Re: [www.keralites.net] പണ്ഡിറ്റിനെ ‘തട്ടാന്‍’ ചാനല്‍ ക്വട്ടേഷന്‍

 

സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തിയോട് സ്വകാര്യമായിട്ട് യാതൊരു ഇഷ്ടവും വൈരാഗ്യവും ഈയുള്ളവനില്ല. തികച്ചും വ്യകതിപരമായ അഭിപ്രായത്തില്‍ അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നിത്തുടങ്ങിയിരിക്കുന്നു. ഒരു ലോകം മുഴുവന്‍ ഒരാളുടെ എതിരെ തിരിഞ്ഞാലും സിലസില ഹരിശങ്കര്‍ പതറിയ പോലെ, പതറാതെ, പിടിച്ചു നില്‍ക്കാന്‍ കാണിക്കുന്ന ചങ്കൂറ്റത്തിന്റെ കാര്യത്തില്‍ മാത്രം. ഒരു അവതാരക എന്ന നിലയില്‍ ഷാനി പ്രഭാകര്‍ " നിയന്ത്രണ" രേഖയില്‍ കാഴ്ച വച്ചത് തികച്ചും അപലപനീയാര്‍ഹമാണ്. എന്നിരുന്നാല്‍ തന്നെയും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന സംവിധായകനും നടനും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ പരാജയമാണ്. എനിക്ക് തോന്നുന്നു പത്തില്‍ പഠിക്കുന്ന ഒരു സാധാരണ മലയാളി കുട്ടിക്ക് ഇതിലും നന്നായി ഒരു ചലച്ചിത്രം പിടിക്കാന്‍ കഴിയും എന്ന്. സ്വന്തം കഴിവുകേടുകള്‍ മറച്ചു വച്ച് , മറ്റുള്ളവരുടെ ചെറിയ പിഴവുകള്‍ പര്‍വതീകരിച്ച് കാണിക്കുവാന്‍ ഏറെ താല്പര്യപ്പെടുന്ന മലയാളിയുടെ മനസ്സിന്റെ അവസ്ഥയെ പരമാവധി ചൂഷണം ചെയ്തു വിജയിച്ച ഒരു ബുദ്ധിമാനാണ് സന്തോഷ്‌. അദ്ദേഹത്തിനെതിരെയുള്ള അസഭ്യം ചൊരിച്ചിലിനിടയില്‍ ഒരു വട്ടം അദ്ദേഹം പരസ്യമായി കുറ്റസമ്മതം നടത്തി പിന്‍വാങ്ങിയിരുന്നെങ്കില്‍ ഈ സിനിമ ഇത്ര വിജയിക്കില്ലായിരുന്നു. പകരം മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന വിദ്യത്തില്‍ അധിഷ്ടിതമായി അദ്ദേഹം മുന്നോട്ടു നീങ്ങി. ഒരാള്‍ നല്ല കാര്യം ചെയ്‌താല്‍ , ഒന്ന് പ്രോത്സാഹിപ്പിച്ചു വിടാന്‍ വിമുഖത കാണിക്കുന്ന നമ്മള്‍ അടക്കമുള്ള സമൂഹം ഇദ്ദേഹത്തിന്റെ വിരോധഭാസത്തിനെതിരെ അസഭ്യംവര്‍ഷമെയ്തു. അവസാനം ആ നാവു കൊണ്ട് തന്നെ സന്തോഷ്‌ തിരുത്തിച്ചു. മാറ്റം വന്നത് സന്തോഷിന്റെ അഭിപ്രായതിനല്ല. ഇവിടത്തെ പ്രബുദ്ധവിഡ്ഢികളായ പ്രേക്ഷരുടെ വീക്ഷണകോണിനാണ്‌. യഥാര്‍ത്ഥ കലയെ നശിപ്പിക്കുന്ന ഇത്തരം ശോചനീയമായ  കോപ്രായങ്ങള്‍ ആണ് മലയാളി ഇഷ്ടപ്പെടുന്നെങ്കില്‍ ഇനിയും സന്തോഷ്‌   പിന്‍ഗാമികള്‍ ഇവിടെ പിറവിയെടുക്കുകയും, തീരെ കലാമൂല്യമുള്ള ചിത്രങ്ങളുടെ കൂപ്പു കുത്തല്‍ മലയാളസിനിമയില്‍ ഇനിയും സംഭവിച്ചേക്കാം എന്ന ആശങ്ക ഇല്ലാതില്ല. ഒരു അവസരം ഇങ്ങനെയുള്ള പുതുമുഖങ്ങള്‍ക്ക് നല്‍കുന്നതില്‍  തെറ്റില്ല , പക്ഷെ പുറം ലോകം മലയാളിയെയും മലയാള സിനിമയെയും ഇങ്ങനെ ചില കുപ്രസിദ്ധരായ വിഷക്കൂണുകളെ പ്രതിനിധാനം ചെയ്ത് നോക്കിക്കാണാന്‍ ഇടവരാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. ഇനിയും ഇത്തരം കോമാളിത്തരങ്ങള്‍ കാട്ടി മലയാള സിനിമയെ നശിപ്പിക്കും എന്നാണു പ്രേക്ഷക സമൂഹത്തോട് സന്തോഷ്‌ പണ്ഡിറ്റ്‌ വെല്ലുവിളിച്ചിരിക്കുന്നത്. കാര്യങ്ങള്‍ എവിടെ വരെ പോകുമെന്ന് നോക്കികാണാം...
സ്നേഹത്തോടെ
--<AsuralokaM>-----


