പ്രണയ കവിതകളുടെ തീക്കനല്‍
എം.കെ.സുരേഷ്
'ഇവിടെയുണ്ടു ഞാന്‍, എന്നറിയിക്കുവാന്‍
മധുരമായൊരു കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി
ഇതിലുമേറെ ലളിതമായ് എങ്ങനെ
കിളികളാവിഷ്‌കരിക്കുന്നു ജീവനെ?'
മധുരമായൊരു കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി
ഇതിലുമേറെ ലളിതമായ് എങ്ങനെ
കിളികളാവിഷ്‌കരിക്കുന്നു ജീവനെ?'
കവി പി.പി.രാമചന്ദ്രന്റെ (ലളിതം) ഈ വരികള്‍ ബൃന്ദയുടെ എഴുത്തുപുരയിലെത്തുമ്പോള്‍ ഓര്‍ക്കാതെ വയ്യ.
കാരണം ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. ഒരാള്‍ ഇവിടെ ഉണ്ടെന്നും ഇനിയുമുണ്ടാകുമെന്നും ഓര്‍മ്മപ്പെടുത്തല്‍. ഒരുതരം അടയാളമിടല്‍.
ബൃന്ദയുടെ എഴുത്തിന്റെ പ്രണയജാലകങ്ങള്‍ തുറന്നിടുമ്പോഴുള്ള ഇളംകാറ്റിന് നനുത്ത സുഖമുണ്ട്. പതുക്കെപ്പതുക്കെ അതൊരു കൊടുങ്കാറ്റാകുമ്പോള്‍ വാതിലുകള്‍ തുറന്നത് തന്നിലേക്കാണെന്ന് ഒരോരുത്തരും തിരിച്ചറിയുന്നു.
കവിതയും കഥയും കൈവഴക്കത്തില്‍ ഒതുക്കിയെടുക്കുന്ന എഴുത്തുകാരിയാണ് ബൃന്ദ. തേച്ചുമിനുക്കിയ ഉളിക്കൊണ്ട് പാകമാക്കിയ വാക്കുകളെ ചിട്ടയോടങ്ങനെ ചേര്‍ത്തുവച്ച് നിശബ്ദമായങ്ങനെ ഒഴുകുന്ന പുഴ. എഴുത്തിന്റെ വിജയമിവിടെയാണ്.
ഒളിക്കുന്നതും ഒളിപ്പിച്ചതുമായ പ്രണയകാഴ്ചകള്‍ ഓരോരുത്തരിലുമുണ്ടാകും. ബൃന്ദയുടെ 'പ്രണയജാലക'ത്തിലെ കവിതക്കൂട്ടം ഓര്‍മ്മിപ്പിക്കുന്നതും ഇതൊക്കെയാണ്. 'പ്രണയജാലക'മെന്ന കവിതാസമാഹാരം ഈ എഴുത്തുകാരിയുടെ അടയാളം എപ്പോഴുമിവിടെ ശേഷിപ്പിക്കുന്നു. 'അന്ധകാരനിബിഡമായ ജീവിതപ്പാതയിലേക്കിറ്റു വീഴുന്ന പ്രകാശമാണ് പ്രണയം. അതിന്റെ നവ്യസുഗന്ധം പ്രണയിക്കുന്ന ആത്മാക്കളെ പ്രണയ ജാലകത്തിനപ്പുറത്തേക്ക് ആനയിക്കുന്നു' 'പ്രണയജാലക'ത്തിന്റെ പ്രസാധകക്കുറുപ്പ്.
