► Kerala Friends ◄ എന്റെ പ്രിയപെട്ട പ്രവാസി കൂട്ടുക്കാര്‍ക്ക്...........

Thanks

ശെഹീം,ജെബെല്‍ അലി ,ദുബായ്.

 
ഉരുകിയൊലിക്കുന്ന വിയര്‍പ്പ് കണങ്ങള്‍ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില്‍ നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്‍ ഊണും ഉറക്കവും ഇല്ലാതെ മാസാ മാസം കിട്ടുന്ന ശമ്പളത്തില്‍ അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച് അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല്‍ നാം ഓരോരുത്തരും മനസ്സിലാക്കുക കാലം കുടുതല്‍ ദുഷിച്ചിരിക്കുന്നു. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതാണ്‌ ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീ സുരക്ഷ ഇന്നൊരു കേട്ട് കേള്‍വി മാത്രമാണ്. സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ്

                 എങ്കിലും അതില്‍ വലിയൊരു പങ്ക്‌ പ്രവാസികളായ നമുക്കും ഇല്ലേ..? ഒരുനിമിഷം ആലോചിച്ചു നോക്കൂ. നാം ഒഴുക്കുന്ന വിയര്‍പ്പിന്റെ ഫലം മാസാ മാസം നാട്ടിലേക്കു വിടുമ്പോള്‍ നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചിലവെന്ന്. ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില്‍ ഭാര്യയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കറണ്ട് ബില്ലും മൊബൈല്‍ ചാര്‍ജും കഴിഞ്ഞാല്‍ മറ്റുള്ള ഫാഷന്‍ തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായി വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്‍ട്ടിക്ക് ഉപയോഗിച്ചു എങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് അത് പോര. പിന്നീടത് പയോഗിച്ചാല്‍ താന്‍ തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കുന്നത്. ?

                    സുഹുര്‍തെ ഭാര്യയെ സ്നേഹിക്കണം നമുക്ക് കിട്ടുന്ന കാശു മുഴുവന്‍ നാട്ടിലേക്കു അയച്ചു കൊടുത്തിട്ടല്ല നമ്മുടെ സ്നേഹം കാണിക്കേണ്ടത് .. നമ്മള്‍ ഇവിടെ യാനെഗിലും നമ്മുടെ ഒരു കണ്ണ് വീട്ടിലേക്കും വേണം .. നമ്മുടെ കുട്ടികളുടെ കാര്യം നാട്ടില്‍ പോകുമ്പോള്‍ മാത്രമല്ല അന്വേഷിക്കേണ്ടത് .. ഭാര്യക്ക് ഫോണ്‍ ചെയ്യുന്നത് പോലെ തന്നെ കുട്ടികളോടും സംസാരിക്കാന്‍, അവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ നാം സമയം കണ്ടെത്തണം .. എന്നാല്‍ മാത്രമേ ഒരു കാലത്ത് ഈ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ എത്തുമ്പോള്‍ മനസ്സിന് സമാധാനം കിട്ടൂ ….

                    ഒരുമാസം എത്ര കണ്ട് ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക. തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്‍ന്ന ജീവിത ശൈലിക്ക് അവരെ നിര്‍ബന്ധിതരാക്കുക. സെല്‍ഫോണിന്റെ ദുരുപയോകം ഇന്ന് മിക്കവാറും കുടുംബങ്ങളില്‍ ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്‍ഫുകാരുടെ കുടുംബത്തെ കുറിച്ച് എന്റെ ചെറിയൊരു അന്വേഷണത്തില്‍ മിക്ക വീടുകളിലും രാവിലെ ഒന്‍പതു മണിയോടെ വീട്ടമ്മമാര്‍ തനിച്ചാണ്. ഈ സമയം അപഹരിക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ്. സീരിയലുകളും സിനിമകളും. ഭൌതിക ജീവിതത്തിലെ ആഡംബരത്തോടുള്ള അമിതമായ ആര്‍ത്തി, ഫാഷന്‍, മോഡല്‍, സിരിയല്‍, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മലവെള്ളപ്പാച്ചിലിനേക്കാളും ശക്തിയാര്‍ജ്ജിച്ചിരിക്കയാണ്.

                   ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്‍ക്ക് നല്‍കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച്‌ കടിഞ്ഞാന്‍ വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില്‍ ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു. ക്രൂരമായ കുറ്റകൃത്യങ്ങള്‍ വേണ്ട രീതിയില്‍ ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള്‍ ഭയാനകമാണ്. പുരുഷന്മാരില്ലാത്ത വീട്ടില്‍ അതിന്റേതായ അച്ചടക്കങ്ങള്‍ പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ്.തന്റെ മക്കള്‍ സെല്‍ഫോണിനോ കംപ്യൂട്ടറിനോ ആവശ്യപ്പെട്ടാല്‍ ഒന്നും ആലോചിക്കാതെ തന്റെ കയ്യിലില്ലാത്ത കാശിന് പരക്കം പാഞ്ഞ് നാട്ടിലേക്ക് അയക്കുമ്പോള്‍ ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഉത്തരവാദപെട്ടവരെ പറഞ്ഞ് ഏല്‍പ്പിക്കുക.

                   കംപ്യൂട്ടറിന്റെയും സെല്‍ഫോണിന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ്. ബ്ലുടൂത്ത് വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്‍ത്തി മറ്റുള്ളവരുടെ മൊബൈലില്‍ സെന്റ്‌ ചെയ്യുമ്പോള്‍ ഓര്‍ക്കുക തനിക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള്‍ എന്നുള്ളകാര്യം. എന്റെ മക്കള്‍ക്ക്‌ ഒന്നിനും ഒരുകുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രചോദിപ്പിക്കുന്നത് .അല്ലെ ????

                 നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈകളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില്‍ തേരാളിയും നാം തന്നെയാണ്. അത്യാവശ്യവും, ആവശ്യവും, അനാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സ്വീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക. ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക. തന്റെ കുടുംബം കുടുംബിനിയുടെ കയ്യില്‍ ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ നമ്മുടെ വിയര്‍പ്പുകണങ്ങള്‍ ഉരുകിയത് നമുക്കുതന്നെ വിനയായി മാറും.

                (വീട്ടിലെ സെല്‍ഫോണും ലോക്കല്‍ ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുക. ഒഴിവു സമയങ്ങളില്‍ മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള്‍ ആണെന്ന് മനസ്സിലാക്കുക. മറ്റുള്ളവരെപ്പോലെ ആവാന്‍ ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക… പ്രിയ പെട്ട പ്രവാസികളെ എന്തിനു നമ്മള്‍ പേടിക്കണം ഇതൊക്കെ പറയാന്‍ ..?..)

 
 
 

 

Fasal pazhur

fasalct@gmail.com

 

--
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml