താരറെയ്‌ഡ്: അന്വേഷണം വിദേശ അക്കൗണ്ടുകളിലേക്ക് കൊച്ചി: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും സ്‌ഥാപനങ്ങളിലും നടത്തിയ റെയ്‌ഡുകളേത്തുടര്‍ന്ന് ആദായനികുതിവകുപ്പിന്റെ അന്വേഷണം വിദേശരാജ്യങ്ങളിലേക്കും നീളുന്നു. ഇരുവര്‍ക്കും കള്ളപ്പണനിക്ഷേപമുണ്ടെന്നതിന്റെ വ്യക്‌തമായ സൂചനകള്‍ ആദായനികുതിവകുപ്പ് അധികൃതര്‍ക്കു ലഭിച്ചതായറിയുന്നു. ഒട്ടേറെ സാമ്പത്തിക ഇടപാടുകള്‍ ദുബായ് കേന്ദ്രീകരിച്ചു നടന്നതായാണു പ്രാഥമികവിവരം.
സിനിമയില്‍നിന്നു വാങ്ങുന്ന കോടികളുടെ യഥാര്‍ഥ പ്രതിഫലം മറച്ചുവച്ചതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. റെയ്‌ഡില്‍ കണ്ടെടുത്ത നിക്ഷേപങ്ങളുടെയും വസ്‌തു ഇടപാടുകളുടെയും രേഖകള്‍ വിശദമായി പരിശോധിച്ചുവരുന്നു. രണ്ടുദിവസത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാകുമെന്നാണ് ആദായനികുതിവകുപ്പ് അധികൃതരുടെ പ്രതീക്ഷ. തിങ്കളാഴ്‌ച പരിശോധനതുടരും.
രണ്ടു സൂപ്പര്‍താരങ്ങളും ആദായനികുതിവകുപ്പ് ഉദോഗസ്‌ഥരുടെ നിരീക്ഷണത്തിലാണ്. സിനിമാ ചിത്രീകരണത്തിനു തമിഴ്‌നാട്ടിലുള്ള മോഹന്‍ലാല്‍ നാളെ കൊച്ചിയിലെത്തിയേക്കും. കൊച്ചി തേവരയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന രണ്ടു ലോക്കറുകള്‍ തുറന്നിട്ടില്ല. ഇവ ആദായനികുതിവകുപ്പ് ഉദ്യോഗസ്‌ഥര്‍ മുദ്രവച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ലോക്കര്‍ തുറക്കുമെന്നാണ് അറിയുന്നത്. അതേസമയം, മോഹന്‍ലാലിന്റെ ഉടമസ്‌ഥതയിലുള്ള യൂണിറോയല്‍ മറൈന്‍ എക്‌സ്പോര്‍ട്ട് കമ്പനിയില്‍ ഇന്നലെ ആദായനികുതി ഉദ്യോഗസ്‌ഥര്‍ റെയ്‌ഡ് നടത്തി. കോഴിക്കോട് വെങ്ങളത്തെ സ്‌ഥാപനത്തില്‍നിന്ന് 30 കോടി രൂപയുടെ സ്വത്തുക്കളുടെ രേഖകള്‍ കണ്ടെടുത്തതായി സൂചനയുണ്ട്. മോഹന്‍ലാലിന്റെ സഹായി ആന്റണി പെരുമ്പാവൂര്‍, മമ്മൂട്ടിയുടെ സഹായി ആന്റോ ജോസഫ് എന്നിവരുടെ വസതികളിലെ റെയ്‌ഡിന്റെ വിശദാംശങ്ങളും പരിശോധിച്ചുവരുകയാണ്. കള്ളപ്പണമിടപാടുകള്‍ നടന്നതായി പരിശോധനയില്‍ സ്‌ഥിരീകരിച്ചെങ്കിലും വ്യാപ്‌തി എത്രയെന്നു കണ്ടെത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്.
സൂപ്പര്‍താരങ്ങള്‍ക്ക് ദുബായ് ഇസ്ലാമിക് ബാങ്ക്, അമേരിക്കയിലെ എച്ച്.എസ്.ബി.സി. ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയെന്നാണു സൂചന. കൂടുതല്‍ വിദേശ അക്കൗണ്ടുകള്‍ ഉള്ളതായും സംശയമുണ്ട്. എന്നാല്‍, വിശദമായ അന്വേഷണത്തിലൂടെയേ ഇക്കാര്യങ്ങള്‍ സ്‌ഥിരീകരിക്കാനാകൂവെന്ന് ആദായനികുതിവകുപ്പ് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത ആനക്കൊമ്പ് പരിശോധിക്കുന്നതിനായി വനംവകുപ്പ് ഉദ്യോസ്‌ഥര്‍ എത്തിയിരുന്നെങ്കിലും തങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയായശേഷമേ അതു കൈമാറാനാകൂ എന്ന നിലപാടാണ് ആദായനികുതിവകുപ്പ് സ്വീകരിച്ചത്. ആനക്കൊമ്പിനു മതിയായ രേഖകളുണ്ടോയെന്ന് അന്വേഷിച്ചുവരുന്നു www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net