സൗമ്യ വധക്കേസില്‍ മൊഴിമാറ്റം: ഡോ. ഉന്മേഷിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: സൗമ്യവധക്കേസില്‍ പ്രോസിക്യൂഷന് എതിരായി മൊഴി നല്‍കിയ തൃശുര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസര്‍ ഡോ.ഉന്മേഷിനെ ആരോഗ്യവകുപ്പ് സസ്‌പെന്റു ചെയ്‌തു. ഡോ.ഉന്മേഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ഉത്തരവിട്ടു. സൗമ്യയുടെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയതു സംബന്ധിച്ച് തൃശൂര്‍ അതിവേഗ കോടതിയില്‍ ഡോ.ഉന്മേഷ് നല്‍കിയ മൊഴി വന്‍ വിവാദമുയര്‍ത്തിയിരുന്നു. ഫോറന്‍സിക് വിഭാഗം തലവ ഡോ.ഷേര്‍ളി വാസുവല്ല, താനാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു ഡോ. ഉന്മേഷ് കോടതിയില്‍ മൊഴി നല്‍കിയത്. ഡോ.ഉന്മേഷിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തില്‍ കടുത്ത നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്.
ഡോ.ഉന്മേഷ് ഉയര്‍ത്തിയ വിവാദത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കല്‍ സംഘവും ആരോപണം തെറ്റാണെന്ന് കണ്ടെത്തുകയും ഡോ.ഉന്മേഷിനെതിരെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തിരുന്നു. പ്രതിഭാഗത്തെ സഹായിക്കാന്‍ ഡോ.ഉന്മേഷ് മനഃപൂര്‍വ്വം ഇത്തരത്തില്‍ മൊഴിനല്‍കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇതേ തുടര്‍ന്ന് ഉന്മേഷിനെതിരെ പ്രത്യേകം പരാതി നല്‍കാനും വിചാരണവേളയില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net