From: sajeev s nair <sajeevnairs@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Cc: "rsjjin@yahoo.com" <rsjjin@yahoo.com>; "abhiman004@yahoo.co.in" <abhiman004@yahoo.co.in>
Sent: Friday, November 11, 2011 2:33 PM
Subject: Re: [www.keralites.net] പണ്ഡിറ്റിനെ 'തട്ടാന്‍' ചാനല്‍ ക്വട്ടേഷന്‍

 
അയാളുടെ സിനിമ ഞാന്‍ കണ്ടിട്ടില്ല അത് മഹത്തരം ആയിരിക്കും എന്ന് വിചാരിക്കുന്നും ഇല്ല.പക്ഷെ മലയാളികള്‍ മുഴുവന്‍ തെറി വിളിക്കുന്നത് അയാളുടെ രൂപത്തെയും ഭാവത്തെയും ആണ് .ഇതു മനോരോഗവും അസൂയയും ചേര്‍ന്നുള്ള ഒരു തരംവികാരമാണ്.വലിയ ബുദ്ധിമാനും സൌന്ദര്യധാമവും ആയ ഞാന്‍ അടങ്ങിയിരിക്കുമ്പോള്‍ നീ അങ്ങനെ ചാടണ്ട എന്ന അഹംഭാവം.ഇവനോകെ എന്ത് യോഗ്യത ആണ് അയാളെ തെറിവിളിക്കാന്‍.കഷ്ടം. മമ്മോട്ടിയുടെ പട്ടണത്തില്‍ ഭൂതവും തുരുപ്പു ഗുലാനും ലാലിന്‍റെ ഹെലോയും ചോട്ടാ മുംബൈ ഇവയെക്കലും മോശമാണോ ഈ സിനിമ ?    
 
 
 
 
 

Sajeev




From: Jacob Joseph <rsjjin@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 10 November 2011 7:17 AM
Subject: Re: [www.keralites.net] പണ്ഡിറ്റിനെ 'തട്ടാന്‍' ചാനല്‍ ക്വട്ടേഷന്‍

 
യുടുബില്‍ കണ്ട ക്ലിപ്പുകളില്‍ നിന്നും മനസിലായത് സാങ്കേതിക പൂര്‍ണത കുറവെന്നല്ലാതെ വേറെ യാതൊരു കുറവും ആ സിനിമക്കില്ല. ഒരു തുടക്കകാരന്റെതായ ചില അപുര്‍ണതകളും ഉണ്ട്. എന്നല്ലാതെ ടിവിയില്‍ കണ്ടപോലെ പറയാനും മറ്റുമുള്ള ഒരു കാരണവും ഞാന്‍ കണ്ടില്ലാ. 

