാസ്ത്ര മികവിന്റെ പുത്തന്‍ തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്നതിലുപരി സാധാരണ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്നതും മെഡിക്കല്‍ കോളജുകളുടെ സ്ഥാപന ദൌത്യത്തില്‍പ്പെടുന്നു. നാട്ടില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ചികിത്സാ വൈദഗ്ധ്യവും സാങ്കേതികത്തികവും നാം അവിടെ പ്രതീക്ഷിക്കുന്നു. എന്നാല്‍, മറ്റ് വന്‍കിട ആശുപത്രികളോട് കിടപിടിക്കുന്ന സൌകര്യങ്ങളും മനുഷ്യ വിഭവ ശേഷിയുമുണ്ടായിട്ടും പ്രതിസന്ധിയുടെ നാളുകളില്‍ നമ്മുടെ ആരോഗ്യ മേഖലയുടെ നട്ടെല്ലായി വര്‍ത്തിക്കാന്‍ ഈ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആവുന്നുണ്ടോ?

രണ്ടുവര്‍ഷം മുന്‍പ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിലനിന്നിരുന്നപ്പോഴുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സാഹചര്യങ്ങളിലേക്ക് ഞങ്ങള്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

ഇവിടെ ഒ.പി വിഭാഗത്തിലെ ഇരുണ്ട ഇടുങ്ങിയ ഇടനാഴികളില്‍ ക്ഷമാപൂര്‍വ്വം, സഹിഷ്ണുത യോടെ രോഗത്തിന്റെ അടങ്ങാത്ത വേദനയും പേറി ക്യൂ നില്‍ക്കുന്നവര്‍, ദുര്‍ഗന്ധം വമിക്കുന്ന ടോയ്ലെറ്റുകള്‍ക്ക് സമീപം ഒടിഞ്ഞ എല്ലുമായി സസുഖം ഉറങ്ങുന്നവര്‍, കുടുംബത്തില്‍ അവശേഷിക്കുന്ന അവസാനത്തെ സമ്പാദ്യമായ കെട്ടുതാലിയും വിറ്റ് ഡോക്ടര്‍മാര്‍ക്കും, അറ്റന്‍ഡര്‍മാര്‍ക്കും കൈക്കൂലി കൊടുത്ത് ചികിത്സ തേടാന്‍ ശ്രമിക്കുന്നവര്‍, നട്ടെല്ലൊടിഞ്ഞ് അനങ്ങാന്‍ പറ്റാതെ ജീവഛവമായി കിടക്കുന്ന ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും പോറ്റാന്‍ സ്വയം വില്‍ക്കപ്പെടുന്ന അവസ്ഥയിലേക്ക് വലിച്ചിഴക്കപെടുന്നവര്‍, അവര്‍ നമ്മുടെ നാട്ടിലെ പട്ടിണിപാവങ്ങളാണ് സാര്‍. അവര്‍ക്ക് ആശുപത്രിയിലെ അപര്യാപ്തതകളെ കുറിച്ച് പരാതികളോ പരിഭവങ്ങളോ ഉണ്ടായിരുന്നില്ല. ആട്ടും തുപ്പും അവഗണനയും, മനുഷ്യത്വരഹിതമായ പെരുമാറ്റവും അവര്‍ നിശ്ശബ്ദം സഹിക്കുന്നു. ആശുപത്രിക്കു ചുറ്റും കൂണുപോലെ പടര്‍ന്ന് പിടിച്ചിട്ടുള്ള സ്കാന്‍ സെന്ററുകളുടെ അടുക്കലേക്കും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ അടുക്കലേക്കും കമ്മീഷന്‍ അടിസ്ഥാനത്തില്‍ രോഗികളെ പിടിച്ചു നല്‍കുന്ന ഏജന്റുമാരുടെ ചൂഷണങ്ങള്‍ക്ക് വിധേയമായും രോഗം ഭേദമായാലും, രോഗി മരിച്ചാലും നന്ദി പറഞ്ഞുകൊണ്ട് വിദ്വേഷമില്ലാതെ അവര്‍ പടിയിറങ്ങും. എന്തുകൊണ്ടാണവരിങ്ങനെ എന്ന് അങ്ങ് അറിയേണ്ടതുണ്ട്. അവര്‍ക്ക് ആശ്രയിക്കാന്‍ വേറെ ഇടമില്ലായിരുന്നു. ജീവിതത്തിന് നേരെ തുറിച്ചു നോക്കുന്ന രോഗത്തിനും മരണത്തിനുമിടയിലുള്ള ഏക കച്ചിതുരുമ്പാണ് ഈ ആതുരാലയമെന്നവര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ വേദനയുടെ ആഴങ്ങളില്‍ നിന്ന് അറിയാതെ ഉയരുന്ന പ്രതിഷേധത്തിന്റെ ഞരക്കം പോലും, ന്യായമായും കിട്ടേണ്ട ചികിത്സയെ പോലും തങ്ങളില്‍ നിന്ന് അകറ്റുമെന്നും അത് ജീവിതത്തിന്റെ അവസാനമാണെന്നും അവര്‍ തിരിച്ചറിഞ്ഞിരുന്നു.

