Re: [www.keralites.net] Baba Rum Dev

 

മോനേ കോട്ടയില്‍ സുശാന്താ,
                 അടയ്ക്ക കട്ടാലും ആന കട്ടാലും, അത് മന്ത്രിയായാലും ബാബയായാലും ബാപ്പയായാലും ഫാദര്‍ ആയാലും അച്ഛനായാലും ആരായാലും മോഷണം മോഷണം തന്നെ മോഷ്ടാവ് മോഷ്ടാവ് തന്നെ. ഒരു സമൂഹത്തിന്റെ മോന്തായത്ത് കയറി ഇരിക്കുന്നവര്‍ അതൊരിക്കലും മറന്നുകൂടാ.പഞ്ചറായ തന്റെ സൈക്കിള്‍ നന്നാക്കാന്‍ പോലും പണമില്ലാതെ അതും തള്ളിക്കൊണ്ട് നടന്നിരുന്ന ആളാണ് ഇന്നത്തെ ശതകോടീശ്വരന്‍ ആയ ബാബാ ആയി നില്കുന്നത് എന്ന് പത്രങ്ങളായ പത്രങ്ങള്‍ മുഴുവനും അച്ചു നിരത്തുന്നത്, മറ്റു ശ്രവ്യ ദൃശ്യ മാധ്യമങ്ങള്‍ നമ്മിലെത്തിക്കുന്നത് താങ്കള്‍ കാണുന്നില്ലയോ അതോ അന്ധമായ വര്‍ഗീയത കുടിയിരിക്കുന്ന മനസ്സില്‍ ഒരു മുസ്ലിം പേരില്‍ വന്ന ഇമെയില്‍ വല്ലാത്ത  ഒരു തരം ചൊറിച്ചില്‍ ഉണ്ടാക്കുന്നതുകൊണ്ട് കണ്ടില്ലെന്നു നടിക്കുകയാണോ? നമ്മള്‍ പ്രബുദ്ധരല്ലേ? കുറച്ചുകൂടി വിശാലമായി ചിന്തിക്കണ്ടേ ?.തെറ്റ് ആര് ചെയ്താലും തെറ്റ് ആണെന്ന് തന്നെ പറയണം. ശരി ചെയ്താല്‍ അന്ഗീകരിക്ക്കുകയും വേണം.സഹിഷ്ണുതയോടെ ചിന്തിക്കുക പ്രവര്‍ത്തിക്കുക മറ്റുള്ളവര്‍ക്ക് ദ്രോഹങ്ങള്‍ ചെയ്യാതിരിക്കുകയും അവര്‍ക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുക എന്നത് ഏറ്റവും വലിയ ഈശ്വര ആരാധനയായി ഈ എളിയവന്‍ കാണുന്നു.അത് കൊണ്ട് തന്നെ ഏവരെയും ഇതു കൊണ്ട് ഉപദേശിക്കുകയും ചെയ്യുന്നു    
Ami  Abu Dhabi

എന്തൊരു മണ്ടത്തരം. ഒരു മന്ത്രി യുടെ പരിപാടിക്കാണ് വൈദ്യുതി മോഷ്ടിച്ചത് എങ്കില്‍ മന്ത്രി യെ മോഷടവ് എന്ന് പറയുമോ.. അത് അവിടത്തെ പ്രോഗ്രാം കമ്മിറ്റി അലെ അറേഞ്ച് ചെയ്യുന്നത്. അല്ലാതെ  വൈദ്യുതി connection എടുക്കുനതാണോ ബാബാ യുടെ പണി.....  

 

സുശാന്ത് കോട്ടയില്‍


2011/6/5 Muhammad Keepurath <kpmuhammad@gmail.com>
 

രാംദേവ് വൈദ്യുതി മോഷണ കേസില്‍പെട്ടയാള്‍

 

Fun & Info @ Keralites.net

തിരുവനന്തപുരം: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പ്രക്ഷോഭം നടത്തുന്ന യോഗാചാര്യന്‍ ബാബ രാംദേവ് കേരളത്തില്‍ വൈദ്യുതി മോഷണ കേസില്‍പെട്ടയാള്‍.
മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയുമായി ബന്ധപ്പെട്ട് വൈദ്യുതി ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതിയെടുത്തതിന് 25,000 രൂപ പിഴയടച്ചാണ് അന്ന് സ്വാമി കേസില്‍ നിന്ന് ഊരിയത്. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് പൂജപ്പുര മൈതാനത്ത് നടന്ന രണ്ടുദിവസ യോഗപരിശീലന പരിപാടിക്കാണ് വൈദ്യുതി മോഷ്ടിച്ചത്. വൈദ്യുതി ബോര്‍ഡിന്റെ അനുമതിയില്ലാതെ ലൈനില്‍ നിന്ന് നേരിട്ടെടുക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പരിശോധന നടത്തുകയും മോഷണം കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ തങ്ങള്‍ പരിപാടി നടത്തുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരത്തിലാണ് വൈദ്യുതി എടുക്കുന്നതെന്ന വിശദീകരണമാണ് സംഘാടകര്‍ നല്‍കിയത്. എന്നാല്‍ അത് അംഗീകരിക്കാന്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ തയാറായില്ല. പിഴയൊടുക്കണമെന്നും അല്ലെങ്കില്‍ കേസെടുത്ത് വാഹനങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് പിഴയൊടുക്കാന്‍ സംഘാടകര്‍ തയാറാകുകയായിരുന്നു. രാംദേവിന്റെ പേരിലാണ് പിഴയൊടുക്കി സംഘാടകര്‍ക്ക് വൈദ്യുതി ബോര്‍ഡ് രശീത് നല്‍കിയത്.



--
  • Muhammad Keepurath
  • PO Box 30687,
  • Sharjah, UAE.
  • +971 5 675 675 02

www.keralites.net   





--
 
Ami  Abu Dhabi

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Get great advice about dogs and cats. Visit the Dog & Cat Answers Center.

.

__,_._,___