ഡേറ്റ സൂക്ഷിക്കാം, Monetaല്‍
ഹാര്‍ഡ് ഡിസ്‌ക് , പെന്‍ ഡ്രൈവ് , സിഡി, ഡിവിഡി... ഇനി ഒരു പേരുകൂടി പഠിക്കാം 'Moneta' . ഹാര്‍ഡ്‌ഡിസ്‌കിന് പകരക്കാരനായിട്ടാണ് Moneta അവതരിക്കുന്നത് . ഹാര്‍ഡ് ഡിസ്‌കിനെക്കാള്‍ ആയിരം ഇരട്ടി വേഗത Moneta ക്ക് ഉണ്ടെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു. നിരവധി സോഫ്‌റ്റ്‌വേര്‍/ഹാര്‍ഡ്‌വേര്‍ കമ്പനികളുടെ പിന്തുണയോടെയാണ് ഗവേഷണം നടന്നത് . chalcogenide ക്രിസ്‌റ്റലുകളിലാകും ഡേറ്റ സൂക്ഷിക്കുക.
ചലിക്കുന്ന ഘടകങ്ങളില്ലാത്തത് ഹാര്‍ഡ് ഡിസ്‌കിനെ അപേക്ഷിച്ച് Moneta യുടെ മറ്റൊരു നേട്ടമാണ് .സെക്കന്‍ഡില്‍ 1.1 ജിഗാബൈറ്റ്‌സ് ഡേറ്റാ റീഡ് ചെയ്യാന്‍ Moneta ക്കാകും. റൈറ്റിംഗ് വേഗത സെക്കന്‍ഡില്‍ 371 മെഗാബൈറ്റ്‌സ് ആണ് . വൈദ്യുതി ആവശ്യവും കുറവാണത്രേ.
ആറു മുതല്‍ ഒന്‍പതു മാസത്തിനകം Moneta മാര്‍ക്കറ്റിലെത്തുമെന്നാണ് ഗവേഷകര്‍ അവാകാശപ്പെടുന്നത് .
thanks mangalam com
regards..maanu
thanks mangalam com
regards..maanu