വാര്‍ഡുകളില്‍ കിടക്ക കിട്ടാന്‍ മാത്രമല്ല നിലത്തു കിടക്കാന്‍ പോലും ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കേണ്ട അവസ്ഥ. ഓപ്പറേഷന്‍ ചെയ്ത് കിട്ടണമെങ്കില്‍, ഡയാലിസിസിനും ആന്‍ജിയോഗ്രാമിനും ഐ.സി.യൂവില്‍ കിടത്താനും സൌജന്യ നിരക്കില്‍ പരിശോധന നടത്താന്‍ തുടങ്ങി എന്തിനും ഏതിനും കൈക്കൂലി... ഈ കൈക്കൂലി നല്‍കലിന് നാം നല്‍കിയ ഓമനപ്പേരായിരുന്നു സ്വകാര്യ പ്രാക്ടീസ്. ഓപ്പറേഷന്‍ ചെയîപ്പെടേണ്ടവരുടെ ലിസ്റ്റുകളില്‍ പേവാര്‍ഡുകളില്‍ നിന്നുള്ള ഏമാന്‍മാരുടെ പേരുകള്‍ മാത്രം. കൈക്കൂലി നല്‍കാത്ത പാവപ്പെട്ടവന് മാസങ്ങളോളം വാരാന്തയിലെ തറയില്‍ കിടന്നാലും വേണ്ട ചികിത്സ ലഭിക്കില്ല.

ഇന്ന് സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ കാര്യങ്ങള്‍ ഏറെ മാറിയിരിക്കുന്നു. ഓ.പി വിഭാഗത്തിലും ഐ.പി വിഭാഗത്തിലും എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും മുന്‍പത്തെക്കാളേറെ രോഗികള്‍ (പട്ടിക). ഏറ്റവും ശ്രദ്ധേയമായ വസ്തുത കഴിഞ്ഞ ഒന്നര വര്‍ഷമായി മെഡിക്കല്‍ കോളേജിലെത്തുന്ന ദരിദ്ര (BPL) രോഗികളുടെ എണ്ണം ഗണ്യമായി കൂടി എന്നുള്ളതാണ്‌. മുന്‍പ് പത്ത് മുതല്‍ പതിനഞ്ച് ശതമാനമായിരുന്ന അവര്‍ ഇന്ന് 40 മുതല്‍ 60 ശതമാനം വരെയായി. ഒരിക്കല്‍ അപ്രാപ്യമായിരുന്ന ചിലവേറിയ ചികിത്സകള്‍ ഇന്നവര്‍ക്ക് പ്രാപ്യമായിരിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ ഒന്നര മുതല്‍ രണ്ട് ലക്ഷം രൂപവരെ ചിലവ് വരുന്ന സന്ധി മാറ്റിവക്കല്‍ ശസ്ത്രക്രിയ പോലും ഇന്നിവര്‍ക്ക് ലഭ്യമാണ്. ഡയാലിസിസും ആന്‍ജിയോപ്ലാസ്റ്റിയും മസ്തിഷ്ക ശസ്ത്രക്രിയകളും കൈക്കൂലി നല്‍കിയില്ലെങ്കിലും കാലവിളംബം കൂടാതെ തന്നെ നടക്കുന്നു അത്യാഹിത വിഭാഗത്തില്‍ എത്തുന്നവരില്‍ മിക്കവര്‍ക്കും അന്ന് തന്നെ ശസ്ത്രക്രിയ നടക്കുന്നു.



