പ്രായമായവര്‍ പീഡനങ്ങള്‍ നിശ്ശബ്ദമായി സഹിക്കുന്നു
പ്രായമായവര്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ കരുതുന്നു. സര്‍വേയില്‍ പങ്കെടുത്ത 98 ശതമാനം മുതിര്‍ന്ന പൗരന്‍മാരും തങ്ങള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. പീഡനങ്ങള്‍ അവര്‍ നിശ്ശബ്ദമായി സഹിക്കുകയാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്‌റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
63 ശതമാനത്തിന്റെയും കാര്യത്തില്‍ മരുമക്കളാണ് മുഖ്യ പീഡകര്‍. 44 ശതമാനം ആണ്‍മക്കളും പ്രായമായ അച്ഛനമ്മമാരെ പീഡിപ്പിക്കുന്നു. ഡല്‍ഹിയുടെ കേന്ദ്രഭാഗത്ത് നടത്തിയ സര്‍വേയില്‍ 100 ശതമാനം മരുമക്കളും പ്രായമായവരെ പീഡിപ്പിക്കുന്നതായാണ് കണ്ടെത്തിയത്.
സ്വന്തം പേരില്‍ വീടുള്ള മുതിര്‍ന്നപൗരന്‍മാര്‍ ഏറ്റവും കുറവ് കൊല്‍ക്കത്തയിലാണ്15 ശതമാനം. സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും നിരക്ഷരരാണ്. 66 ശതമാനം പേര്‍ സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കുന്നു. അനുദിനകാര്യങ്ങള്‍ക്ക് മരുമക്കളെ ആശ്രയിക്കുന്നവരാണ് ഇതില്‍ പകുതിയും. 85 ശതമാനം വൃദ്ധര്‍ ആരോഗ്യപരമായ ചെലവുകള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നു.
ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമൂഹിക, സാമ്പത്തിക, ആരോഗ്യ, താമസ സൗകര്യങ്ങളുടെ കാര്യത്തില്‍ കാര്യമായ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയും പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുന്നതും വീടുകള്‍ ചെറുതാവുന്നതും ആളുകള്‍ കൂടിവരികയും ചെയ്യുന്നത് കുടുംബങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നു. പ്രായമായവരില്‍ ഇത് ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നുഹെല്‍പ്പേജ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
| www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___