'എഴുതാനായി, സ്വര്‍ണക്കസേരകളില്‍ ഇരുത്തപ്പെട്ടവര്‍ ചോദ്യംചെയ്യപ്പെടുന്ന ഒരു നാള്‍ വരും.
അവര്‍ക്കു കുപ്പായം തുന്നിക്കൊടുത്തവരും അവര്‍ക്കു ചെരുപ്പുകുത്തിയവരും ചോദിക്കും
'ഞങ്ങളെപ്പറ്റി വല്ലതും നിങ്ങളുടെ രചനകളിലുണ്ടോ'എന്ന്. എളിയവര്‍ക്കും പോരാളികള്‍ക്കും
നടുവിലിരുന്നു കവിതകുറിച്ചവര്‍ പുകഴ്‌ത്തപ്പെടുന്ന ഒരു കാലം, ആ കാലം വരുകതന്നെ ചെയ്യും.'
(ബ്രഹതോള്‍ഡ് ബ്രഹ്‌ത്)
പിന്നീടു കേരളത്തിനു പുറത്തേക്കുള്ള യാത്രയിലൊക്കെ ഹിജഡകളെ കണ്ടു. കൃത്രിമ ധൈര്യത്തിലെ പരിഭ്രമം കണ്ടിട്ടാകാം, ആ യാത്രകളിലൊക്കെ അവര്‍ മുടങ്ങാതെ പണവും അപഹരിച്ചു. ആദ്യാനുഭവം മുതല്‍ ഹിജഡകള്‍ എന്റെ നോട്ടത്തില്‍ പിടിച്ചുപറിക്കാരും ലൈംഗിക തൊഴിലാളികളുമാണ്. ഭൂരിഭാഗം മലയാളികളുടെ നോട്ടത്തിലും അവര്‍ അങ്ങനെയാകാനാണു സാധ്യത. എന്നാല്‍, എല്ലാവരും അങ്ങനെ ആകണമെന്നില്ല.(അങ്ങനെ ആയിരുന്നെങ്കില്‍ അഭിജിതിന് ഈ യാത്ര സാധ്യമാകുമായിരുന്നില്ല.)
ആണും പെണ്ണും കെട്ടവനേ/ളേ എന്നതു നമ്മുടെ ഭാഷയിലെ ഏറ്റവും വലിയ തെറികളിലൊന്നാണ്. അങ്ങനെ പൊതു സമൂഹം ആണും പെണ്ണും കെട്ടവനേ/ളേ എന്നും ലൈംഗികത്തൊഴിലാളികളും പിടിച്ചുപറിക്കാരുമായി അകറ്റിനിര്‍ത്തി.
റെഴിദ് ദെബ്രയുടെ 'റെവല്യൂഷന്‍ ഇന്‍ റെവല്യൂഷന്‍' എന്ന പുസ്‌തകം ഉയര്‍ത്തിപ്പിടിച്ച് 'ദാ ഇതാണു നമ്മുടെ കാലത്തെ ബൈബിള്‍' എന്നു വിളിച്ചുപറഞ്ഞ ക്ഷുഭിത യൗവ്വനങ്ങളുടെ കാലം പൊയ്‌പ്പോയിരിക്കാം. എന്നാല്‍, നിശബ്‌ദമാണെങ്കിലും 'ഹിജഡ'യിലെ അഭിജിത്തിന്റെ ഓരോ ചിത്രങ്ങളും ക്ഷുഭിത യൗവ്വനങ്ങളുടെ അലറിപ്പറച്ചിലിനു തുല്യമാണ്.
'മുന്‍ധാരണകളില്ലാതെ ഈ ഫ്രെയിമുകള്‍ തുറന്നുവച്ചത് പച്ചയായ ബോധത്തില്‍നിന്നാ'ണെന്നു പറയാന്‍ ആഗ്രഹിക്കുന്നു. ഒരു ജനതയുടെ ബുദ്ധിയും ബോധവും അവസ്‌ഥയും അവസ്‌ഥാന്തരങ്ങളുമാണിത്. വിശുദ്ധരെന്നു പേരു നല്‍കി ലോകത്തിലെ ഏറ്റവും അവിശുദ്ധരായി കണക്കാക്കപ്പെടുന്നവരോടുള്ള 'കൂറുപ്രഖ്യാപനം'. 'ഹിജഡ'യെക്കുറിച്ച് അഭിജിത്തിന്റെ വാക്കുകള്‍. ഇനിയും മുഖ്യധാരയിലെത്തിയിട്ടില്ലാത്ത ഒരു സാമൂഹികവിഭാഗത്തെ വളരെ ബദ്ധപ്പെട്ടു പിന്‍തുടരുകയും അവരെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുകവഴി ചരിത്രപരമായ ഒരു രാഷ്‌ട്രീയ ഉത്തരവാദിത്തം കൂടിയാണ് അഭിജിത് 'ഹിജഡ'യിലൂടെ നിര്‍വഹിക്കുന്നത്.
യാഥാര്‍ഥ്യത്തിലേക്കൊരു കാമറക്കണ്ണ്
''വില്ലുപുരം ബസ് സ്‌റ്റാന്‍ഡില്‍ ഇറങ്ങി അജിക്കൊപ്പം റോഡിലൂടെ നടക്കുമ്പോള്‍ ഒരുകൂട്ടം ഹിജഡകള്‍ ഞങ്ങള്‍ക്കഭിമുഖമായി നടന്നുവരുന്നതു കണ്ടു. അവര്‍ തമാശ പറഞ്ഞും കൈകൊട്ടിയും ആഹ്‌ളാദത്തോടെ നടക്കുകയാണ്. സാരിയാണു മിക്കവരും ധരിച്ചിരുന്നത്. രണ്ടോ മൂന്നോ പേര്‍ ചുരിദാറും.'' കൂവാഗത്തേക്കുള്ള യാത്രയില്‍ വില്ലുപുരം ബസ് സ്‌റ്റാന്‍ഡില്‍കണ്ട ഹിജഡകളെക്കുറിച്ച് അഭിജിത് പറയുന്നു. കേട്ടറിഞ്ഞ കഥകളിലെ കഥാപാത്രങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ തോന്നിയതു ഭയമോ വെറുപ്പോ എന്താണെന്നറിയില്ലെന്നും അഭിജിത് പറയുന്നു.
ഹിജഡ ജനിക്കുന്നു
'ജല്‍സ'എന്ന ചടങ്ങിലാണ് ഹിജഡ സ്വത്വം സ്വീകരിക്കുന്നത്. നാല്‍പ്പത്തൊന്നാം ദിവസമാണു ജല്‍സ പൂര്‍ത്തിയാവുക.ആട്ടവും പാട്ടും ഒക്കെയായി നടക്കുന്ന ഉത്സവം. പുതുനാരിയാകും മുന്‍പ്, നൃത്തഘോഷങ്ങള്‍ക്കുശേഷം മുഖമാസകലം മൂടിയാണ് ലിംഗഛേദം നടത്തിയ നവാഗതരെ പുറത്തേക്ക് ആനയിക്കുക. ഗുരു('ചേല' എന്നാണ് ഹിജഡ സമൂഹം ഗുരുവിനെ വിളിക്കുന്നത്)ബന്ധത്തിലെ അംഗങ്ങള്‍ അതിനു നേതൃത്വംനല്‍കുന്നു. ജല്‍സയില്‍ അതിഥികളായി എത്തുന്നവര്‍ പുതുനാരിക്ക് ഉപഹാരങ്ങളുമായാണ് വരിക.ഉപഹാരങ്ങളില്‍ മുഖ്യം വസ്‌ത്രങ്ങളാണ്. തുടര്‍ന്ന് ഹിജഡയാകാനുള്ള വ്യക്‌തി മൂടുപടംനീക്കി മഞ്ഞളണിഞ്ഞു നീരാടും. കുളികഴിഞ്ഞു പാല്‍ നിറച്ച കുംഭവുമേന്തി ഘോഷയാത്രയായി അടുത്തുള്ള പുഴയിലോ തടാകത്തിലോ പാല്‍ ഒഴിച്ചു മടങ്ങുന്നു. പുതുനാരിയായശേഷം തന്റെ ബാഹ്യരൂപം അദ്യമായി കണ്ണാടിയില്‍ കാണിക്കുന്നു. ദേവിയായ സന്തോഷി മാതയെ സാക്ഷിയാക്കിയാണു ജല്‍സയിലെ എല്ലാ ചടങ്ങുകളും(കോഴിപ്പുറത്തേറിയ സന്തോഷി മാതയാണ് സമുദായത്തിന്റെ രക്ഷക). നാല്‍പ്പത്തൊന്നാം നാള്‍ പുലര്‍ച്ചയോടെ പുതുനാരികള്‍ ഹിജഡ സമുദായ അംഗമായി. പിന്നെ മുഖച്ചാര്‍ത്തുകള്‍. പുതുജീവിതവും.