2009
2010
2011
പ്രതിദിന ഒ.പി (ശരാശരി)
1240
1474
1660
ആദ്യ നാലുമാസത്തെ ഒ.പി (ശരാശരി)
സര്‍ജറി
13150
15172
16468
ഓര്‍ത്തോപീഡിക്സ്
19131
20872
22510
മെഡിസിന്‍
17960
21126
23093
ആദ്യ നാലുമാസത്തെ ഐ.പി (ശരാശരി)
സര്‍ജറി
3745
4012
4275
ഓര്‍ത്തോപീഡിക്സ്
2650
2690
2741


ഒന്നര വര്‍ഷം മുന്‍പ് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോഴുണ്ടായ പുകില്‍ പറഞ്ഞറിയിക്കാന്‍ വയ്യ. ഡോക്ടര്‍മാരുടെ ഒരു സംഘടന പറഞ്ഞു മെഡിക്കല്‍ കോളേജുകള്‍ തകരുമെന്ന്. കഴിവുള്ള ഡോക്ടര്‍മാരെല്ലാം പ്രൈവറ്റ് ആശുപത്രികളില്‍ ചേക്കേറുമെന്ന്. നോക്കാന്‍ ഡോക്ടര്‍മാരില്ലാതാകുമ്പോള്‍ രോഗികള്‍ നരകിക്കുമെന്ന് അങ്ങനെ അവരും ആശുപത്രി വിട്ടൊഴിയുമെന്ന്. ഇന്ന് എന്താണ് സ്ഥിതി? സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ 2009 ല്‍ ഉണ്ടായിരുന്നത് 552 ഒഴിവുകള്‍. ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ 332 ഒഴിവുകള്‍. നരേന്ദ്രന്‍ കമ്മീഷന്റെ സാങ്കേതിക നൂലാമാലകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇത് നൂറില്‍ താഴെ മാത്രമാകുമായിരുന്നു. ഏറെ ശ്രദ്ധേയമായ വസ്തുത ഇന്ന് പി.എസ്.സി 10 ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ വിളിച്ചാല്‍ 9 പേരും ജോലിയില്‍ പ്രവേശിക്കും. മുന്‍പ് അത് പത്തില്‍ രണ്ടോ മൂന്നോ ആയിരുന്നു. പ്രാക്ടീസ് നിര്‍ത്തലാക്കി വളരെ ഉയര്‍ന്ന ശമ്പളം ഡോക്ടര്‍മാര്‍ക്ക് നല്‍കിയപ്പോള്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജില്‍ അധ്യാപനത്തിനു തയ്യാറായി. ഇന്ന് പ്രൊഫസര്‍ക്ക് ശരാശരി ഒരു ലക്ഷത്തി മുപ്പതിനായിരവും, അസ്സോസിയേറ്റ് പ്രൊഫസര്‍ക്ക് ഒരു ലക്ഷവും ശമ്പളം ലഭിക്കുന്നു. ബഹുഭൂരിപക്ഷം ഡോക്ടര്‍മാരും ഇതില്‍ സംതൃപ്തരാണ്. വൈദ്യശാസ്ത്ര ഗവേഷണ രംഗത്താകട്ടെ വളരെ ആശാവഹമായ മാറ്റങ്ങളാണ് ഉണ്ടായത്. സ്റ്റേറ്റ് ബോര്‍ഡ് ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിനു (SBMR) കീഴില്‍ 30-ല്‍പ്പരം പ്രോജക്ടുകളാണ് കഴിഞ്ഞ വര്‍ഷം (2010) മാത്രം ഓരോ മെഡിക്കല്‍ കോളജുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുന്നതിന് മുന്‍പ് ഇങ്ങനെയൊരു ചിത്രം ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു.

