[www.keralites.net] Facebookലെ സ്‌ത്രീകള്‍ ശ്രദ്ധിക്കുക

 




Facebookലെ സ്‌ത്രീകള്‍ ശ്രദ്ധിക്കുക






ഫേസ്‌ബുക്കില്‍ പീഡന വീരന്മാര്‍ സജീവമാകുന്നു. കൂട്ടുകൂടുക, പിന്നെ വഞ്ചിക്കുക... എന്ന പതിവ്‌ ശൈലിയാണ്‌ സാമൂഹ്യകൂട്ടായ്‌മകളിലെ പീഡനക്കാരുടെ തന്ത്രം. ഫേസ്‌ബുക്കില്‍ മാത്രം 235 സ്‌ത്രീകളാണ്‌ വഞ്ചിക്കപ്പെട്ടത്‌ . ഇവരുടെ ചിത്രങ്ങള്‍ അശ്‌ളീല വെബ്‌ സൈറ്റുകളില്‍ പടര്‍ന്നപ്പോഴാണ്‌ പോലീസ്‌ സംഭവം ഗൗരവമായിട്ടെടുത്തത്‌ .മിനെസോട്ട സ്വദേശി തിമോത്തി നോയ്‌ജേന്‍ ആണ്‌ പോലീസിന്റെ പിടിയിലായത്‌ .
ഫേസ്‌ബുക്കിലൂടെയാണ്‌ ഇയാള്‍ ഇരകളെ തേടിയിരുന്നത്‌ . സൗഹൃദം സ്‌ഥാപിച്ച ശേഷം വ്യക്‌തിപരമായ വിവരങ്ങള്‍ സ്വന്തമാക്കും. തന്ത്രശാലിയായ ഇയാള്‍ പെണ്‍കുട്ടികളുടെ പാസ്‌വേര്‍ഡ്‌ അടക്കമുളള വിവരങ്ങള്‍ ചോര്‍ത്തും. തുടര്‍ന്നാകും ചിത്രങ്ങള്‍ സംഘടിപ്പിക്കുക. ഇവ അശ്‌ളീല സൈറ്റുകള്‍ക്ക്‌ വിറ്റ്‌ പണവും ഉണ്ടാക്കും.
235 സ്‌ത്രീകളുടെ ഇ മെയില്‍ വിലാസവും സുരക്ഷാ വിവരങ്ങളും ഇയാളില്‍ നിന്ന്‌ കണ്ടെത്തി. ഇയാളുടെ കമ്പ്യൂട്ടറില്‍ സ്‌ത്രീകളുടെ വിവരങ്ങളും ഫോട്ടോകളും 92 ഫോള്‍ഡറുകളിലാണ്‌ സൂക്ഷിച്ചിരുന്നത്‌ .
താന്‍ ചെയ്യുന്നത്‌ നിയമവിരുദ്ധമല്ലെന്നായിരുന്നു ഇയാളുടെ വിശ്വാസം. വാഷിംഗ്‌ടണ്‍ കോടതിയാകും തിമോത്തിയുടെ ഭാവി തീരുമാനിക്കുക.
.







--
سجنا فيصل


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___