സൈബര്‍ കുറ്റക്കാരെ പൂട്ടാന്‍ കൈയില്‍ താക്കോലില്ല!
സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും അവ പ്രതിരോധിക്കുന്നതിനും രാജ്യത്തെ സംവിധാനങ്ങള്‍ അപര്യാപ്തം. കോഴിക്കോട് ടൌണ്‍ഹാളില്‍ നടന്ന എത്തിക്കല്‍ ഹാക്കിങ് വിദഗ്ധരുടെ അന്താരാഷ്ട്ര സെമിനാറാണ് ഈ ആശങ്ക പങ്കുവെക്കുന്നത്. സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്ന സന്ദേശവുമായി രാജ്യത്തെ പ്രമുഖ സൈബര്‍ ഹാക്കര്‍മാര്‍ സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സെമിനാറിലാണ് ഇത് സംബന്ധിച്ച ബലഹീനത പുറത്ത് വന്നിരിക്കുന്നത്. രാജ്യത്ത് ഒട്ടേറെ വിവരസാങ്കേതിക വിദഗ്ധര്‍ ഉണ്ടെങ്കിലും സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ അറിയുന്നവര്‍ നന്നേ കുറവാണെന്നാണ് സെമിനാര്‍ അഭിപ്രായപ്പെടുന്നത്.
കുറ്റാന്വേഷണ മേഖലയിലാണ് സൈബര്‍ സുരക്ഷ സംബന്ധിച്ച പ്രശ്നം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഇതുസംബന്ധിച്ച ഉന്നത പഠന സാധ്യതകളും കോഴ്‌സുകളും രാജ്യത്ത് എവിടെയും ഇല്ലെന്നും സെമിനാര്‍ അഭിപ്രായപ്പെടുന്നു. മികച്ച എത്തിക്കല്‍ ഹാക്കര്‍മാരെ വിനിയോഗിച്ച് ചൈന പോലുള്ള രാജ്യങ്ങള്‍ സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ നിയോഗിക്കുമ്പോള്‍ ഇവിടെ കാര്യങ്ങളില്‍ മാറ്റമുണ്ടാകുന്നില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍ബിസി ഗ്രൂപ്പും ഹാക്കേഴ്‌സ് 5 എന്ന പ്രസിദ്ധീകരണ ഗ്രൂപ്പും സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വെബ്‌സൈറ്റ് തകര്‍ക്കപ്പെട്ടപ്പോള്‍ ശരിയാക്കിയ ലോക പ്രശസ്ത ഹാക്കര്‍ ഗൗരവ് സിംഗ്, ഇന്ത്യ സൈബര്‍ ആര്‍മിയെന്ന സംഘടനയുടെ മേധാവി വൈദേഹി സച്ചിന്‍, യുവ ഹാക്കര്‍മാരില്‍ ശ്രദ്ധേയനായ മലയാളി ബെനില്‍ഡ് ജോസഫ്, ജാവേദ് ഖാന്‍, ധീരജ് ദത്താര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാര്‍ ചൊവ്വാഴ്ച സമാപിക്കും.
അതേ സമയം, ലണ്ടനില്‍ നടന്ന സൈബര്‍ സുരക്ഷാ സമ്മേളനത്തിലും ഇതേ രീതിയിലുള്ള പ്രസ്താവനയാണ് സൈബര്‍ വിദഗ്ധര്‍ നടത്തിയത്. സോണി, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ തങ്ങള്‍ക്കെതിരെ ഉണ്ടാവുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പുറത്തുപറയുന്നില്ലെന്നാണ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരസാങ്കേതിക രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ബിസിനസ് പങ്കാളികള്‍, നിക്ഷേപകര്‍ തുടങ്ങിയവരില്‍ നിന്നുള്ള പ്രതികരണം ഭയന്നാണ് കമ്പനികള്‍ മൂടിവയ്ക്കുന്നത് എന്നാണ് കണ്ടെത്തല്‍
thanks webdunia com
regards..maanu
regards..maanu
| www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
