ചെറുപ്പുശേരി: വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷകളാണെന്ന് പറഞ്ഞ് വ്യജ പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഘത്തെ നാട്ടുകാരും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
കഴിഞ്ഞ ദിവസം ചെറുപ്പുളശ്ശേരി വീരമംഗലം ഭാഗത്ത് മഞ്ചേരി ഇരുമ്പുഴി സ്വദേശികളായ നാലു യുവതികളും മൂന്ന് യൂവാക്കളുമാണ് വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകളെന്ന പേരില്‍ വ്യാജ പുസ്തകങ്ങളുമായി വീടുകളില്‍ കയറി വിതരണം ചെയ്തത്.
ഖുര്‍ആന്‍ പരിഭാഷയെന്ന്‌ന പറഞ്ഞ് വ്യാജ പുസ്തക വിതരണം നടക്കുന്നത് മനസിലാക്കിയ നാട്ടുകാര്‍ ഇവരെ പിടികൂടകയും വീടുകളില്‍ നല്‍കിയ പുസ്തകങ്ങള്‍ തിരിച്ച് വാങ്ങാനാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇവര്‍ പുസ്്തകങ്ങള്‍ തിരിച്ച് വാങ്ങാന്‍ വിസമ്മതിച്ചതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാലീസ് ഇടപെട്ട് വിതരണം ചെയ്ത പുസ്തകങ്ങള്‍ തിരിച്ച് വാങ്ങുകയായിരുന്നു.
മതസ്പര്‍ദ്ധയുണ്ടാക്കി സ്വെരമായി ജീവിക്കുന്ന നാട്ടില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം വന്ന ആളുകള്‍ പ്രബോധന പ്രവര്‍ത്തനങ്ങളുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നാട്ടുകാര്‍ കുറ്റപ്പെടുത്തി.
ചെര്‍പ്പുളശേരി എസ് ഐയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്റ്റേഷന്‍ പരിധിയില്‍ ഇത്തരം പുസ്തകങ്ങള്‍ വിതരണം ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് അവരെ തിരിച്ചയച്ചത്.www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net