[www.keralites.net] Mukham Nashtapedunnavar by Navaagathan

 

മുഖം നഷ്ടപ്പെടുന്നവര്‍

പതിവ് പൊലെ ഓഫീസില്‍ നിന്നിറങ്ങി കോര്ണി്ഷിലൂടെ താമസസ്ഥലത്തേക്ക് നടക്കാന്‍ തുടങ്ങി. ഓഫിസിലെ ടെന്ഷന്‍ ഫ്രീ ആകാന്‍ ഈ വാകിംഗ് നല്ല ഒരു ഒറ്റമൂലി ആണ്. പത്തുമിനുട്ടുനടന്നാല്‍ മതി, പക്ഷെ റൂമില്‍ എത്തുമ്പോള്‍ അരമണിക്കൂര്‍ കഴിയും. ദിവസമുള്ള ഈ നടത്തത്തില്‍ ഒരുപാടുപേരെ സ്ഥിരം കാണാറുണ്ട്. എല്ലാവരും ഫാസ്റ്റ് മൂവിംഗ് ലൈഫിന്റെ ഭാഗമായവര്‍. ജീവിതത്തിന്റെ വേദനകള്‍ പ്രകൃതിയുമായ് പങ്കുവെക്കാന്‍ എത്തുന്നവര്‍. മ്യുസിയതിനടുതെതിയാല്‍ തിരക്ക് കൂടും. അല്പം മാറി ഒരു ബഞ്ച് ഉണ്ട്. കുറച്ചു നേരം അവിടെ ഇരിക്കുക പതിവാണ്. റൂമില്‍ സഹമുറിയന്‍ വരുവാന്‍ ഇനിയും വൈകും. കഴിഞ്ഞ കുറച്ചു ദിവസമായി ഈ ബഞ്ചില്‍ കമ്പനിക് ഒരാളെ കിട്ടാറുണ്ട്. നാട്ടില്‍ നിന്ന് വിസിറ്റിംഗ് വിസയ്ക്ക് വന്നതാണ്‌. വളരെ സംസാരപ്രിയനാണ്, അതുകൊണ്ട് തന്നെ ഒരു നല്ല കേള്വിക്കാരനായാല്‍ മാത്രം മതി. എന്നും ഒരു മലയാള ദിനപത്രം അയാളുടെ കയ്യില്‍ ഉണ്ടാകും. ഓഫീസിലെ ലഞ്ച് ടൈമില്‍ കിട്ടുന്ന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റില്‍ നിന്നാണ് പൊതുവെ മലയാളം ന്യൂസ്‌ വയിക്കാറ്. നമുടെ നാടിന്റെട ഇപ്പോഴത്തെ അവസ്ഥ എന്താണ്?? എന്നും പത്രത്തില്‍ നാട്ടില്‍ നടക്കുന്ന ക്രുരതകളും അതിക്രമങ്ങളും.... സ്കൂള്‍ വിട്ടു വീട്ടിലേക് വരുമ്പോള്‍ സഹപാഠിയുടെ അക്രമം.... മൂന്ന് വയസുകാരിയെ അഞ്ചുവയസുകാരന്‍ പീഡിപ്പിച്ച് കൊന്നു.... സ്വന്തം പിതാവ് തന്നെ മകളുടെ ഇടനിലക്കരനകുന്നു.... അയാള്‍ വീണ്ടും വാചാലനായികൊണ്ടിരുന്നു.

ശരിയാണ്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം വാര്ത്തകള്‍ സ്ഥിരമായി കേള്‍ക്കുന്നു... ഇതിനു മുമ്പ് പലതരം തട്ടിപ്പുകളായിരുനു ഹോട്ട് ന്യൂസ്‌. ഇന്നിപ്പോള്‍ അതുമാറി പലതരം ക്രുരതകള്‍ ആയി. നമ്മുടെ സമൂഹത്തിനെന്തുസംഭവിച്ചു?? സൈബര്‍ പാര്‍ലറുകളിലും ബീര്‍ പാര്‍ലറുകളിലും ആഘോഷിച്ചു തീരുന്ന യുവത്വം.... സ്വന്തം മക്കളെ സ്നേഹിക്കാന്‍ മറക്കുന്ന മാതൃത്വം.... പണമുണ്ടാക്കാന്‍ ഏതുവഴിയും സ്വീകരിക്കുന്ന സമൂഹത്തില്‍ സ്നേഹശുന്യമായ യാന്ത്രിക സംസ്ക്കാരത്തിന്റെ കരാളഹസ്തങ്ങള്‍ നാം അറിയാതെ തന്നെ നമ്മെ ഗ്രസിച്ചിരിക്കുന്നു.... ലിവിംഗ് ടുഗേതരും ഡേറ്റിംങ്ങും ഇന്ന് പ്രോത്സാഹിക്കപ്പെടുന്നു...