വാസ്തവത്തില്‍ ഡോക്ടര്‍മാരുടെ ഒരു സംഘടനയും സ്വകാര്യ പ്രാക്ടീസ് തിരിച്ച് കൊണ്ട് വരണമെന്ന് ആവശ്യപെട്ടിട്ടില്ല. ഡോക്ടര്‍മാരുടെ ആവശ്യമല്ല മറിച്ച് ജനങ്ങളുടെ ആവശ്യമാണ് സ്വകാര്യ പ്രാക്ടീസ് എന്നാണ് ബഹുമാനപെട്ട് ആരോഗ്യ മന്ത്രി പറഞ്ഞത്. ഇതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. മെഡിക്കല്‍ കോളേജുകളില്‍ ആകെ 1948 തസ്തികകളാണ് ആകെ ഉള്ളത്. അതില്‍ പകുതിയിലധികവും പ്രാക്ടീസ് ചെയ്യാന്‍ പറ്റാത്ത വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരാണ്. ഉദാഹരണത്തിന് അനാട്ടമി, ഫിസിയോളജി തുടങ്ങിയ ഡിപ്പാര്‍ടുമെന്റുകള്‍ പഠിപ്പിക്കാനും, ഗവേഷണം നടത്തുവാനും മാത്രമുള്ളതാണ്. ബാക്കി വരുന്ന പകുതിയില്‍ 10 ശതമാനം വരുന്ന ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് പ്രാക്ടീസ് ഉണ്ടായിരുന്നത്. അതായത് ഏറിയാല്‍ നൂറോ നൂറ്റന്‍പതോ പേര്‍. ഈ നൂറു പേരെ കാണാന്‍ കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങള്‍ വീര്‍പ്പ് മുട്ടി കാത്ത് നില്‍ക്കുകയാണ് എന്ന് പറയുന്നത് കുറഞ്ഞപക്ഷം അതിശയോക്തിപരമാണ്. മാത്രമല്ല കേരളത്തില്‍ അഞ്ച് ജില്ലയില്‍ മാത്രമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഉള്ളത് അപ്പോള്‍ ബാക്കിയുള്ള ജില്ലയിലെ ജനങ്ങള്‍ ഏതു ഡോക്ടറെയാണ് തങ്ങളുടെ രോഗ നിവാരണത്തിനായി ആശ്രയിച്ചിരുന്നത്. മെഡിക്കല്‍ കോളേജുകളിലെ കുറച്ച് ഡോക്ടര്‍മാരെ മാത്രമാണ് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. ഹെല്‍ത്ത് സര്‍വീസിലെ മൂവായിരത്തോളം വരുന്ന വിവിധ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ ഇപ്പോഴും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്ന് ഓര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ മെഡിക്കല്‍ കോളേജുകളിലെ ഏതാനും ചില ഡോക്ടര്‍മാരുടെ പ്രക്ടീസ് വിലക്കിയപ്പോള്‍ കേരളത്തിലെ ജനങ്ങളാകെ വലഞ്ഞു എന്ന് പറയുന്നതും അസംബന്ധമാണ്.

ഇനി ആര്‍ക്കൊക്കെയാണ് പ്രാക്ടീസ് ഉണ്ടായിരുന്നതെന്ന് എന്ന് കൂടി പരിശോധിക്കുന്നത് രസകരമായിരിക്കും. ഏറ്റവും കൂടുതല്‍ പ്രാക്ടീസ് ഉണ്ടായിരുന്നത് വകുപ്പ് മേധാവികള്‍ക്കും, യൂണിറ്റ് ചീഫുമാര്‍ക്കുമായിരുന്നു. ഇവരാണ് ആരെയൊക്കെ കിടക്കയില്‍ കിടത്തണമെന്നും, ആര്‍ക്കൊക്കെയാണ് സൌജന്യങ്ങള്‍ നല്‍കേണ്ടതെന്നും, ആരെയൊക്കെയാണ് ഓപ്പറേഷന്‍ ചെയേണ്ടതെന്നും തീരുമാനിക്കു ന്നത്. ചുരുക്കത്തില്‍ ആശുപത്രിയിലെ പരിമിതമായ സൌകര്യങ്ങളുടെ വിധികര്‍ത്താക്കളാണിവര്‍. ഇവരെ വീട്ടില്‍ ചെന്ന് കാണേണ്ടതുപോലെ പോലെ കണ്ടാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂ. അതു കൊണ്ട് തന്നെ സ്വകാര്യ പ്രാക്ടിസ് ഇവര്‍ക്ക് കൂടുന്നതില്‍ അല്‍ഭുതമില്ല പക്ഷെ അത് അവരുടെ വൈദഗ്ധ്യമായും, വിശേഷ ബുദ്ധിയായും ചിത്രീകരിക്കരുത് എന്ന് മാത്രം. മെഡിക്കല്‍ കോളേജിലുള്ളപ്പോള്‍ കൊടികുത്തിയ പ്രാക്ടീസ് ഉണ്ടായിരുന്ന പല പ്രമുഖ ഡോക്ടര്‍മാരുടേയും സ്വകാര്യ പ്രാക്ടീസ് അവര്‍ റിട്ടയര്‍ ചെയ്യുന്നതിന്റെ അടുത്ത ദിവസം തന്നെ അവസാനിക്കുന്നതിന്റെ രഹസ്യവും ഇതു തന്നെയാണ്

