ഗോള്‍ പോസ്റ്റ് അറിയാതെ ഗോള്‍ അടിക്കുന്നവന്‍ എന്ന് നാം സാധാരണ പറയാറുണ്ട്, അഥവാ ലക്ഷ്യം അറിയാതെ കാര്യങ്ങള്‍ ചെയ്യുന്നവരെ കുറിച്ചാണ് അങ്ങിനെ പറയാറുള്ളത്.മനുഷ്യന്‍ ബുദ്ധിയുള്ള ജീവിയാണ് എന്നത് കൊണ്ട് തന്നെ അവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ലക്‌ഷ്യം അറിഞ്ഞു കൊണ്ടാവണം,ലക്ഷ്യം പോലെ തന്നെ അതിന്റെ ഗുണങ്ങള്‍ ,ദോഷങ്ങള്‍ എല്ലാം വിലയിരുത്തുകയും വേണം,എന്നാല്‍ മാത്രമേ അതില്‍ നിന്ന് നേട്ടം അവനു കൊയ്യാന്‍ സാധിക്കൂ.ഒരു കച്ചവടം തുടങ്ങുമ്പോള്‍ അതിന്‍റെ എല്ലാ വശങ്ങളും പഠിച്ചേ നാം തുടങ്ങാറുള്ളൂ,അല്ലാത്ത കച്ചവടം നഷ്ടത്തില്‍ ആണ് ചെന്ന് പതിക്കുക.
അത് പോലെ തന്നെയാണ് ഇസ്ലാം കല്പിച്ച എല്ലാ കാര്യങ്ങളും,അത് കേവലം അല്ലാഹു നിര്‍ബന്ധമാക്കി എന്നത് കൊണ്ട് ഞാന്‍ ചെയ്യുന്നു എന്നല്ലാതെ അതിന്‍റെ ലക്ഷ്യമോ ഗുണങ്ങളോ നാം മനസ്സിലാക്കുന്നില്ലെങ്കില്‍ അതില്‍ നിന്ന് നേട്ടം കൊയ്യാന്‍ നമുക്ക് സാധിക്കില്ല,ഹജ്ജ് ചെയ്തവന് യാതൊരു മാറ്റവും വരാത്തതും നോമ്പ് നോല്‍ക്കുന്നവന് തെറ്റില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കാത്തതും ലക്‌ഷ്യം മനസ്സിലാക്കാതെ അമല്‍ ചെയ്യുന്നത് കൊണ്ടാണ്.
എന്താണ് നോമ്പിന്‍റെ ലക്‌ഷ്യം? ഇത് ചര്‍ച്ച ചെയ്യുമ്പോള്‍ നാം ഇപ്പോള്‍ കാണുന്നത് മനോരമയും മാധ്യമവും നമുക്ക് പഠിപ്പിച്ചു തന്നെ ലക്‌ഷ്യം ആണ്,അഥവാ ആരോഗ്യ സംരക്ഷണം,നോമ്പ് വരുന്നതോടെ നോമ്പും ആരോഗ്യവും എന്ന രീതിയില്‍ മീഡിയകള്‍ ചര്‍ച്ച തുടങ്ങും,അതോടെ കൊളെസ്ട്രോള്‍ വരാതിരുക്കാന്‍ വേണ്ടി,പ്രമേഹം കുറയാന്‍ വേണ്ടി,വയര്‍ കുറയാന്‍ വേണ്ടി നാം നോമ്പ് അനുഷ്ടിക്കുന്നു,കാരണം നമ്മള്‍ തെറ്റിദ്ധരിച്ച ലക്‌ഷ്യം അതാണ്,അപ്പോള്‍ നോമ്പ് കേവലം പ്രഭാതം മുതല്‍ പ്രോദോഷം വരെയുള്ള ഒരു പട്ടിണി മാത്രം ആയി മാറുന്നു,നോമ്പ് നോറ്റു കൊണ്ട് സിനിമ കാണുന്നതിനോ,അന്യ സ്ത്രീകളെ കാണുന്നതിനോ അല്ലെങ്കില്‍ മറ്റു തെറ്റായ കാര്യങ്ങളില്‍ നിന്ന് ഇടപെടുന്നതിലോ നമുക്ക് വിഷമം അനുഭവപ്പെടുന്നും ഇല്ല.അത് കൊണ്ട് തന്നെ നോമ്പ് കൊണ്ട് ഇസ്ലാം ഉദ്ദേശിച്ച നേട്ടം അവനു കൊയ്യാന്‍ സാധിക്കുകയും ഇല്ല.
എന്താണ് നോമ്പിന്‍റെ ലക്‌ഷ്യം?അത് അല്ലാഹു തന്നെ ഖുറാനില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്,"സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്". മന്‍ഷ്യന്‍ തെറ്റിലേക്ക് പോകാതെ സംരക്ഷിക്കുക എന്നതാണ് നോമ്പ് കൊണ്ടുള്ള ലക്‌ഷ്യം,ഒരു റമദാന്‍ കഴിഞ്ഞു കുറെ കഴിയുമ്പോള്‍ സാഹചര്യങ്ങള്‍ മനുഷ്യനെ തെറ്റിലേക്ക് നയിക്കും,അപ്പോള്‍ അവനെ വീണ്ടും ശുദ്ധീകരിക്കുക,ആ ഒരു മഹത്തായ ലക്‌ഷ്യം ആണ് നോമ്പ് കൊണ്ട് അല്ലാഹു ലക്ഷ്യമാക്കുന്നത്.ഈ ലക്‌ഷ്യം മനസ്സിലാക്കി നാം വൃതം അനുഷ്ടിക്കുമ്പോള്‍ കേവലം പട്ടിണി എന്നതില്‍ നിന്ന് മാറി ഒരു ആരാധന ആയി അത് മാറുന്നു,ആരാധനയില്‍ മുഴുകിയവന്‍ തെറ്റില്‍ പോകാതെ പരമാവധി ശ്രമിക്കും,ഖുര്‍ ആനിനോടും മസ്ജിദിനോടും നിരന്തര ബന്ധം പുലര്‍ത്താന്‍ അത് അവനെ പ്രേരിപ്പിക്കും.അവന്‍ ചെയ്ത് ദോഷങ്ങളില്‍ നിന്ന് പശ്ചാതാപിക്കാനും ഒരു പുതിയ ജീവിതം ആരംഭിക്കാനും നോമ്പ് അവനെ തയ്യാറാക്കും.അങ്ങിനെ റമദാന്‍ കഴിഞ്ഞാലും അവന്‍ റമദാനിന്റെ സ്വാധീനം ഉള്‍ക്കൊണ്ട് ജീവിക്കും,എന്നാലും മാസങ്ങള്‍ പിന്നിടുമ്പോള്‍ അവന്‍ പതുക്കെ തെറ്റിലേക്ക് വരാന്‍ തുടങ്ങുമ്പോള്‍ അടുത്ത റമദാന്‍ അവനെ വീണ്ടും തൊട്ടുണര്‍ത്തു.
ഇതാണ് റമ ദാന്റെ ലക്‌ഷ്യം,ഈ ലക്‌ഷ്യം ആണ് നാം മുന്നില്‍ കാണേണ്ടത്,അതോടെ കൂടെ നമ്മള്‍ അറിയുന്നതും അറിയാത്തതും ആയ പല നേട്ടങ്ങള്‍ ഉണ്ടായേക്കാം,പക്ഷെ ആ നേട്ടങ്ങള്‍ ലക്‌ഷ്യം വെക്കാതെ അല്ലാഹു പഠിപ്പിച്ച ലക്‌ഷ്യം മുന്നില്‍ കണ്ടു കൊണ്ട് നാം വൃതം അനുഷ്ടിച്ചാല്‍ മാത്രമേ യദാര്‍ത്ഥ നേട്ടം നമുക്ക് കൊയ്യാന്‍ ആകൂ.
Regards,
Abdu Rahiman.M
