[www.keralites.net] അരനൂറ്റാണ്ടിന് ശേഷം പുയേഹു വീണ്ടും കോപിച്ചു

 

അരനൂറ്റാണ്ടിന് ശേഷം പുയേഹു വീണ്ടും കോപിച്ചു
 
 
പുയേഹു അങ്ങനെയാണ്, വല്ലപ്പോഴുമേ പ്രശ്നക്കാരനാകൂ. ഒരു കുഴപ്പം സൃഷ്ടിച്ചിട്ട് അരനൂറ്റാണ്ടായി. ഇപ്പോള്‍ വീണ്ടും പുയേഹു കോപിച്ചിരിക്കുന്നു. തെക്കന്‍ ചിലിയിലെ പുയേഹു അഗ്നിപര്‍വതത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. പുയേഹു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതോടെ സമീപപ്രദേശത്തുനിന്ന് നാലായിരത്തോളം പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്.
 
ഭൂകമ്പമുണ്ടാകുമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കെയാണ് പുയേഹു പൊട്ടിത്തെറിച്ചത്. അര്‍ജന്‍റീനയില്‍ വരെ പുയേഹുവില്‍ നിന്നുള്ള പുക എത്തി. അഗ്നിപര്‍വതത്തിന്‍റെ പരിസര പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
 
അര്‍ജന്‍റീന - ചിലി അതിര്‍ത്തി സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരിക്കുകയാണ്. ചിലിയിലെ വിമാനത്താവളവും അടച്ചിട്ടു. തലസ്ഥാനമായ സാന്‍റിയാഗോയില്‍ നിന്ന് 870 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുയേഹു അഗ്നിപര്‍വതം ഇതിന് മുമ്പ് 1960ലാണ് പൊട്ടിത്തെറിച്ചത്.
 

regards..maanu


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___