സ്വകാര്യ പ്രാക്ടീസ് അവസാനിച്ചതോടെ എല്ലാ അഴിമതിയും അവസാനിച്ചുവെന്നോ കൈക്കൂലിയും സ്വജന പക്ഷപാതവും നിലച്ചുവെന്നോ എല്ലാ പ്രശ്നങ്ങളൂം പരിഹരിച്ചെന്നോ അഭിപ്രായമില്ല. പക്ഷേ ദരിദ്രരില്‍ ദരിദ്രരെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ വളരെ മെച്ചമാണ്. വീണ്ടും സ്വകാര്യ പ്രാക്ടീസ് കൊണ്ട് വരുന്നതിലൂടെ ഈ ദരിദ്ര ജനതയെ വീണ്ടും ദുരിതത്തിലാക്കരുത്. അവരുടെ അവസാന ആശ്രയവും തട്ടിപ്പറിക്കരുത്. സ്വകാര്യ പ്രാക്ടീസ് തിരികെ കൊണ്ട് വന്നാല്‍ ഇവിടെയുള്ള ഈ പാവപെട്ടവര്‍ പ്രതികരികുമെന്നോ, സംഘടിച്ച് സമരം ചെയ്യുമെന്നോ ബഹുമാനപെട്ട ആരോഗ്യമന്ത്രി ഭയക്കേണ്ടതില്ല. അവര്‍ പതിവു പോലെ പുതിയ ദുരിതവും ചുമലിലേറ്റും, നിശബ്ദരായി അവരുടെ വിധിയില്‍ സമാധാനിക്കും. അങ്ങനെ പ്രതികരണശേഷി നഷ്ടപെട്ട ഒരു ജനത ആരോഗ്യകരമായി ജീവിക്കാനുള്ള അവരുടെ അവകാശങ്ങളില്‍നിന്നും സമൂഹത്തില്‍ നിന്നു തന്നെയും ബഹിഷ്‌കൃതരാക്കപ്പെടുമ്പോള്‍ അതിന് ഹേതുവായ തീരുമാനം താങ്കളുടെതായിരിക്കരുത് എന്ന് പ്രാര്‍ത്ഥിക്കുവാനേ ഞങ്ങള്‍ക്ക് കഴിയൂ. അലസവും, അവധാനതയുമില്ലാത്ത ആ തീരുമാനത്തിന് ചരിത്രം ഒരിക്കലും അങ്ങേക്ക് മാപ്പ് നല്‍കുകയില്ല.


എന്ന്,
ആത്മാര്‍ത്ഥതയോടെ,
ഒരു സംഘം ഡോക്ടര്‍മാര്‍
http://medicineatboolokam.blogspot.com

* The above letter, shared in Fourth Estate Critique google group by Dr. Santhosh SS, Asst Prof of Orthopedics, MCH TVM is being re-published here in good faith. The statistics presented here have been accessed by Dr. Santhosh SS through RTI. Thanks to Dr. K P Aravindan for additional information on the SBMR projects issue.
Regards,
S a m

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Find useful articles and helpful tips on living with Fibromyalgia. Visit the Fibromyalgia Zone today!


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___