മാത്രമല്ല ഗുരുവായൂരപ്പാ എന്ന് തുടങ്ങുന്ന ഗാനം വളരെയെന്നല്ല വളരെ വളരെ നന്നായിട്ടുണ്ട്. അടുത്ത കാലങ്ങളില്‍ ഇറങ്ങിയ സിനിമാഗാനങ്ങളില്‍ ഒരു പക്ഷെ ഏറ്റവും മികച്ചത് തന്നെ. അതുപോലെ ദേഹിയില്ല എന്ന് തുടങ്ങുന്ന ഗാനവും.

കുറെ സീനുകള്‍ വളരെ നന്നായിട്ടും ഉണ്ട്.

സിനിമ കണ്ട ഒരാള്‍ പറഞ്ഞത്: ഒരാള്‍ മരിച്ചു കിടക്കുന്ന സീന്‍ കാണുമ്പോള്‍ പോലും ചിരിവരും, കരയിക്കാനല്ല, ചിരിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്‌ എന്ന് തോന്നും വിധം കോമഡിയാണ് എന്നാണ്.

പിന്നെ എല്ലാവര്‍ക്കും സുഖിക്കുന്ന രീതിയില്‍ ഒരു സിനിമ നിര്‍മിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല.

ഇത്രയും കുറഞ്ഞ ചിലവില്‍ ഒരു സിനിമയെടുത്ത് ഇത്രയും ഹിറ്റാക്കിയതില്‍ ചിലര്‍ക്കൊക്കെ അസൂയ കാണും അത് സ്വാഭാവികം മാത്രം. 

അദ്ദേഹത്തിന്‍റെ ഈ സംരംഭത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു തുടക്കക്കാരന്റെ ചില പിഴവുകള്‍ ക്ഷമിക്കാവുന്നതെ ഉള്ളൂ. അതിനു ഇങ്ങനെ അവഹേളിക്കുന്നത് മലയാളിയുടെ അല്പ്പത്തരം തന്നെ. യു ടുബില്‍ കാണുന്ന ചില കമെന്റുകള്‍ കണ്ടിട്ട് മലയാളിയുടെ സംസ്കാരത്തെ കുറിച്ചു ശരിക്കും ലജ്ജ തോന്നുന്നുണ്ട്.

പെരുമ്പാവൂരില്‍ ഒരു മനുഷ്യനെ തല്ലിക്കൊന്നതും നമ്മള്‍ മലയാളികള്‍ തന്നെ. അതുപോലെ ഒരു മനുഷ്യനെ കൊല്ലാതെ  തല്ലികൊല്ലാനാണിവരുടെ ശ്രമം.

ജേക്കബ്‌ ജോസഫ്‌



From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, November 9, 2011 8:33 PM
Subject: [www.keralites.net] പണ്ഡിറ്റിനെ 'തട്ടാന്‍' ചാനല്‍ ക്വട്ടേഷന്‍

 
സന്തോഷ് പണ്ഡിറ്റിനെ നശിപ്പിക്കാന്‍ മുഖ്യധാരാ സിനിമാ സംഘടനകളില്‍ നിന്നും മലയാളം ടിവി ചാനലുകള്‍ ക്വട്ടേഷന്‍ എടുത്തിട്ടുണ്ടോ ? കൃഷ്ണനും രാധയും എന്ന സിനിമ റിലീസ് ചെയ്തതു മുതല്‍ വിവിധ ചാനലുകള്‍ സന്തോഷ് പണ്ഡിറ്റിനെ അവതരിപ്പിച്ച ശൈലിയും അദ്ദേഹത്തോടു പുലര്ത്തിയ സമീപനവും വര്‍ത്തമാനകാലമാധ്യമപ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ അശ്ലീലമാണ്.അതിന്റെ ഏറ്റവും ഹീനവും നികൃഷ്ടവും മനുഷ്യത്വരഹിതവുമായ ഉദാഹരണം ഇന്നലെ മനോരമ ന്യൂസ് ചാനലില്‍ കണ്ടു. ഷാനി പ്രഭാകര്‍ എന്നൊരു സ്ത്രീ അവതരിപ്പിച്ച നിയന്ത്രണരേഖ എന്ന പരിപാടിയിലൂടെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിച്ച് വലിച്ചുകീറി പോസ്റ്ററൊട്ടിക്കാന്‍ നടത്തിയ ശ്രമം കണ്ട് നിയന്ത്രണാധീനനായ ഒരു പ്രേക്ഷകന്റെ പ്രതിഷേധക്കുറിപ്പാണിത്.
പരിപാടിയില്‍ പങ്കെടുത്തവര്‍: കോഴിക്കോട് സ്റ്റുഡിയോയില്‍ നിന്ന് സന്തോഷ് പണ്ഡിറ്റ്,കൊച്ചിയില്‍ നിന്ന് ഷാനി പ്രഭാകര്‍ എന്ന സ്ത്രീയും സ്ഥിരം ഗുണ്ടയായും മറ്റും സിനിമകളില്‍ അഭിനയിക്കാറുള്ള നടി വാണി വിശ്വനാഥിന്റെ ഭര്‍ത്താവ് ബാബുരാജ്, എം.എ.നിഷാദ് എന്നു പേരുള്ള ഒരു സംവിധായകന്‍,ജിജോ ജോസ് പെല്ലിശേരി എന്നൊരാള്‍,പിന്നെ മനശാസ്ത്രജ്ഞനായ ഡോ.ജോണും തിരഞ്ഞെടുത്ത യുവപ്രേക്ഷകരും. ഷോ കണ്ടതില്‍ നിന്നും ഒരു കാര്യം മനസ്സിലായത് സന്തോഷ് പണ്ഡിറ്റിനെ മാനോരോഗിയായി ചിത്രീകരിച്ചുകൊണ്ട് ഏകപക്ഷീയമായി അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനു വേണ്ടി ഒരുക്കിയതായിരുന്നു നിയന്ത്രണരേഖയുടെ ആ എപ്പിസോഡ് എന്നതാണ്.
സംഘടിതരായ ഫാന്‍സ് അസോയിയേഷന്റെയോ സംഘനകളുടെയോ പിന്ബലമില്ലാത്ത ഒരാളെ കൂട്ടത്തോടെ ആക്രമിക്കുന്നതിനും അയാളെ പരസ്യമായി വ്യക്തിഹത്യ നടത്തുന്നതിനും മുഖ്യധാരാ സിനിമയുടെ പുറംപോക്ക് നിവാസികളായ ഏതാനും ആളുകള്‍ ക്വട്ടേഷനുമായി അഴിഞ്ഞാടിയ ആ പരിപാടി അങ്ങേയറ്റം സംസ്കാരശൂന്യവും മനുഷ്യത്വരഹിതവും മാധ്യമധര്‍മത്തോടുള്ള വെല്ലുവിളിയുമാണെന്ന എന്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുകയാണ്.
ഗുണ്ട,വില്ലന്‍ വേഷങ്ങളില്‍ വന്നുപോകാറുള്ള ബാബുരാജ് ആദ്യം മുതല്‍ സന്തോഷ് പണ്ഡിറ്റിനെ മനോരോഗിയെന്നു വിശേഷിപ്പിക്കാനും വേദിയിലുള്ള മനാസ്ത്രജ്ഞനോട് അദ്ദേഹത്തിന്റെ രോഗമെന്താണെന്നു ചോദിക്കാനും അവസരം കിട്ടിയപ്പോഴൊക്കെ സന്തോഷ് പണ്ഡിറ്റിന്റെ തന്തയ്‍ക്കും തള്ളയ്‍ക്കും പറയാനും കാണിച്ച ആര്‍ജ്ജവമുണ്ടായത് അദ്ദേഹത്തെ ലോകോത്തരനടനാക്കി മാറ്റിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ അഭിനയം കൊണ്ടാണെന്ന മട്ടില്‍ ഇടയ്ക്ക് നല്ല സിനിമകള്‍ക്കുള്ള ഉദാഹരണമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നു പുലമ്പുന്നുണ്ടായിരുന്നു. ഇവനാര് ? മനുഷ്യമൃഗം എന്നോ മറ്റോ പേരുള്ള ഒരു സിനിമ ഇദ്ദേഹം സംവിധാനം ചെയ്യുകയും അതുകണ്ട് കൂക്കിവിളിക്കാന്‍ പോലും ആളെ കിട്ടാത്തതിന്റെ വേദന സന്തോഷ് പണ്ഡിറ്റിന്റെ നേരേയുള്ള ചീമുട്ടകളായി എറിഞ്ഞ് ആശ്വാസം കൊണ്ടതാവാം.സന്തോഷ് സംസാരിക്കുമ്പോള്‍ വികൃതമായ മുഖഭാവങ്ങളും ശരീരഭാഷയും കൊണ്ട് ശ്രീ ബാബുരാജ് താന്‍ വ്യക്തിപരമായി എത്ര നികൃഷ്ടനാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
എം.എ.നിഷാദും ജിജോ ജോസ് പെല്ലിശ്ശേരിയും സന്തോഷ് പണ്ഡിറ്റിനെതിരെ നടത്തിയ അട്ടഹാസങ്ങള്‍ സന്തോഷ് പണ്ഡിറ്റിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹം നടത്തിയ ഒറ്റയാള്‍ വിജയത്തില്‍ അസൂയ പൂണ്ട സ്ഥിരം തോറ്റുകൊണ്ടിരിക്കുന്ന വിഡ്ഡികളുടെ അസൂയയുടെ പ്രതിഫലനങ്ങളാണെന്നേ പറയാന്‍ പറ്റൂ.സന്തോഷ് പണ്ഡിറ്റിനെപ്പറ്റി മീഡിയ വാര്‍ത്ത നല്‍കിയതില്‍ എല്ലാവരും പ്രതിഷേധിക്കുകയും ചെയ്തു.കൃഷ്ണനും രാധയും ഏതുതരം സിനിമയാണെന്ന് അറിഞ്ഞുകൊണ്ട് തിയറ്ററില്‍പോയി കാണുകയും മൂന്നു മണിക്കൂര്‍ താന്‍ അസഭ്യം പറയുകയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത യുവചലച്ചിത്രബുദ്ധിജീവികള്‍ സന്തോഷ് പണ്ഡിറ്റിനോട് ഫ്രെയിമിനെക്കുറിച്ചും ഔട്ട് ഫോക്കസുകളെക്കുറിച്ചും വാചാലനാകുന്ന വിചിത്രമായ കാഴ്ചയും ലഭ്യമായി.സദസ്സിലുണ്ടായിരുന്നവര്‍ ആര്‍ക്കു മുന്നില്‍ വാലാട്ടണമെന്നറിയാത്ത പട്ടിയുടെ അവസ്ഥയിലായിരുന്നു എന്നു തോന്നുന്നു.സന്തോഷ് വല്ലതും പറഞ്ഞാല്‍ ഉടന്‍ കയ്യടിക്കും, സന്തോഷിനെ ബാബുരാജ് ചീത്തവിളിച്ചാല്‍ അപ്പോഴും കയ്യടിക്കും.
സന്തോഷ് പണ്ഡിറ്റും സന്തോഷ് പണ്ഡിറ്റിനെ തെറിവിളിക്കാനാഗ്രഹിക്കുന്നവരും മാത്രമായി ഒരു പരിപാടി മലയാള ടെലിവിഷനില്‍ ഇതാദ്യമാണ്.അവതാരകയായിരുന്ന ഷാനി പ്രഭാകര്‍ പോലും മുഖ്യധാരാ ഗുണ്ടകളോടൊപ്പം ചേര്‍ന്ന് നിങ്ങളില്‍ നിന്ന് ഞങ്ങളെന്താണ് പ്രതീക്ഷിക്കേണ്ടത് എന്നു ചോദിക്കുന്നുണ്ടായിരുന്നു.അഹങ്കാരം കൊണ്ട് ഉന്മാദാവസ്ഥയിലായ ബാബുരാജും സംഘവും സന്തോഷ് പണ്ഡിറ്റ് കോട്ട് ധരിക്കുന്നതിനെപ്പറ്റി വരെ പരാമര്‍ശിച്ച് അധിക്ഷേപിക്കുന്നത് കണ്ട് ശ്രീ ബാബുരാജിന്റെയും സഹപണ്ഡിതശ്രേഷ്ഠന്മാരുടെയും മുഖത്ത് കാര്‍ക്കിച്ചൊന്നു തുപ്പാനാണ് തോന്നിയത്.മമ്മൂട്ടി കൂളിങ് ഗ്ലാസ് ധരിക്കുന്നതിനെപ്പറ്റി ഇതുപോലൊരു ഷോയില്‍ സംസാരിക്കാന്‍ ശേഷിയില്ലാത്തവര്‍ സന്തോഷ് പണ്ഡിറ്റിന്റെ കോട്ടിനെ വിമര്‍ശിക്കുന്നത് ഷണ്ഡത്വമാണ്.
ഇത്രയും പേര്‍ ഒന്നിച്ചു കുരച്ചിട്ടും സമനില തെറ്റാതെ എല്ലാവര്‍ക്കും ശക്തമായി ലോജിക്കോടെ തന്നെ മറുപടി പറഞ്ഞ് എല്ലാവരുടെയും വായടപ്പിച്ച സന്തോഷ് പണ്ഡിറ്റ് ഈ കാലഘട്ടത്തിന്റെ താരമാണ് എന്നത് അടിവരയിട്ടു പറയുകയാണ്.എം.എ.നിഷാദിനെക്കാള്‍ ജിജോ ജോസ് പെല്ലിശേരിയെക്കാള്‍ ബാബുരാജിനെക്കാള്‍ പതിനായിരം മടങ്ങ് പ്രസിദ്ധനാണ് സന്തോഷ് പണ്ഡിറ്റ്.മുഖ്യധാരാ സിനിമയ്‍ക്ക് അദ്ദേഹത്തോട് ഇത്രയധികം പകയുണ്ടെന്നറിഞ്ഞതു മുതല്‍ സന്തോഷ് പണ്ഡിറ്റിനോടുള്ള ആരാധനയുടെ പതിനായിരം മടങ്ങ് ഇപ്പോള്‍ എനിക്കുണ്ട്. നല്ല സിനിമ എന്താണെന്നു നിര്‍വചിക്കാന്‍ ഇവിടെ വിവരമുള്ളവരുണ്ട്.അതിന് ബാബുരാജും നിഷാദും പെല്ലിശ്ശേരിയുമൊക്കെ ഒരു പത്ത് ജന്മം കൂടി ജനിക്കണം.
നിയന്ത്രണരേഖയില്‍ നിയന്ത്രണമില്ലാതെ അഴിഞ്ഞാടിയ മുഖ്യധാരാ സിനിമയിലെ ബുദ്ധിജീവി ഗുണ്ടകളുടെ അധിക്ഷേപങ്ങളെയും തന്നെ മനോരോഗിയായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളെയും സന്തോഷ് പണ്ഡിറ്റ് എങ്ങനെ നേരിടുന്നു എന്നു നേരിട്ടു കാണുക

www.keralites.net






__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___