പ്രവാസത്തിന്റെ ആദ്യ നാളുകളില്‍ ഓഫിസിലെ ലേഡി സെക്രട്ടറി "Are you interested to dating with me?" എന്ന് ചോദിച്ചപ്പോള്‍ ഡേറ്റിംഗ് എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ ഇന്റര്‍നെറ്റില്‍ പരതിയത് ഇന്നും ഓര്‍ക്കുന്നു. കഴിഞ്ഞ വീകെന്റ്റ് പാര്ടി്യില്‍ അമേരിക്കന്‍ ബോസ്സിന്റെ കൈപിടിച്ച് വന്ന ഫിലിപിനോ ലേഡിയെ നോകി "ഇതെല്ലാം ഒരു ലിവിംഗ് ടുഗേതര്‍ പോളിസിയാണ്.. നിനക്ക് വേണമെങ്കില്‍ പറ.... നല്ല മലയാളി പെണ്‍കുട്ടിയെ തന്നെ കിട്ടും ഇവിടെ" എന്ന് സുഹൃത്തിന്റെ കമന്റിനോട് യോചിക്കാതെ വന്നപ്പോള്‍ "നീ ഈ കാലഘട്ടത്തില്‍‍ തന്നെയാണോ ജീവിക്കുന്നതെന്ന്" ചോദിച്ചു നീരസത്തോടെ മാറിയിരുന്നു.... അതെ കാലഘട്ടം മാറിയിരിക്കുന്നു... സ്നേഹം എന്ന വാക്കിന് പുതിയ പുതിയ അര്‍ത്ഥങ്ങള്‍ നാം കണ്ടെത്തിയിരിക്കുന്നു...

കഴിഞ്ഞ രണ്ടു ദിവസമായി അയാളെ കാണുന്നില്ല.. വല്ല ജോലിയും ലഭിച്ചോ ആവൊ... അതോ ഇനി തിരിച്ചു നാട്ടിലേക്കു പോയോ... നാടും വീടും ഒന്നും പറഞ്ഞില്ല... അയാള്‍ സംസാരിച്ചിരുന്നത് മുഴുവന്‍ നാടിനെ കുറിച്ചായിരുന്നു... എപ്പോഴും ഒരു വിഷാദഭാവം ഉണ്ടായിരുന്നു... ഒരിക്കല്‍ വീട്ടുകാരെ കുറിച്ച് ചോദിച്ചപോള്‍ അയാള്‍ വാചാലനായി... ചിലപ്പോള്‍ ഫാമിലിയെ മിസ്സ്‌ ചെയ്യുന്നത് കൊണ്ടാവാം... കോര്‍ണിഷില്‍ തിരക്ക് കൂടി തുടങ്ങി. ഒറ്റക്കിരുന്നു ബോറടിച്ചപ്പോള്‍ എഴുന്നേറ്റു നടന്നു... കടലില്‍ നിര്ത്തിയിട്ടിരിക്കുന്ന ടൂറിസ്റ്റ് ബോട്ടുകളില്‍ ബള്‍ബുകള്‍ പ്രകാശിച്ചു തുടങ്ങി.... റൂമില്‍ എത്തിയപ്പോള്‍ സഹമുറിയന്‍ എത്തിയിട്ടുണ്ട്. അവന്‍ ന്യൂസ്‌ കാണുകയാണ്, ഇപ്പോഴും പീഡനം തന്നെയാണ് പ്രധാനവാര്ത്ത... പെട്ടന്നാണ് സ്ക്രീനില്‍ ആ മുഖം...അതെ അത് അയാള്‍ തെന്നെ.. റിമോട്ട് എടുത്തു ടിവിയുടെ ശബ്ദം കൂട്ടി... "വിദേശത്തേക്ക് മുങ്ങിയ പീഡനകേസ് പ്രതിയെ എയര്‍പ്പോര്‍ട്ടില്‍ വെച്ച് പിടികൂടി"...

 

 

നവാഗതന്‍

navagathan@gmail.com


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___