..::||[കേരള കൂട്ടുകാര്‍]||::.. പുരുഷനെ മയക്കുന്ന പെണ്ണേത്………….



ഒരു പുരുഷന് സ്ത്രീയോട് ആകര്‍ഷണം തോന്നുന്നതിന് പ്രത്യേകിച്ചങ്ങിനെ ഒരു മാനദണ്ഡമൊന്നുമില്ല. ഓരോരുത്തരെയും ആകര്‍ഷിക്കുക ഓരോ വിധ കാരണങ്ങളായിരിക്കും. എന്നാല്‍ പുരുഷന് ആകര്‍ഷണം തോന്നിക്കുന്ന ചില പൊതുകാര്യങ്ങളുണ്ട്. 

ഭംഗിയുള്ള മുഖം മാത്രമല്ലാ, ശരീരവും ആണിനെ ആകര്‍ഷിക്കും. 36, 24, 30 എന്ന കണക്കിലാണ് അഴകളവെങ്കില്‍ പറയുകയും വേണ്ട.

മുടിയുള്ള സ്ത്രീകളെ പുരുഷന്മാര്‍ക്കിഷ്ടമാകുമത്രെ. എത്ര ഫാഷനുള്ളവരാണെങ്കിലും മുടി ഒരു പെണ്‍ലക്ഷണമായി കാണുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. മുടി മുറിച്ച് ഫാഷനബിളാകുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക.

കഥ പറയുന്ന കണ്ണുകളും ആണിനെ ആകര്‍ഷിക്കും. വലിയ കണ്ണുകളുള്ള സ്ത്രീകളെ പുരുഷന്മാര്‍ക്ക് പൊതുവെ ഇഷ്ടമാണ്. മനസ് വായിക്കണമെങ്കില്‍ കണ്ണില്‍ നോക്കിയാല്‍ മതിയെന്നു പറയും. കവികള്‍ സ്ത്രീയുടെ കണ്ണുകളെ വാഴ്ത്തുന്നതിന് കാരണവും ഇതുതന്നെ. സ്വപ്‌നം വിരിയുന്ന കണ്ണുകള്‍, വിഷാദം നിറയുന്ന കണ്ണുകള്‍, കടല്‍ പോലുള്ള കണ്ണുകള്‍ എന്നിങ്ങനെ വിശേഷണങ്ങളും ധാരാളം.

ഒരു സ്ത്രീയുടെ പ്രത്യേക തരം സുഗന്ധവും പുരുഷനെ ആകര്‍ഷിക്കുമത്രെ. ചിലര്‍ എപ്പോഴും ഒരു പ്രത്യേക തരം ബ്രാന്‍ഡിന്റെ പെര്‍ഫ്യൂമോ പൗഡറോ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം സുഗന്ധം അറിയാതെയെങ്കിലും പുരുഷന്റെ മനസില്‍ ആകര്‍ഷണം തോന്നാന്‍ ഇടയാക്കും. 

സ്ത്രീകളുടെ ഉയരവും ഒരു ആകര്‍ഷണ ഘടകമാണ്. ഉയരമുള്ള പുരുഷനെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന പോലെ ഉയരമുള്ള സ്ത്രീയാണ് പുരുഷന്റെ മനസിലും കടന്നുകയറുക.

ഇതൊക്കെ ബാഹ്യാകര്‍ഷണ ഘടകങ്ങള്‍ മാത്രമാണെന്നും ഓര്‍ക്കുക



fasalpazhur

--
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml