[www.keralites.net] മഅദനിക്ക് നീതി ലഭ്യമാക്കണം - RSC കേന്ദ്ര പ്രധിരോധ മന്ത്രി ശ്രി. എകെ ആന്റണിക്ക് നിവേദനം നല്‍കി.

 

മഅദനിക്ക് നീതി ലഭ്യമാക്കണം - ആര്‍ എസ് സി

Fun & Info @ Keralites.net

റിയാദ്: മാനവികത ചോദ്യം ചെയ്യപ്പെടുന്ന വിധത്തില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക്നീതി ലഭിക്കുന്നതിനു വേണ്ട കാര്യങ്ങള്‍ എളുപ്പമാകുന്നതിന്നാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സോണ്‍ കേന്ദ്ര പ്രധിരോധ മന്ത്രി ശ്രി. എകെ ആന്റണിക്ക് നിവേദനം നല്‍കി.

നീണ്ട പത്തു വര്‍ഷക്കാലം കാരണം കൂടാതെ ശിക്ഷിക്കപ്പെടുകയും പിന്നീട് വീണ്ടും വിചാരണ തടവുകാരനായി അദ്ധേഹം മറ്റൊരു തടവറയില്‍ കഴിയേണ്ടിവരികയാണ്. അര്‍ഹമായ ജാമ്യം പോലും അനുവദിക്കാന്‍ അതികൃതര്‍ തയ്യാറാവത്തത് വ്യക്തിക്‌സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമായി മാത്രമേ വിലയിരുത്താനാവു, നടപടി ക്രമങ്ങള്‍ക്ക് അനാവശ്യമായ കാലതാമസം ദുരൂഹമാണെന്നും അദ്ധേഹത്തിനു നീതി ലഭ്യമാകുന്നതിന്ന് ആവുന്നതെല്ലാം ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസ ഇന്ത്യക്കാര്‍ക്ക്മേല്‍ ഗവണ്മെന്റ് പുതുതായി ചുമത്താനുദ്ധേശിക്കുന്ന വരുമാന നികുതി നിലവിലെ സാഹചര്യത്തില്‍ പ്രയാസമനുഭവിക്കുന്ന സാധാരണക്കരായ പ്രവാസികള്‍ക്ക് മേല്‍ വീണ്ടുമൊരുദുരിതം അടിച്ചേല്പ്പിക്കലാണെന്നും അത്തരം നീക്കത്തില്‍ നിന്നുംബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സോണ്‍ ജ.കണ്‍വീനര്‍ സിറാജ് വേങ്ങര, പി ആര്‍ കണ്‍വീനര്‍ ശുക്കൂര്‍ അലി എന്നിവരായിന്നു നിവേദക സംഗത്തിലുണ്ടായിരുന്നത്.

===============================================

Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___