കൂവാഗത്തെ കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു ഹിജഡകള്‍ ഒത്തുചേരും. മഹാഭാരതത്തിലെ ഇതിവൃത്തമാണ് ഉത്സവത്തിനു നിദാനം. കുരുക്ഷേത്രയുദ്ധം മുറുകിയ വേളയില്‍ പാണ്ഡവരുടെ വിജയത്തിനായി സ്വയം ബലിനല്‍കാന്‍ അര്‍ജുനനു നാഗസുന്ദരിയായ ഉലൂപിയില്‍ ജനിച്ച മകന്‍ അരവാന്‍ തയാറായി. ഒരു രാത്രിയെങ്കിലും വിവാഹിതനായി കഴിയണമെന്ന അവസാന ആഗ്രഹത്തിനു സ്‌ത്രീകളാരും തയാറായില്ലത്രേ. എന്നാല്‍, ശ്രീകൃഷ്‌ണന്‍ മോഹിനിരൂപം പൂണ്ട് അരവാന്റെ വധുവായി. ശ്രീകൃഷ്‌ണന്റെ മോഹിനി രൂപമാണ് തങ്ങളെന്നു സങ്കല്‍പ്പിച്ച് ഹിജഡകള്‍ എല്ലാ വര്‍ഷവും കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ താലികെട്ടിനെത്തുന്നു.കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ പൂജാരി ഹിജഡയ്‌ക്കു താലിചാര്‍ത്തും. അരവാനാണു താലിചാര്‍ത്തുന്നതെന്നാണു സങ്കല്‍പ്പം. പിറ്റേദിവസം രാവിലെ താലി അറുത്തു മാറ്റുന്നു. കൈവളകള്‍ ഉടയ്‌ക്കുന്നു. ഒടുവില്‍ വൈധവ്യം ഏറ്റുവാങ്ങിയ ഹിജഡകളുടെ വിലാപം. അവളുടെ കൈകളിലെ ചില്ലു കയറിയ മുറിവുപോലെ ഹിജഡ ഒരു മുറിവാകുന്നു.
ജല്‍സയിലെ നൃത്തം, മഞ്ഞള്‍ നീരാട്ട്, മുഖംകാണിക്കല്‍, ലിംഗഛേദം, പുതുനാരി, താലികെട്ട്, ലൈംഗിക തൊഴിലാളിയായി ഇരകാത്തിരിക്കുന്നത്... അങ്ങനെയങ്ങനെ. ഹിജഡജീവിതത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ.
ആദ്യം നല്ല സ്വീകരണമായിരുന്നില്ല അഭിജിത്തിന് അവരില്‍നിന്നു ലഭിച്ചത്.
ചിത്രങ്ങളെടുക്കാന്‍ അനുവദിച്ചില്ല. പല സംഘടനകളുമായി ബന്ധപ്പെട്ടു. ചില ചിത്രങ്ങളെടുക്കാന്‍ അവര്‍ അനുവദിച്ചു. പക്ഷേ, ഒരു വാര്‍ത്താ ഫോട്ടോഗ്രാഫര്‍ക്ക് ആ ചിത്രങ്ങള്‍ പോരായിരുന്നു. കൂടുതല്‍ അറിയാന്‍ അവരുടെ ജീവിതം മുഴുവന്‍ പകര്‍ത്താന്‍ അഭിജിത്തിന്റെ കാമറയും മനസും കൊതിച്ചു. സദുദ്ദേശ്യം മനസിലാക്കിയതുകൊണ്ടാകാം, കുടുതല്‍ ചിത്രങ്ങളെടുക്കാന്‍ അവര്‍ അനുവദിച്ചു.
''വളരെ ദുരിതപൂര്‍ണമാണ് ഹിജഡകളുടെ ജീവിതം. പൊതുസമൂഹം കാണുന്നതുപോലെ, അവര്‍ പിടിച്ചുപറിക്കാരും ഗുണ്ടകളുമല്ല. നിലനില്‍പ്പിനുവേണ്ടിയാണവര്‍ ശ്രമിക്കുന്നത്.അവരുടെ ജീവിതദുരിതം നേരില്‍ കണ്ടാലേ അറിയൂ.'' അഭിജിത് പറയുന്നു.
അഭിജിത് മികച്ച ഫോട്ടോഗ്രഫര്‍ ആണോ എന്നറിയില്ല.അഭിജിത്തിനേക്കാള്‍ മികച്ചവരും ഏറെ മികച്ചവരുമായ ഫോട്ടോഗ്രാഫര്‍മാര്‍ ഉണ്ട്. പക്ഷേ, ഈ വിഷയത്തിന്റെ തെരഞ്ഞെടുപ്പിലാണ് അഭിജിത് വേറിട്ടുനില്‍ക്കുന്നത്. * v
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___