കവിതയിലേക്ക് കയറുംമുമ്പ് മുഖക്കുറിപ്പില്‍ ബൃന്ദ ഓര്‍മ്മിപ്പിക്കുന്നു- 'പ്രണയം ഏറ്റവും മധുരമായ പദമാണ്. ആത്മാക്കളെ മുഗ്ധമാക്കുന്ന നവ്യസുഗന്ധം. വര്‍ഷരാത്രികളില്‍ മഴക്കൂട് തുറന്ന് ചിറകില്ലാതെ പറന്ന് ആകാശനീലിമയുടെ ആഴങ്ങളിലേക്ക്' പ്രണയികളെ ചുഴിക്കുത്തു കൊത്തിക്കുന്ന മായാമണം!' ഒപ്പമുണ്ട് ഡി.വിനയചന്ദ്രന്റെയും ഓര്‍മ്മപ്പെടുത്തല്‍- 'പക്ഷി ഇലച്ചാര്‍ത്തുകളില്‍ മറഞ്ഞാലും ഒച്ചവച്ചാലും പൂവിരിഞ്ഞാലും ഭൂമി പിളര്‍ന്നാലും തിരകള്‍ ഇളകിയാലും നദി വറ്റിയാലും ഇവിടെ പ്രണയമുണ്ടെന്ന്'.
'എനിക്ക് പ്രണയത്തിന്റെ വെളിപാടുണ്ടായി അവന്‍ ഗന്ധര്‍വ്വലോകത്തിന്റെ കാണാപ്പൂട്ടുകള്‍ തുറന്ന് എന്നിലേക്കെത്തി'യെന്ന് ബൃന്ദ പ്രണയത്തെ വരവേല്‍ക്കുമ്പോള്‍ പക്ഷിക്കുഞ്ഞിന്റേതുപോലുള്ള (പ്രണയ) ഹൃദയം ഇങ്ങനെ ചൊല്ലുന്നു-
'നാം പ്രണയബന്ധിതരാണ്/അതിനാല്‍ പ്രിയപ്പെട്ടവളെ
നീ ജാലകമടച്ചിടരുത് /ഒരിക്കലും'
ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ പ്രണയത്തിനൊരു വിങ്ങലുണ്ട്. ഇവിടൊക്കെ പ്രണയം സാധാരണമായ അസാധാരണത്വമാണ്. പ്രളയം, ഇരമ്പല്‍, വിങ്ങല്‍, വേദന, ആഹ്ലാദം എല്ലാം പ്രണയജാലകത്തിലുണ്ട്. അതിനാല്‍ പ്രണയിക്കുന്നവര്‍ക്കിങ്ങനെ പാടാം -
'ഞാന്‍ കടലാകുമ്പോള്‍ /നീ പുഴയാകുക
ഞാന്‍ ആകാശമാകുമ്പോള്‍/നീ കൊടുങ്കാറ്റാകുക'
മഞ്ഞിനടിയില്‍ വജ്രരശ്മികള്‍ വീഴ്ത്തി വെളിച്ചത്തെയും വിസ്മയഭരിതമാക്കുന്നു പ്രണയമെന്ന് എഴുത്തുകാരിയുടെ ഹൃദയം നമ്മോടു മന്ത്രിക്കുന്നു.
'അവന്‍ അവളെ നെഞ്ചോടുചേര്‍ത്തുപിടിച്ച്
കാതിലുമ്മവച്ചു /അപ്പോള്‍ അവന്റെ ഹൃദയം
പ്രണയനിനദം പുറപ്പെടുവിക്കുന്നത്
അവള്‍ ശരിക്കും കേട്ടു/ അതിനാല്‍ അവള്‍
എന്നേക്കുമായി അവന്റെ
ഹൃദയത്തിനുള്ളിലായിപ്പോയി'
ഇതിലും ലളിതമായെങ്ങനെ പ്രണയത്തെ ആവിഷ്‌കരിക്കാന്‍?
പ്രണയക്കാഴ്ചകളുടെ കൊടും വികാരങ്ങളെ ഹൃദയത്തെ തൊടുന്ന വാക്കുകള്‍കൊണ്ടാണ് ബൃന്ദ എഴുതുന്നത്. ഹൃദയത്തില്‍ നിന്ന് ഇറ്റിറ്റുവീഴുന്ന പ്രണയരക്തം, പ്രവാഹം, പ്രളയം.
'ഉണ്ടെനിക്കല്പം പ്രണയമിന്ന് /നിന്റെയുള്ളില്‍ കടക്കുവാന്‍
ഉള്ളുപൂട്ടി താക്കോല്‍ /മറന്നാകിലുമ്മവച്ചു
തുറക്കുമേയിന്നു ഞാന്‍ ഉള്ളുപൂട്ടി താക്കോല്‍
മറന്നെന്നു കള്ളം പറഞ്ഞതാണെല്ലാമറിയാം
ഉമ്മവച്ചു തുറന്നിട്ടു നോക്കുമ്പോള്‍ ഉള്ളിലെല്ലാം
ഞാന്‍ തന്നെയാകുന്നു'
പ്രണയത്തിന്റെ തീവ്രാവസ്ഥ ഇതില്‍പ്പരമെങ്ങനെ വരച്ചുവെക്കാന്‍. പക്ഷെ,
'നുള്ളിനോവിക്കാതെ /അവനെന്നെ കൊണ്ടുനടന്നു
അവന്റെ ഹൃദയത്തില്‍
ആഴത്തില്‍ ഒരു മുറിവുണ്ടാക്കിയിട്ട് ഞാന്‍ ഇറങ്ങിനടന്നു '
പ്രണയത്തിന് ഇങ്ങനെയൊരു അവസ്ഥാന്തരമുണ്ടല്ലോ.
കൈകള്‍ പൊള്ളിക്കാത്ത തീക്കനലാണ് ബൃന്ദയുടെ കവിതകള്‍.ബൃന്ദയുടെ കഥയിലും കാണാം പ്രണയത്തിന്റെ തെന്നലും കൊടുങ്കാറ്റും. ഒടുവിലെഴുതിയ 'ഡ്രാക്കുള'യെന്ന കഥ കൊച്ചുയാഥാര്‍ഥ്യങ്ങളില്‍നിന്ന് ഭ്രമാത്മകാവസ്ഥയിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. നര്‍മ്മവും പ്രണയവും മരണവും ഒന്നിക്കുന്ന ഫാന്റസി. കഥയിലും കവിതയിലും വാക്കുകളുടെ കൃത്യത, പ്രയോഗങ്ങളുടെ ഉറച്ചകൂട്, വായനക്കാരെ പ്രണയതരളിതമാക്കുന്ന ചിന്തകള്‍. ഇതിലും ലളിതമായെങ്ങനെ കാവ്യലോകത്തെ ബൃന്ദയ്ക്ക് തുറന്നു വയ്ക്കാനാകും?
കഥയിലായിരുന്നു ബൃന്ദയുടെ തുടക്കം; പിന്നെ കവിതയും കൂട്ടിനു വന്നു. ഇപ്പോള്‍ ഒന്നിച്ചാണ് യാത്ര. ആനുകാലികങ്ങളില്‍ ബൃന്ദ നിറയാറുണ്ട്. സാഹിത്യവേദികളില്‍ സാന്നിധ്യമുണ്ട്.
പുനലൂര്‍ പ്ലാച്ചേരി ജൂനാ മഹലില്‍ അഡ്വ.എന്‍.സോമരാജന്റെയും കെ.സുലോചനയുടെയും മകളാണ് ബൃന്ദ. ടി.പത്മകുമാറിന്റെ ഭാര്യ. മകന്‍ ഗൗതംകൃഷ്ണ. 'ശാന്തസമുദ്രങ്ങളുടെ കാവല്‍ക്കാര്‍' എന്ന കഥയ്ക്ക് പ്രചോദ സാഹിത്യപുരസ്‌കാരം. കവിതയ്ക്ക് ബാലാമണിയമ്മ പുരസ്‌കാരവും.വേറെയും അംഗീകാരങ്ങള്‍ ഏറെ.

KUNTHAPURA Movie Trailer = http://www.youtube.com/watch?v=3eFL1crw4-M
Kuttanadan Punchayile.... = http://www.youtube.com/watch?v=erSae1Qmp_s&feature=channel_video_title
Our Website - http://onlinekeralafriends.com/
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
Complaints / Suggestions??? Write to keralafriendsmoderator@gmail.com